ബെംഗളൂരു : വീണ്ടും നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം താറുമാറായി ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയായിരുന്നു സംഭവം. പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് സിഗ്നൽ ബോർഡുകളിൽ ഒന്നും തെളിയാതെയായി ട്രെയിനുകൾ വേഗത കുറഞ്ഞ് ഓടിത്തുടങ്ങി സ്റേഷനിലെത്തിയ ട്രെയിനുകൾ കൂടുതൽ നേരം നിർത്തി. ചില യാത്രക്കാർ മൂന്ന് മണിക്കൂറോളം പല സ്റ്റേഷനുകളിലും കുടുങ്ങി. ട്രിനിറ്റിക്ക് സമീപം 155 നമ്പർ പില്ലറിന് മുകളിൽ വിള്ളൽ കണ്ടതിന് ശേഷം ഡിസംബർ 12 മുതൽ ട്രെയിനുകൾ വേഗത…
Read MoreYear: 2018
വിപണി കീഴടക്കാൻ എരുമപ്പാൽ വിത്പ്പനയുമായി നന്ദിനി
ബെളഗാവി; കെഎംഎഫ് എരുമപ്പാൽ വിപണിയിലിറക്കി. നന്ദിനി ബ്രാൻഡിലുള്ള പാലിന് ലിറ്ററിന് 60 രൂപയാണ് ഈടാക്കുന്നത്. കർഷകർക്ക് ലിറ്ററിന് 38 രൂപയാണ് നൽകുന്നത്. പ്രതിദിനം 60,000 ലിറ്റർ പാലാണ് സംഭരിക്കുന്നത്, അധികം വൈകാതെ ഏറെ ആവശ്യക്കാരുള്ള ബെംഗളുരുവിലേക്കും നന്ദിനി എരുമപ്പാൽ വിൽപ്പനക്കെത്തിക്കും.
Read Moreലാൽബാഗിൽ സ്മാർട് പാർക്കിംങ് സൗകര്യമെത്തി
ബെംഗളുരു: പാർക്കിംങ് പ്രശ്നങ്ങൾക്കിനി വിട നൽകാം, ലാൽ ബാഗിൽ സ്മാർട് പാർക്കിംങ് സംവിധാനമെത്തി. വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്ത് പാർക്ക് ചെയ്യുന്ന സമയത്തിന് മാത്രം ഇനി മുതൽ പണം നൽകിയാല മതിയാകും. ബോഷിന്റെ സംവിധാനത്തോടെയാണ് സ്മാർട് പാർക്കിംങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈരീതി നടപ്പിലാക്കിലാക്കിയിരുന്നു, ഇരു ചക്ര വാഹനങ്ങളുടെ പാർക്കിംഗിന് മണിക്കൂറിന് 25 രൂപയും, കാറിന് 30 രൂപയും ,മിനി ബസിന് 60 രൂപ , ബസുകൾക്ക് 120 എന്നിങ്ങനെയാണ് നിരക്ക്.
Read Moreടെസ്റ്റ് സ്ക്വാഡിലെ ഏഴ് വയസുകാരന്!!
മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലര്‍. നാളെ മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്ട്രേലിയന്‍ ടീമിനൊപ്പം ഈ കൊച്ചു ബാലന് ഉണ്ടായിരുന്നു. കൂടാതെ, മത്സരത്തില്‍ ടിം പെയിനിനൊപ്പം സഹ ക്യാപ്റ്റനായും ആര്‍ച്ചി ഷില്ലറെ നിയമിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ആര്‍ച്ചി ഷില്ലറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സാധ്യമാകുന്നത്. മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആര്‍ച്ചി ഷില്ലറിന്റെ ആഗ്രഹം സഫലമാക്കി നല്‍കിയിരിക്കുന്നത്. ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്ന…
Read Moreഭാര്യയെയും മക്കളെയും കൊന്ന പ്രതിയോട് പ്രണയം!!
വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് പ്രേമലേഖനങ്ങളുടെ ഒഴുക്ക്. ഭാര്യ ഷാനന് വാട്സ്, മക്കളായ ബെല്ലാ, സെലിസ്റ്റാ എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പരോളില്ലാതെ ജീവപര്യന്ത൦ അനുഭവിക്കുന്ന പ്രതിയാണ് ക്രിസ് വാട്സ്. സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടത്തിയ ക്രിസിനാണ് ജയിലിലേക്ക് പ്രേമലേഖനങ്ങളുടെ പ്രവാഹമെത്തുന്നത്. ജയിലിലെത്തി ആറ് മാസം പിന്നിടുമ്പോഴാണ് വാട്സിനെ തേടി പ്രേമലേഖനങ്ങളെത്തുന്നത്. കത്തെഴുതിയ 29കാരിയായ പെണ്‍കുട്ടി ബിക്കിനി ധരിച്ച് ബീച്ചില്‍ നില്ക്കുന്ന തന്റെ ഒരു ഫോട്ടോ ഉള്‍പ്പടെയാണ് ക്രിസിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ‘ഞാന്‍ നിങ്ങളുടെ അഭിമുഖം…
Read More100 രൂപ നാണയം പുറത്തിറക്കി!!
ന്യൂഡല്‍ഹി: 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം പുറത്തിറക്കിയിരിക്കുന്നത്. നാളെയാണ് വാജ്പേയിയുടെ ജന്മദിനം. നാണയത്തിന്റെ ഒരു വശത്തു വാജ്പേയിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുമുണ്ട്. ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. 135 ഗ്രാമാണ് നാണയത്തിന്റെ ഭാരം. വെള്ളി (50%), ചെമ്പ് (40%), നിക്കല്‍ (5%), സിങ്ക് (5%) എന്നിവ ഉപയോഗിച്ചാണ് നാണയം നിര്‍മിച്ചിരിക്കുന്നത്. PM @narendramodi releases…
Read Moreസഞ്ജു സാംസണിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്തിറങ്ങി
കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്റെ വിവാഹം. നീണ്ട അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്തായിരുന്നു ഇരുവരിലും പ്രണയം മൊട്ടിട്ടത്. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം…
Read More“നന്ദി ഹില്‍സില്‍ പുള്ളിപ്പുലി ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു;നന്ദി ഹില്‍സിലേക്ക് ഇരു ചക്ര വാഹനങ്ങള്‍ നിരോധിച്ചു”വാര്‍ത്തക്ക് പിന്നില്‍ ഉള്ള സത്യമെന്ത്?
ബെംഗളൂരു : കുറച്ചു ദിവസമായി ബെംഗളൂരു മായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് നന്ദി ഹില്‍സില്‍ പുള്ളിപ്പുലി ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു;നന്ദി ഹില്‍സിലേക്ക് ബൈക്കുകള്‍ നിരോധിച്ചു എന്നുള്ളത്.കൂടെ ഒരു ഇരുച്ചക്രവഹനത്തിനു സമീപം പുലി ഇരിക്കുന്നതും കുറെ ആളുകള്‍ പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറി ഇരിക്കുന്നതും ആയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ് എന്ന് മാത്രമല്ല തെറ്റുമാണ്,”കഴിഞ്ഞ കുറച്ചു കാലങ്ങളായി ആരെയും നന്ദി ഹില്‍സില്‍ വച്ച് പുലി ആക്രമിച്ചിട്ടില്ല , ഇരു ചക്രവഹനങ്ങള്‍ നന്ദി ഹില്‍സില്‍ നിരോധിചിട്ടുമില്ല” ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍…
Read Moreഇത് ഭീകരരെ ഓർമിപ്പിക്കുന്ന വിധമുള്ള പ്രവർത്തനം;പോലീസ് ഇതിനെ ബുദ്ധിപരമായി നേരിടും: മന്ത്രി ഇ പി ജയരാജൻ.
കോഴിക്കോട്: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. ഇതിനെ പൊലീസ് ബുദ്ധിപരമായ നീക്കത്തിലുടെ മറികടക്കുമെന്നും മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഇത് ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞു. അതിനിടെ രാവിലെ ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്തിന് സമീപത്തെ ചന്ദ്രാനന്ദന്‍ റോഡില്‍ നില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ ചന്ദ്രാനന്ദന്‍ റോഡ് പൂര്‍ണ്ണമായും…
Read Moreഭക്തരുടെ പ്രതിഷേധം കനത്തു: ഇന്ന് മലകയറാൻ എത്തിയ യുവതികളും പിൻ വാങ്ങി.
ശബരിമല: ശബരിമലയില്‍ കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയിലേക്ക് കയറുകയാണ്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. യുവതികള്‍ ചന്ദ്രാനന്ദം റോഡ് പിന്നിട്ട് സന്നിധാനത്തേക്ക് അടുത്തു. കോഴിക്കോട് മലപ്പുറം സ്വദേസികളായ ബിന്ദുവും കനകദുര്‍ഗയുമാണ് അയ്യപ്പ ദര്‍ശനത്തിനായി മലകയറുന്നത്. എല്ലാ പ്രതിഷേധങ്ങളെയും വകഞ്ഞ് മാറ്റി പൊലീസ് സംഘം യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകുകയാണ്. ഇന്ന് രാവിലെ മുതല്‍ ശബരിമലയില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലൂടെയാണ് പൊലീസ് യുവതികളെയും കൊണ്ട് മലകയറുന്നത്. ചന്ദ്രാനന്ദം റോഡില്‍ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു. ഇവരെ മാറ്റിയശേഷമാണ് പൊലീസ് യുവതികളുമായി മല കയറുന്നത്. യുവതികള്‍ അപ്പാച്ചിമേടില്‍…
Read More