ന്യൂഡല്‍ഹി: പാക് ദേശീയദിനാഘോഷത്തിന് ആശംസകളറിയിച്ച് മോദി!! പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് മോദി ആശംസകളറിയിച്ച വിവരം ട്വീറ്ററിലൂടെ പങ്കുവച്ചത്. ”പ്രധാനമന്ത്രി മോദിയുടെ മെസേജ് ലഭിച്ചു” എന്ന് കുറിച്ചു കൊണ്ടാണ് ഇമ്രാന്‍ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പാക് ദേശീയദിനാഘോഷത്തില്‍ പാക്കിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കും എന്‍റെ ആശ൦സകള്‍. ഭീകരതയും അക്രമവും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ നിന്നും ജനാധിപത്യപരവും സമാധാനപരവും പുരോഗമനപരവും സമ്പന്നവുമായ മേഖലകൾക്കായി ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണിത്’- നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ പറയുന്നു. Received msg from PM Modi: “I extend my greetings &…
Read MoreMonth: March 2019
സ്വർണക്കടത്ത്; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെപേരിൽ സി.ബി.ഐ. കേസ്!
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്ന മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെപേരിൽ സി.ബി.ഐ. കേസെടുത്തു. 2017-ൽ വിമാനത്താവളത്തിലെ കസ്റ്റംസ് എസ്.പി. ആയിരുന്ന ഡി. അശോകിനെതിരേയാണ് കേസെടുത്തത്. ദുബായിൽനിന്നുവന്ന രണ്ടുയാത്രക്കാരെ 6.42 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ സഹായിച്ചെന്നാണ് പരാതി. പ്രതിഫലമായി അശോക് പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. 2017-ലായിരുന്നു സംഭവമെങ്കിലും കഴിഞ്ഞ ദിവസമാണ് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തത്. ഇന്ദിരാനഗർ സ്വദേശി ചന്ദ്രശേഖർ, ന്യൂതിപ്പസാന്ദ്ര സ്വദേശി ജോൺ വില്യംസ് എന്നിവർക്കാണ് സ്വർണം കടത്താൻ സഹായം ചെയ്തത്. വില്യംസും ചന്ദ്രശേഖറും കഴിഞ്ഞ 20…
Read Moreകോൺഗ്രസ് നേതാക്കളെ ദളിന്റെ സ്ഥാനാർഥിയാക്കാൻ ആലോചന!!!
ബെംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം വീണ്ടും വെല്ലുവിളികൾ നേരിടുന്നു. ജെ.ഡി.എസിന് എട്ടുമണ്ഡലം ലഭിച്ചെങ്കിലും പലതിലും ജനസ്വാധീനമുള്ള സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. സുരക്ഷിതമണ്ഡലങ്ങളായ ഹാസൻ, മണ്ഡ്യ എന്നിവിടങ്ങളിൽ ദേവഗൗഡയുടെ കൊച്ചുമക്കളെ ആദ്യമേ ഇറക്കി. ഗൗഡ മനസ്സുതുറന്നിട്ടില്ലെങ്കിലും തുമകൂരുവിൽ മത്സരിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. എന്നാൽ, ഉഡുപ്പി-ചിക്കമംഗളൂരു, ഉത്തരകന്നഡ, ബെംഗളൂരു നോർത്ത്, വിജയപുര എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ തേടുകയാണ്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് നിർണായക സ്വാധീനം. അതിനാൽ ദൾ സ്ഥാനാർഥിയെ അംഗീകരിക്കുമോയെന്ന ആശങ്കയുമുണ്ട്. ഇതിന് പുതിയ പരിഹാരനിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. ജനസ്വാധീനമുള്ള കോൺഗ്രസ് നേതാക്കളെ ദളിന്റെ സ്ഥാനാർഥിയാക്കി നിർത്താനുള്ള ആലോചനയാണ് നടക്കുന്നത്.…
Read Moreധാർവാഡിലെ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി
ബെംഗളൂരു: ധാർവാഡിലെ കുമരേശ്വരനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. അതിനിടെ അപകടം നടന്ന് 70 മണിക്കൂറുകൾക്കുശേഷം വെള്ളിയാഴ്ച ദിലീപ് എന്നയാളെയും ധകലു, സംഗീത കൊകരെ എന്നി ദമ്പതിമാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടർന്നു. അഞ്ചുപേർകൂടി കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ആർക്കിടെക്ട് വിവേക് പവാറിനെ കൊൽഹാപുറിലെ ലോഡ്ജിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു. ഉടമകളായ രവി ബസവരാജ് ശബരാദ്,…
Read Moreകർണാടകയിൽ ഓല ടാക്സിക്ക് 6 മാസത്തേക്ക് നിരോധനം;അനുമതിയില്ലാതെ ബൈക്ക് ടാക്സി സർവ്വീസ് തുടങ്ങിയതിനാലാണ് നടപടി.
ബെംഗളൂരു : കർണാടകയിൽ ഓല ടാക്സി സർവീസിന് ആറുമാസത്തേക്ക് നിരോധനമേർപ്പെടുത്തി. കർണാടക ഗതാഗത വകുപ്പ് എ.എൻ.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ( ഓല ടാക്സി സർവ്വീസ് നടത്തുന്ന കമ്പനി) അവരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻറ് ചെയ്തതായിട്ടുള്ള ഉത്തരവ് നൽകുകയായിരുന്നു. കർണാടകയിൽ അനുമതിയില്ലാതെ ബൈക്ക് ടാക്സി സർവീസ് തുടങ്ങിയതിനാണ് ഓലക്ക് എതിരെ നടപടി എടുത്തത്. ഈ വിഷയത്തിൽ ഗതാഗത വകുപ്പ് വിശദീകരണം ചോദിച്ചപ്പോൾ ഓല മറുപടി നൽകാൻ തയ്യാറായില്ല. പൈലറ്റ് പ്രൊജക്റ്റ് ആയി ആരംഭിച്ച ബൈക്ക് ടാക്സി പദ്ധതി തങ്ങൾ ഉപേക്ഷിച്ചതായി ഓല അറിയിച്ചു. അതേ…
Read Moreകര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സി.എസ്. ശിവള്ളി അന്തരിച്ചു
ബെംഗളൂരു: കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സി.എസ്. ശിവള്ളി (57) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ധര്‍വാഡ് ജില്ലയിലെ കുഡ്ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ശിവള്ളി. ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു തവണ സ്വതന്ത്യ സ്വാനാര്‍ഥിയായും മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. 2008ലാണ് കോൺഗ്രസ് പ്രവേശനം. ധര്‍വാഡിലെ നിര്‍മ്മാണത്തിലുരുന്ന കെട്ടിടം തകര്‍ന്നപ്പോള്‍ ഇദ്ദേഹം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്നു.
Read More“സുര്‍ജെവാല വെറുതെ പത്രക്കാരുടെ സമയം പാഴാക്കല്ലേ”കൈയക്ഷരവും ഒപ്പും യെദിയൂരപ്പയുടേത് അല്ല,വ്യാജമാണ്;യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കൈയക്ഷരവും ഒപ്പും പുറത്ത് വിട്ട് ആരോപണങ്ങളുടെ മുനയൊടിച്ച് കര്‍ണാടക ബി.ജെ.പി
ബെംഗലുരൂ: ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോൺഗ്രസ് പുറത്തുവിട്ട ഡയറി പേജിൽ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു. Absolute nonsense, disgusting & desperate efforts by @INCIndia to release such fake diary, prove…
Read Moreമുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് യെദ്യുരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍;”കാരവന്‍” മാസിക വെളിപ്പെടുത്തിയത് പ്രകാരം അരുണ്‍ ജൈറ്റ്ലിക്കും നിതിന്‍ ഗഡ്കരിക്കും രാജ് നാഥ് സിംഗിനും 150 കോടി രൂപ വീതം നല്‍കി;അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും 50 കോടി രൂപവീതം;യെദിയൂരപ്പയുടെ ഡയറിയില്‍ നിന്ന് കിട്ടിയതാണ് രേഖകള്‍ എന്ന് കാരവന്‍.
ഡല്‍ഹി :ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി ഗുരുതര ആരോപണങ്ങള്‍. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ‘കാരവന്‍’ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് യെദ്യൂരപ്പ കൈക്കൂലി നൽകിയതെന്നാണ് രേഖകളിൽ പറയുന്നത് .…
Read Moreഗൗതം ഗംഭീര്‍ ബിജെപിയില്‍, ന്യൂഡല്‍ഹിയില്‍ മത്സരിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും വിജയം നേടാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായി വന്‍ താരനിരയെയും ഇത്തവണ മല്‍സര രംഗത്ത് ബിജെപി ഇറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗൗതം ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഗൗതം ഗംഭീറുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്…
Read More13 കാരിയായ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ്.
ബെംഗളൂരു: രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച് 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ബംഗളൂരുവിലും രാജസ്ഥാനിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇന്നലെ ബെംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികൾ. റോഷൻ പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്ക് വേണ്ടിയെടുത്ത ട്രെയിൻ ടിക്കറ്റുകളുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. http://h4k.d79.myftpupload.com/archives/32282 http://h4k.d79.myftpupload.com/archives/32228
Read More