തിരുവനന്തപുരം : നികുതി അടക്കാത്തതിനെ തുടർന്ന് കേരള.എസ്.ആർ.ടിസിയുടെ ബെംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നതടക്കം 3 സ്കാനിയ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് വാടകക്ക് എടുത്തതാണ് ഈ ബസുകൾ. ഇത്തരത്തിൽ 10 ബസുകൾ സർവ്വീസിലുണ്ട്. ഓരോ ബസുകളും ഒന്നര ലക്ഷം രൂപയോളം നികുതി നൽകാനുണ്ട്. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഒരു സ്കാനിയ ബസ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതോടെയാണ് നികുതി വിവരങ്ങൾ പരിശോധിച്ചത്. വൈകുന്നേരം 3.15 നും, 05:00 മണിക്കും ബെംഗളൂരുവിലേക്കും 4 മണിക്ക് മുകാബികയിലേക്കും യാത്ര പോകേണ്ട…
Read MoreDay: 2 April 2019
ടൊവിനോയുടെ ആക്ഷന്‍ ചിത്രം ‘കല്‍ക്കി’യുടെ ടീസര്‍ പുറത്ത്.
സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം ഒരുക്കുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിച്ച എസ്ര എന്ന ചിത്രത്തിനു ശേഷം ആദ്യമായാണ് ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്നത്.
Read Moreബി.ജെ.പി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു!!
ബെംഗളൂരു: ബി.ജെ.പി വിട്ട മുന്‍ മന്ത്രി കെ.ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു!! അദ്ദേഹം ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബി.ജെ.പി. വിട്ടത്. കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. പാര്‍ട്ടിയില്‍ പാര്ശ്വവാത്കരിക്കപ്പെട്ടത്തിലെ അസന്തുഷ്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു. മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ശാനപ്പ 2004 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജെ.എച്ച് പട്ടേല്‍ ക്യാബിനറ്റില്‍ അദ്ദേഹം എക്സൈസ് മന്ത്രിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിൽ കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ച് അദ്ദേഹം…
Read Moreപഞ്ചാബിന് നാടകീയ ജയം!! അനായാസ ജയം കൈവിട്ട് ഡൽഹി.
മൊഹാലി: അവസാന നിമിഷങ്ങളിലെ കൂട്ടത്തകർച്ചയിലൂടെ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ വിജയം കൈവിട്ട് ഡൽഹി ക്യാപ്പിറ്റൽസ്. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരേ അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍വി ചോദിച്ചുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.2 ഓവറിൽ 152 റൺസിന് പുറത്തായി. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത ഇംഗ്ലീഷ് യുവതാരം സാം കറെന്റെ മാസ്മരിക പ്രകടനമാണ് പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം സമ്മാനിച്ചത്.…
Read Moreചെന്നൈ ബെംഗളൂരു ട്രെയ്നുകൾ ഏപ്രിൽ 11 മുതൽ 14 വരെ മുടങ്ങും.
ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആർക്കോണം വഴിയുള്ള സ്ഥിരം തീവണ്ടികളുൾപ്പെടെ ചില തീവണ്ടി സർവീസുകൾ മുടങ്ങും. ഏപ്രിൽ 11 മുതൽ 14 വരെയാണ് തീവണ്ടികൾക്ക് നിയന്ത്രണം. ചെന്നൈ ബെംഗളൂരു ഡബിൾ ഡക്കർ തീവണ്ടികൾ 11, 12, 13, 14 തീയതികളിൽ സർവീസ് നടത്തില്ല. ചെന്നൈ ബെംഗളൂരു ശതാബ്ധി എക്സ്പ്രസ് 14-ന് ഇരുഭാഗങ്ങളിലേക്കും റദ്ദാക്കി. ലാൽബാഗ് എക്സ്പ്രസ്, കോവൈ എക്സ്പ്രസ് എന്നിവയും മറ്റ് പ്രതിവാര തീവണ്ടികളും ജോലാർപേട്ട, കാട്പാടി, ചിറ്റേരി, തിരുത്തണി തുടങ്ങിയ സ്ഥലങ്ങളിലായി സർവീസ് അവസാനിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read Moreഉദ്യാനനഗരിയിൽ അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മലയാളിയുടെ ബേക്കറി പൊളിക്കുന്നു!!!
ബെംഗളൂരു: നഗരത്തിലെ രണ്ടാമത്തെ ബേക്കറി എന്ന ഖ്യാതിയുള്ള ഫാത്തിമാ ബേക്കറിയാണ് പൊളിക്കുന്നത്. അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമായി ഉദ്യാനനഗരിയുടെ ഇഷ്ടംനേടിയെടുത്ത മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമാ ബേക്കറി രണ്ടുമാസത്തിനുള്ളിൽ ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ തൃശ്ശൂർ സ്വദേശി വി.എഫ്. ഡേവിഡ് പറഞ്ഞു. മെട്രോ രണ്ടാംഘട്ടത്തിലെ സിൽക്ക് ബോർഡ് -നാഗവാര ഭൂഗർഭപാതയുടെ വെള്ളാറ റോഡ് സ്റ്റേഷനു വേണ്ടിയാണ് ഫാത്തിമാ ബേക്കറി പൊളിക്കുന്നത്. പകരം റിച്ച്മണ്ട് റോഡിലെ സേക്രഡ് ഹാർട്ട് പള്ളിക്കുസമീപം ബേക്കറി തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മേയ് രണ്ടിന് അവിടേയ്ക്ക് മാറും. ബേക്കറിയിരിക്കുന്ന സ്ഥലത്തിന്റെ 65 അടി താഴ്ചയിലൂടെയാണ് മെട്രോപാത കടന്നുപോകുന്നത്. മെട്രോ സ്റ്റേഷനുവേണ്ടി…
Read Moreനഗരത്തിൽ വാഹനങ്ങളുടെ എണ്ണം 80.9 ലക്ഷമായി!! സംസ്ഥാനത്ത് 2.10 കോടിയും..
ബെംഗളൂരു: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരത്തിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 80.9 ലക്ഷമായി. കഴിഞ്ഞവർഷം മാർച്ച് 31 വരെ 74.92 ലക്ഷം വാഹനങ്ങളാണ് നഗരത്തിലുണ്ടായിരുന്നത്. അതേസമയം കർണാടകയിലെ ആകെ വാഹനങ്ങളുടെ എണ്ണം 2.10 കോടിയായും വർധിച്ചു. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത് നഗരത്തിലോടുന്ന വാഹനങ്ങൾ ഇതിനുപുറമേയാണ്. സംസ്ഥാനത്ത് വാഹനരജിസ്ട്രേഷനിലൂടെ 5987 കോടിരൂപയുടെ വരുമാനമാണ് മോട്ടോർ വാഹനവകുപ്പ് പ്രതീക്ഷിച്ചതെങ്കിലും കഴിഞ്ഞ സാമ്പത്തികവർഷം 6572 കോടിയാണ് ലഭിച്ചത്. വാഹനങ്ങളുടെ…
Read Moreമദ്ധ്യവയസിനോടടുക്കുന്ന രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആൾ;അതിനാലാണ് ഞാൻ അമൂൽ ബേബിയെന്ന് വിളിച്ചത്:വിഎസ് അച്യുതാനന്ദൻ.
തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വി എസ് അച്ചുതാനന്ദന്. താന്‍ എന്തുകൊണ്ടാണ് പണ്ട് രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചതെന്നും ഇന്നും അതെന്തുകൊണ്ടാണ് പ്രസക്തമാകുന്നതെന്നും വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് വി എസ് അച്ചുതാനന്ദന് കുറിച്ചിരിക്കുന്നത്. പണ്ട് ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ടാണ് താന്‍ രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബി എന്ന് വിളിച്ചത്. എന്നാല്‍ ഇന്നും അത് പ്രസക്തമാണെന്ന് വി എസ് എഴുതുന്നു. വടക്കേ ഇന്ത്യയില്‍ ശക്തരായ ആം ആദ്മിയും തെക്ക് ശക്തരായ എല്‍ഡിഎഫും ഒരു പോലെ ബിജെപിയെയാണ്…
Read More