ബെംഗളൂരു : നല്ല വിദ്യാഭ്യാസം പ്രതീക്ഷിച്ച് കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്, നഗരത്തിലെ നല്ലൊരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരത്തിൽ വരുന്ന വിദ്യാർത്ഥികളുടെയും പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കുന്ന വിധത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാൽ ഇതിന് അപവാദമായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് എന്ന സത്യം പറയാതെ വയ്യ. രണ്ടു ദിവസം മുന്‍പ് ബന്നാര്‍ഘട്ട റോഡില്‍ ഉള്ള ഒരു സ്വകാര്യ കോളേജില്‍ നടന്ന സംഭവം ഇതിലെ ഏറ്റവും അവസാനത്തേത് ആണ്,പരീക്ഷ എഴുതാന്‍ കോളെജില്‍ വന്ന മലയാളിയായ…
Read MoreMonth: March 2019
സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം ടി.വി.യിലും പത്രത്തിലും മൂന്നുതവണവീതം പരസ്യപ്പെടുത്തണം!!
ന്യൂഡൽഹി: മത്സരരംഗത്തുള്ള സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം. മുന്‍ തിരഞ്ഞെടുപ്പികളില്‍നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുകയെന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് വ്യത്യസ്ത തീയതികളിലാണ് സ്ഥാനാർഥികളും പാർട്ടികളും പരസ്യം നൽകേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതും പ്രത്യേകം വ്യക്തമാക്കണം. പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ…
Read Moreപ്രകാശ് രാജിന് പിന്തുണയേറുന്നു; സാഹിത്യകാരും ആക്ടിവിസ്റ്റുകളും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങും.
ബെംഗളൂരു: ബെംഗളൂരു സെൻട്രലിൽ സ്വതന്ത്രസ്ഥാനാർഥിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ പ്രകാശ് രാജിന് പിന്തുണയേറുന്നു. നഗരത്തിലെ പ്രമുഖ സാഹിത്യകാരും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്കുവേണ്ടി പാർലമെന്റിൽ സംസാരിക്കാൻ സ്വതന്ത്രമായി ചിന്തിക്കുന്നവരെ ജയിപ്പിച്ചു വിടണമെന്നാണ് ഇവരുടെ അഭിപ്രായം. ഏതെങ്കിലും പാർട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഉണ്ട്. കർഷകസംഘടനകളും സ്വരാജ് ഇന്ത്യ നേതാക്കളും പ്രകാശ് രാജിനു വേണ്ടി രംഗത്തിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സംഘപരിവാർ സംഘടനകളുടേയും കടുത്ത വിമർശകൻകൂടിയാണ്.…
Read Moreമെഡിക്കൽ സീറ്റുകളിൽ കർണാടക സ്വദേശികൾക്ക് 50% സംവരണം!
ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽകോളേജുകളിലെ ഓപ്പൺ മെറിറ്റ് പി.ജി. സീറ്റുകളിൽ കർണാടക സ്വദേശികൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തി. സംസ്ഥാനത്തെ ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. കർണാടക മെഡിക്കൽ വിദ്യാഭ്യാസവകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പകുതി സീറ്റുകളിൽ മറ്റേതു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനം നൽകാം. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 42 ശതമാനം സീറ്റുകളാണ് ഓപ്പൺ കാറ്റഗറിയിലുള്ളത്. 33 ശതമാനം സർക്കാർ ക്വാട്ടയും 15 ശതമാനം എൻ.ആർ.ഐ. ക്വാട്ടയും 10 ശതമാനം ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിലുള്ള സീറ്റുകളുമാണ്. ഓപ്പൺ കാറ്റഗറിയിലുള്ള 42 ശതമാനം സീറ്റുകളുടെ…
Read Moreലോകസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു;കർണാടകയിൽ തെരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായി ഏപ്രിൽ 18 നും 23 നും
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദില്ലി വിജ്ഞാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തീയതിയും അജന്‍ഡയും പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളായാവും പൊതുതെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നും അന്നറിയാം. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട്…
Read Moreപട്ടാളത്തൊപ്പി ധരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മല്‍സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍. കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം മത്സരത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഐസിസിയോട് പാക്കിസ്ഥാന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഐസിസിയ്ക്ക് കത്തയച്ചത്. ടീമിന്‍റെ തൊപ്പി ധരിക്കാതെ ഇന്ത്യന്‍ ടീം പട്ടാള തൊപ്പി ധരിച്ചെത്തിയത് ഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്ന് ചോദിച്ച ഖുറേഷി, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടാതെ തന്നെ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്…
Read Moreകാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു!
ന്യൂഡൽഹി: കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച് എട്ടിന് കുറഞ്ഞ വില നിലവില്‍ വന്നു. 2019 ഫെബ്രുവരി 27ന് ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി 42 മരുന്നുകളുടെ വില 30% കുറച്ചിരുന്നു. 390 മരുന്നുകളുടെ വിലയാണ് കുറച്ചത്. രാജ്യത്തെ 22 ലക്ഷം കാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം മരുന്നിന് ചെലവിടുന്ന തുകയില്‍ 800 കോടി രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞത്. ഇന്നലെയോടെ 38 മരുന്നുകള്‍ക്ക് 75-87% വില കുറഞ്ഞു. 124 മരുന്നുകള്‍ക്ക് 50 മുതല്‍ 75% വരെയും 121…
Read Moreബെംഗളൂരു മലയാളികളുടെ ന്യായമായ പ്രശ്നങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് രണ്ടാമതും കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തി;കണ്ണൂര്‍ എക്സ്പ്രസ്സ് തിരിച്ച് യെശ്വന്ത് പുരയിലേക്ക് കൊണ്ടുവരാം എന്ന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി.
ബെംഗളൂരു: കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തിയ കെ.കെ.ടി.എഫ് പ്രതിനിധികള്‍ കണ്ണൂര്‍ എക്സ്പ്രസ്സ് ബാനസവാടിയിലേക്ക് മാറ്റിയതിന് ശേഷമുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്തു.ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം റെയില്‍വേ മന്ത്രിയുമായി സംസാരിക്കുകയും ഉടന്‍ തന്നെ കണ്ണൂര്‍ എക്സ്പ്രസ്സ് പഴയ പോലെ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിക്കും എന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയതായി മന്ത്രി സദാനന്ദ ഗൌഡ അറിയിച്ചു. വീണ്ടും ഈ വിഷയത്തെക്കുറിച്ച് ഒന്ന് കൂടി റെയില്‍വേ മന്ത്രിയോട് സംസാരിക്കാമെന്നും യേശ്വന്ത് പുരയിലേക്ക് മാറ്റാനുള്ള സമ്മര്‍ദം ചെലുത്താമെന്നും സദാനന്ദ ഗൌഡ…
Read Moreചാമുണ്ഡി ഹിൽസിലെ കാട്ടുതീ..; ഒരു അജ്ഞാതമൃതദേഹം കണ്ടെത്തി.
മൈസൂരു: വനംവകുപ്പ് ഉദ്യോഗസ്ഥർ ചാമുണ്ഡി ഹിൽസിലെ മുകൾ ഭാഗത്തുണ്ടായ കാട്ടുതീ അണച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു തീപ്പിടിത്തം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ തീ നിയന്ത്രണവിധേയമായി. ചാമുണ്ഡി ഹിൽസിലെ ഉണങ്ങിയ പുല്ലും കാലാവസ്ഥാവ്യതിയാനവും തീ പടരാൻ കാരണമായി. അതിനിടെ തീപ്പിടിച്ച സ്ഥലത്ത് നിന്ന് അജ്ഞാതമൃതദേഹം കണ്ടെത്തി. തീപ്പിടിത്തത്തിൽ മരിച്ചതാണോ മറ്റേതെങ്കിലും തരത്തിലുള്ള മരണമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ കാട്ടുതീ പടർന്നിരുന്നു.
Read Moreബ്രയിന്‍ ട്യുമര്‍ ബാധിച്ച് ചികിത്സക്കായി നിംഹാന്‍സില്‍ എത്തിയ കോഴിക്കോട് സ്വദേശിക്ക് 2 പ്രാവശ്യവും ചികിത്സ ലഭ്യമാകാന്‍ ബുദ്ധിമുട്ട് നേരിട്ടു;മൂന്നാം പ്രാവശ്യം നഗരത്തിലെത്തിയ യുവതിയെ കൈ പിടിച്ച് നടത്തി കെ.എം.സി.സി.
ബെംഗളൂരു :ബ്രയിൻ ട്യൂമർ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ദിവ്യക്ക് എഐകെഎംസിസി ബെംഗളൂരു ജയനഗർ ഏരിയാ കമ്മറ്റിയുടെ കൈതാങ്ങ്. നിംമ്ഹാൻസ് ആശുപത്രിയിൽ ഇതിന് മുൻപെ രണ്ട് പ്രാവശ്യം ഡോക്ടറെ കാണാൻവന്ന ഭർതൃമതിയായ കോഴിക്കോട് പുതിയാപ്പ സ്വദേശിനി ദിവ്യക്ക് രണ്ട് പ്രാവശ്യവും ആശുപത്രിയിലെ തിരക്കും,പരിചയകുറവുംമൂലം കൃത്യമായ ചികിത്സക്ക് സമയം കിട്ടാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് മൂന്നാം വട്ടം വന്നപ്പോളാണ് ജയനഗർ ഏരിയാ കെഎംസിസി പ്രവർത്തകർ ദിവ്യക്ക് സഹായത്തിനെത്തുന്നത് . വളരെ പാവപ്പെട്ട ആകുടുംബത്തില്‍ നിന്നുള്ള ആളാണ് ദിവ്യ ഭക്ഷണമടക്കം അവർ വേണ്ടതൊക്കെ ഒരുക്കികൊടുത്തു രണ്ട് ദിവസം മുൻപെ…
Read More