ബെംഗളൂരു: രണ്ടര മുഖ്യമന്ത്രി ഭരണമാണ് കര്‍ണാടകയിൽ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പരിഹാസം. ദേവനാഹള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു കർണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സർക്കാരിനെ പരിഹസിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
“കര്‍ണാടകയിൽ ആശങ്കാകരമായ അവസ്ഥയാണ് നിലവിലുള്ളത്. കുമാരസ്വാമി സ്വയം മുഖ്യമന്ത്രിയെന്ന് വിളിക്കുന്നു. സിദ്ദരാമയ്യ ആവട്ടെ സൂപ്പർ മുഖ്യമന്ത്രിയും. ജി. പരമേശ്വര അര മുഖ്യമന്ത്രിയും. ഈ രണ്ടര മുഖ്യമന്ത്രി സർക്കാരിന് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ എത്തിക്കാനാവില്ല. ദേശീയ തലത്തിൽ മഹാസഖ്യം എന്താണെന്നാണ് ഈ സഖ്യ ഭരണം കാട്ടിത്തരുന്നത്” അമിത് ഷാ പറഞ്ഞു.
ഈ സഖ്യ സർക്കാർ നമ്മുടെ സമ്പദ്ഘടനയെ വികസിപ്പിക്കില്ലെന്നും ഷാ വിമർശിച്ചു. ഇവർക്ക് ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും കഴിയില്ല. ഇന്ത്യയെ ലോകത്തിന്റെ ഗുരുസ്ഥാനത്ത് എത്തിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.