കർണ്ണാടക; വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. രണ്ട് പതിറ്റാണ്ടോളമായിട്ടും വിവാഹ മോചനം നൽകാതിരുന്ന ഭാര്യയെ റിട്ട അധ്യാപകനായ ബസപ്പ (63) ആണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ജയമ്മയെ അവിഹിത ബന്ധത്തിന്റെ പേരിലുള്ള പ്രശ്നത്തെ തുടർന്നാണ് കൊലപ്പെടുത്തിയത് മൊഴി നൽകി.
Read MoreYear: 2018
ഭവനരഹിതർക്ക് ഒരാഴ്ച്ചക്കുളളിൽ താൽക്കാലിക അഭയകേന്ദ്രങ്ങളൊരുക്കും; ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ്
ബെംഗളുരു: വീടില്ലാത്തവർക്ക് ഒരാഴ്ച്ചക്കുള്ളിൽ താൽക്കാലിക വീടൊരുക്കുമെന്ന് ബിബിഎംപി കമ്മീഷ്ണർ . വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ താൽക്കാലികമായി നിർമ്മിക്കുകയെന്നും അർഹരായവർക്ക് ഭവനങ്ങൾ വച്ച് കൊടുക്കുമെന്നും കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.
Read Moreചിക്കമംഗലൂര്‍ വനമേഖലയില്‍ വച്ച് കാണാതായ ബൈക്ക് റൈഡര്‍ സന്ദീപിനെ കാമുകിക്ക് ഒപ്പം മുംബൈയില്‍ കണ്ടെത്തി;നവംബര്‍ 25 മുതല്‍ കാണാതായ സന്ദീപ് കളിച്ചത് കുടുംബത്തെയും നാട്ടുകാരെയും പറ്റിക്കാനുള്ള നാടകം.
ബെംഗളൂരു: ശിവമോഗ്ഗയിലേക്ക് പോകുകയായിരുന്ന മലയാളി യുവാവിനെ ചിക്കമംഗലൂര്‍ വന മേഖലയില്‍ വച്ച് കാണാതാകുന്നത് കഴിഞ്ഞ മാസം 25 ന് ആണ്.കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയില്‍ മാനേജര്‍ ആയ 34 കാരന് സന്ദീപിന് ഭാര്യയും കെ ജി യില്‍ പഠിക്കുന്ന ഒരു മകളും ഉണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള-കര്‍ണാടക പോലീസ് ഈ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു,എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം,സന്ദീപിനെ നാട്ടുകാരി ആയ കാമുകിക്ക് ഒപ്പം മുംബൈയില്‍ ഒരു ലോഡ്ജില്‍ കണ്ടെത്തുകയായിരുന്നു. സന്ദീപ് മുങ്ങിയതിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൂടെ ജോലി…
Read Moreഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം!
ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്പനക്ക് തടയിടുന്ന രീതിയിലുള്ള നിയമഭേദഗതികള്‍ അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കും. ഇ കൊമേഴ്സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി നടപ്പിലാക്കുക. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഡിസ്കൌണ്ടുകള് നല്‍കുന്നതിനും, ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഡിസ്കൌണ്ട് നല്‍കുന്നത് തുടങ്ങിയവക്കാണ് നിരോധനം. നിയമം നടപ്പിലാകുന്നതോടെ രാജ്യത്ത് നിര്‍മാണവും സമ്പാദനവും നടത്തുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇ കൊമേഴ്സ് കമ്പനികളുടെ പ്ലാറ്റ്ഫോം വഴി വിറ്റഴിക്കുന്നതില്‍ നിയന്ത്രണം വരും. ഓണ്‍ലൈന്‍ കമ്പനികളുടെ…
Read Moreസ്വകാര്യ ബസിൽ ഇടിച്ച് ഇന്ധന ടാങ്ക് തകർന്ന് ബൈക്ക് അഗ്നിക്കിരയായി;നടുറോട്ടിൽ യുവാവ് വെന്തുമരിച്ചു;സഹയാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു.
ബെംഗളൂരു: ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്, യമഹ R1 ഓടിക്കുകയായിരുന്ന നിരജ് (22) ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സഹയാത്രികനായിരുന്ന സുഹൃത്ത് തെറിച്ച് വീണു, എന്നാൽ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്തു. നിമിഷ നേരം കൊണ്ട് നീരജ് നടുറോട്ടിൽ കത്തിയമർന്നു. മൂടൽമഞ്ഞ് കൂടുതലുള്ള ദിവസമായിരുന്നു മാത്രമല്ല ബൈക്ക് അമിത വേഗത്തിലായിരുന്നു വന്നത്, ഒരു വളവിൽ ആണ് അപകടം സംഭവിച്ചത് ,ദൃക്സാക്ഷി അറിയിച്ചു.
Read Moreശിശുസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ, പ്രവാസികള്‍ക്കും ബാധകം
ദുബായ്: ബാലാവകാശ നിയമം ശക്തമാക്കി യു.എ.ഇ. 2016ലെ ശിശു സംരക്ഷണ നിയമത്തിലാണ് യുഎഇ ക്യാബിനറ്റ് സുപ്രധാന ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് തീരുമാനം കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎഇയുടെ ഔദ്യോഗിക ഗസറ്റിലും ഭേദഗതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിശു സംരക്ഷണ നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതികള്‍ പ്രവാസികള്‍ക്കും ബാധകമാണ്. കുട്ടികളുടെ തൊഴില്‍, പരിശീലനം, തൊഴില്‍ സാഹചര്യങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള അവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമം, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്കുള്ള നിബന്ധനകള്‍, കുട്ടികളെ ദത്തെടുക്കുന്ന…
Read Moreദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് കോഹ്ലി
മെല്‍ബണ്‍: ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരമായ വര്‍ഷമാണ് കടന്നുപോകുന്നത്. വ്യക്തിഗത ജീവിതത്തിലും ക്രിക്കറ്റിലും ഒരേപോലെ തിളങ്ങിയ വര്‍ഷം. ഇന്നലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്ലി തിരുത്തിയത്. ഒരു കലണ്ടര്‍ വര്‍ഷം വിദേശത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോഹ്ലി മെല്‍ബണ്‍ ടെസ്റ്റില്‍ സ്വന്തമാക്കിയത്. വ്യക്തിഗത സ്കോര്‍ 82…
Read Moreവായ്പ എഴുതിത്തള്ളൽ എല്ലാം പ്രഹസനമായി മാറി; കൃഷിക്ക് വെള്ളം കണ്ടെത്താൻ കുഴൽ കിണർ കുഴിക്കാൻ പണം കടം വാങ്ങി മുടിഞ്ഞ കർഷകൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് കൃഷിയിടത്തിൽ തൂങ്ങി മരിച്ചു.
ബെംഗളൂരു : ആരു ഭരിച്ചാലും അന്നം തരുന്ന കൃഷിക്കാരന്റെ കാര്യത്തിൽ വലിയ മാറ്റം കാണാൻ കഴിയുന്നില്ല, കൃഷി ചെയ്ത് മുടിഞ്ഞ കർഷകർ അരച്ചാൺ കയറിൻ തുമ്പത്ത് സ്വന്തം ജീവിതം തീർക്കുന്നത് ഇപ്പോൾ രാജ്യത്ത് ഒരു തുടർക്കാഴ്ചയാണ്. ഇപ്പോൾ സംസ്ഥാനങ്ങൾ എല്ലാം കാർഷിക വായ്പ എഴുതിത്തള്ളലിന്റെ കാലമാണല്ലോ, സംസ്ഥാനം എഴുതിത്തള്ളിയ വായ്പ കൊണ്ട് ഉപകാരമുണ്ടായത് വെറും 800 പേർക്ക് മത്രമാണെന്നതാണ് യാഥാർത്ഥ്യം. കൂടെ കർഷക ആത്മഹത്യകൾക്ക് കുറവുമില്ല. കൃഷിയിടത്തിൽ വെള്ളമില്ലാത്തതിനാൽ പല ഭാഗങ്ങളിലായി ആറ് കുഴൽ കിണറുകൾ കുഴിച്ച് അവസാനം നിരാശനാകേണ്ടി വന്ന കർഷകൻ കൃഷിസ്ഥലത്തിന്…
Read Moreപുതുവർഷത്തിൽ ആദ്യം ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് 5 ലക്ഷം രൂപ.
ബെംഗളൂരു : നഗരസഭയുടെ 24 ആശുപത്രികളിൽ പുതുവർഷത്തിൽ ആദ്യം ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് 5 ലക്ഷം രൂപ വീതം പഠനസഹായം. ” പിങ്ക്ബേബി “പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായമെന്ന് മേയർ ഗംഗാബികെ മല്ലികാർജ്ജുൻ അറിയിച്ചു.ബി ബി എം പി ജോയിൻറ് കമ്മീഷണറുടേയും പെൺകുഞ്ഞിന്റേയും പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടിൽ ആയിരിക്കും സഹായധനം നിക്ഷേപിക്കുന്നത്.
Read Moreവെറും 30രൂപക്ക് ഇനി മൈസൂരിലെത്താം;കൊട്ടാര നഗരിയേയും ഉദ്യാനനഗരിയേയും ബന്ധിപ്പിക്കുന്ന മെമു ട്രെയിൻ സർവ്വീസ് ആരംഭിച്ചു.
ബെംഗളൂരു : നഗരത്തിൽ നിന്ന് മൈസൂരുവിലേക്ക് ബസ് ടിക്കറ്റ് 130 രൂപ മുതൽ 350 രൂപവരെയാണ്, എന്നാൽ വെറും 30 രൂപക്ക് മൈസൂരുവിലെത്താൻ പുതുവഴി.അതെ കുറെക്കാലമായ ജനങ്ങളുടെ ആവശ്യമായ മൈസൂരു- ബെംഗളൂരു പാസഞ്ചർ 26 ന് ആരംഭിച്ചു. ഈ രണ്ട് സറ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവ്വീസ് ഉണ്ടെങ്കിലും എല്ലാം റിസർവ് ചെയ്ത് പോകേണ്ട ട്രെയിനുകൾ ആയിരുന്നു, അതിലെ ജെനറൽ കമ്പാർട്ടുമെന്റുകൾ മാത്രമായിരുന്നു പെട്ടെന്ന് യാത്ര ചെയ്യുന്നവർക്ക് ആശ്രയം. ബുധൻ, വ്യാഴം ,വെള്ളി ദിവസങ്ങളിൽ ബെംഗളൂരു കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7:55…
Read More