ബെംഗളൂരു : കഴിഞ്ഞ ആഴ്ച യേശ്വന്ത് പുരക്ക് സമീപം സാന്ഡല് സോപ്പ് ഫാക്ടറി സ്റ്റോപ്പില്‍ വച്ച് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ലക്ഷമണ എന്നാ ഗുണ്ട നേതാവ് വധിക്കപ്പെട്ടിരുന്നു,ലക്ഷമണ ഓടിച്ചിരുന്ന കാര്‍ മറ്റൊരു ഗ്രൂപ്പ് തടഞ്ഞ് നിര്‍ത്തുകയും വെടിവച്ചു കൊല്ലുകയും ആയിരുന്നു.എന്നാല്‍ ഈ കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഷിണി ഹരീഷിനെ (21) കഴിഞ്ഞ ദിവസം പോലീസ് അറെസ്റ്റ് ചെയ്തു.സംഭവബഹുലമായ ആ കഥ ചുവടെ വായിക്കാം. മദ്ദൂരില്‍ നിന്ന് ഉള്ള സ്ഥിരം കുറ്റവാളിയായ “മൂട്ടേ ഹരീഷി”ന്റെയും ജെ ഡി എസ് വനിതാ നേതാവ് പദ്മയുടെയും മകളാണ് വര്‍ഷിണി,ബെംഗളൂരുവില്‍…
Read MoreMonth: March 2019
സ്കൂള്‍ സ്റ്റോര്‍ റൂമില്‍ പ്രിന്‍സിപ്പലും അധ്യാപികയും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്ത്! നടപടിയെടുത്ത് അധികൃതര്‍.
ബെംഗളൂരു: ഷിമോഗയിലെ മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രിന്‍സിപ്പലും അധ്യാപികയും ആലിംഗനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടിയെടുത്ത് അധികൃതര്‍. സ്കൂള്‍ സ്റ്റോര്‍ റൂമില്‍ വെച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുന്ന വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ ജനാല വഴി ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വീഡിയോയ്ക്കെതിരെ നിരവധി പേര് രംഗത്തെത്തി. ഇതോടെയാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി വ്യക്തമാക്കി. ഈ സ്കൂളില്‍ ഏകദേശം 250…
Read More22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് താമര വിരിയും: യെദ്യൂരപ്പ
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് 28ല്‍ 22 സീറ്റ് കിട്ടിയാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് താമര വിരിയുമെന്ന് യെദ്യൂരപ്പ. അതായത് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ പ്രതിപക്ഷത്താണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. യാരഗട്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ 22 സീറ്റ് നല്‍കുകയാണൈങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് തിരഞ്ഞടുപ്പ് ചട്ടം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് യെദ്യൂരപ്പയുടെ ഈ…
Read Moreശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയതിന് ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തി;വൈദ്യുതാഘാതം ഏറ്റു മരിച്ചതാണ് എന്ന് രേഖകള്‍ ഉണ്ടാക്കി മൃതശരീരം സ്വദേശമായ ആന്ധ്രയിലേക്ക് കൊണ്ട് പോയി;മൃതദേഹം തിരിച്ചയച്ച് ആന്ധ്രപോലീസ്;അതിബുദ്ധി കാണിച്ച ടെക്കി എച്ച്.എ.എല്‍.പോലീസിന്റെ പിടിയില്‍.
ബെംഗളൂരു : എല്ലാ മേഖലയിലും അതി ബുദ്ധിമാന്മാര് ഉണ്ടാകും,ടെക്കികളുടെ ഇടയിലും സ്വഭാവികയും ഉണ്ടാകും.എന്നാല്‍ നമ്മള് എത്ര ബുദ്ധി പ്രയോഗിച്ചാലും നിയമത്തിന്റെ മൂന്നാം കണ്ണില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല ,മാത്രമല്ല വളരെ വലിയ കുറ്റങ്ങള്‍ ആണ് ചെയ്യുന്നത് എങ്കില്‍ ഉറപ്പായും കുടുങ്ങും.അതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ സൗന്ദര്യം. സ്വന്തം ഭാര്യയെ ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയതിന് ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,അതിന് ശേഷം ബന്ധുക്കളോടെല്ലാം അറിയിച്ചു ഭാര്യ വൈദ്യുതാഘാതമേറ്റ് മരിച്ചു എന്ന് മാത്രമല്ല അതിനുള്ള തെളിവുകളും ഉണ്ടാക്കി.അവസാനം പോലീസ് പിടിയിലുമായി.…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ മനസ്സിൽത്തൊട്ട പ്രസംഗവുമായി പ്രിയങ്ക
അഹമ്മദാബാദ്: “ഇതൊരു പ്രസംഗമല്ല, ഞാൻ ഹൃദയത്തിൽനിന്ന് നേരിട്ട് പറയുകയാണ്…” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ തന്റെ ആദ്യ പ്രസംഗത്തിന് കാതോർത്തിരുന്ന ആയിരങ്ങളോടും മാധ്യമപ്രവർത്തകരോടും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. “രാജ്യത്തെ ഇപ്പോഴുള്ള അന്തരീക്ഷം തീവ്രവേദനയുളവാക്കുന്നു. വെറുപ്പ് എല്ലായിടത്തും പടരുകയാണ്. അത് തുടച്ചുമാറ്റി സ്നേഹവും സമാധാനവും കൊണ്ടുവരാൻ ജനങ്ങൾക്കു മാത്രമേ കഴിയൂ. ആരെയും മുറിവേൽപ്പിക്കാത്ത ഒരു ആയുധം നിങ്ങൾക്കുണ്ട്. അത് വോട്ടാണ്…” പ്രിയങ്ക പറഞ്ഞു. അഹമ്മദാബാദിനടുത്തുള്ള അഡാലജിലെ സമ്മേളനവേദിയിൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ ഇന്ദിരാഗാന്ധി സിന്ദാബാദ്… വിളികളാണ് മുഴങ്ങിയത്. രാഹുൽഗാന്ധിയെപ്പോലെ കത്തിക്കയറാനൊന്നും സഹോദരി മുതിർന്നില്ല. പക്ഷേ, ഭായിയോം……
Read Moreകണ്ണൂര്‍ എക്സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കുമെന്ന് മന്ത്രി സദാനന്ദഗൗഡ; ഈ വിഷയത്തിൽ വീണ്ടും റെയിൽവേ മന്ത്രിയെ കാണുമെന്നും മന്ത്രി.
ബെംഗളൂരു : യാത്രക്കാരെ നിത്യദുരിതത്തിലാക്കിയ റെയില്‍വെ ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് പരിഹാരമാവുന്നു. കണ്ണൂര്‍ എക്സ്പ്രസ് ഉടന്‍തന്നെ യശ്വന്തപുരത്തുനിന്ന് പുനരാംഭിക്കുമെന്ന് യശ്വന്ത്പുര്‍ ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാംഗം കൂടിയായ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്, പാലക്കാട് ഫോറം തുടങ്ങിയ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും നല്കിയ നിവേദനങ്ങള്‍ രണ്ടാഴ്ച മുമ്പ് റെയില്‍ മന്ത്രി പീയൂഷ് ഗോയലിന് കൈമാറിയിരുന്നു. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് റെയില്‍വെ മന്ത്രി, സദാനന്ദഗൗഡയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തീരുമാനം എടുത്തുകഴിഞ്ഞെന്നും കണ്ണൂര്‍ എക്സ്പ്രസ്സ് എത്രയും വേഗം യശ്വന്തപുരത്തുനിന്ന്…
Read Moreഡി.കെ.ശിവകുമാറിന്റെ മധ്യസ്ഥ ശ്രമം പരാജയം;കോൺഗ്രസിന് തലവേദനയായി “സക്കരെ നാടു”; മണ്ഡ്യയിൽ നിന്നു തന്നെ മൽസരിക്കുമെന്ന് ഉറപ്പ് പറഞ്ഞ് സുമലത;പിൻതുണ പ്രഖ്യാപിച്ച് മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വവും അംബരീഷ് ആരാധകരും;നിഖിൽ ഗൗഡയുടെ നില പരുങ്ങലിൽ.
ബെംഗളൂരു : സക്കരെ നാടു എന്നാണ് മണ്ഡ്യയുടെ വിളിപ്പേര് ,കരിമ്പു കൃഷി തന്നെയാണ് ഇവിടത്തെ പ്രധാന ഉപജീവന മാർഗ്ഗം. “മണ്ഡ്യത ഖണ്ഡു” (മണ്ഡ്യയുടെ പുരുഷൻ)എന്നാണ് മുൻ സാൻഡൽ വുഡ് സൂപ്പർ താരം റിബൽ സ്റ്റാർ അംബരീഷ് അറിയപ്പെട്ടിരുന്നത്. മണ്ഡ്യയിലെ മലവള്ളിയിൽ ജനിച്ച അംബരീഷ് ഏത് ഉയർച്ചയിലും ആ നാടിന്റെ കൂടെ നിന്നു. സൂപ്പർ താരമായി കേന്ദ്ര സംസ്ഥാന മന്ത്രിയായി. അതേ അംബരീഷിന്റെ വിധവ മലയാളികളുടെ “ക്ലാര ” എന്ന സുമലത ഇപ്പോൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.ജെഡിഎസ് സ്ഥാനാർത്ഥി നിഖിൽ ഗൗഡയെ അംഗീകരിക്കില്ല എന്നാണ്…
Read Moreബെംഗളൂരു സൗത്തിൽ ബി.ജെ.പി സ്ഥാനാർഥി തേജസ്വിനി അനന്ത്കുമാർ തന്നെ..
ബെംഗളൂരു: ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ മത്സരിക്കാൻ അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എച്ച്.എൻ. അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്ത്കുമാർ സമ്മതിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാവ് ആർ. അശോക് തേജസ്വിനിയെ കണ്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം പാർട്ടിയുടെ താത്പര്യത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് തേജസ്വിനി അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം താത്പര്യമില്ലാതിരുന്ന തേജസ്വിനിയോട് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മണ്ഡലത്തെക്കുറിച്ച് നന്നായി അറിയാവുന്ന തേജസ്വിനിയെത്തന്നെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. 1996 മുതൽ അനന്ത്കുമാറാണ് ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. കഴിഞ്ഞ നവംബറിലാണ് എച്ച്.എൻ. അനന്ത്കുമാർ അന്തരിച്ചത്.
Read Moreമാണ്ഡ്യയ്ക്കുപിന്നാലെ മൈസൂരു സീറ്റും കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിന് കീറാമുട്ടിയാകുന്നു.
ബെംഗളൂരു: മാണ്ഡ്യയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കണമെന്ന് നടി സുമലത ആവശ്യപ്പെട്ടത് കോൺഗ്രസിനെയും ജെ.ഡി.എസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൈസൂരു സീറ്റിലും ആശയക്കുഴപ്പം നിലനിൽക്കുന്നത്. മൈസൂരു സീറ്റിനായി കോൺഗ്രസും ജെ.ഡി.എസ് ഉം ഒരുപോലെ അവകാശവാദങ്ങൾ ഉന്നയിച്ച് രംഗത്തുണ്ട്. മൈസൂരു ജെ.ഡി.എസിന് കൊടുത്താൽ ബി.ജെ.പി. സ്ഥാനാർഥിയുടെ വിജയം എളുപ്പമായിരിക്കുമെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, മൈസൂരു സീറ്റ് കിട്ടിയേ തീരൂവെന്ന പിടിവാശിയിലാണ് ജെ.ഡി.എസ്. ബി.ജെ.പി.യിലെ പ്രതാപ് സിംഹയാണ് സിറ്റിങ് എം.പി. എന്നാൽ, നടൻ പ്രകാശ്രാജ് നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുന്നതിനാൽ ഇത്തവണ പ്രതാപ് സിംഹ മത്സരിക്കുന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.…
Read Moreലോറിയിടിച്ച് കുട്ടി മരിച്ചു;നാട്ടുകാർ ലോറി ഡ്രൈവറെ തല്ലിക്കൊന്നു.
ബെംഗളൂരു : സംഭവം നടന്നത് നഗരത്തിലെ പ്രാന്തപ്രദേശമായ അനേക്കലിൽ ആണ്, അമ്മയോടൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഇർഫാൻ (6). ലോറിയിടിച്ച് റോഡിൽ വീണ കുട്ടി തൽക്ഷണം മരിച്ചു ,അപകടം കണ്ട് ഓടിക്കൂടിയ ജനങ്ങൾ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും യു പി സ്വദേശിയായ ഡ്രൈവർ രാജേഷ് ശ്യാം (34) അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
Read More