ബെംഗളൂരു : ബാനസവാടിയിലെ ഡോക്ടർ രാജകുമാർ പാർക്കിൽ ഞായറാഴ്ച 7:30 ഓടെയാണ് ദാരുണമായ സംഭവം നടന്നത് പാർക്കിന് സമീപമുള്ള വീട്ടിൽ താമസിക്കുന്ന ആറുവയസ്സുകാരൻ ഉദയ് എന്ന 6 വയസുകാരനാണ് സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത് കുട്ടിയുടെ ഇളയസഹോദരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇളയ സഹോദരനെ കരച്ചിൽകേട്ട് സമീപവാസികൾ പാർക്കിലേക്ക് ചെന്ന് നോക്കുന്നത് അപ്പോൾ ഉദയ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത് രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിലേക്ക് നാട്ടുകാർ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ഉദയ് മരിച്ചതായാണ് ഡോക്ടർ വിധിയെഴുതിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബിബി എം പി,ബി ഡി എ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനായി കോൺടാക്ട് നൽകിയിരുന്നു.
കോൺട്രാക്ടർ അവിടെയുണ്ടായിരുന്ന വൈദ്യുതി വയർ ഇൻസുലേഷൻ നീക്കി അവിടെ നിന്നും വൈദ്യുതി ടാപ്പ് ചെയ്തതടുത്ത് ജോലി ചെയ്യുകയായിരുന്നു .എന്നാൽ അതിനുശേഷം കോൺട്രാക്ടർ അത് കവർ ചെയ്തില്ല എന്നതാണ് കുട്ടികൾക്ക് വൈ ദ്യുതാഘാതം ഏൽക്കാനുണ്ടായ കാരണമായി മനസ്സിലാക്കുന്നത് കോൺട്രാക്ടർക്കെതിരേ കൃത്യമായ നടപടി എടുക്കുമെന്ന് ബിഡിഎ, ബിബി എം പി അധികൃതർ വ്യക്തമാക്കി.
രണ്ടാഴ്ച മുൻപാണ് ഹൈദരാബാദിൽ ഒരു ഏഴുവയസുകാരൻ സ്വന്തം അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.