ടെസ്റ്റ് സ്ക്വാഡിലെ ഏഴ് വയസുകാരന്‍!!

മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുക ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലര്‍.

നാളെ മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഈ കൊച്ചു ബാലന്‍ ഉണ്ടായിരുന്നു. കൂടാതെ, മത്സരത്തില്‍ ടിം പെയിനിനൊപ്പം സഹ ക്യാപ്റ്റനായും ആര്‍ച്ചി ഷില്ലറെ നിയമിച്ചിട്ടുണ്ട്.

ഹൃദ്‌രോഗിയായ ആര്‍ച്ചി ഷില്ലറിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സാധ്യമാകുന്നത്. മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആര്‍ച്ചി ഷില്ലറിന്‍റെ ആഗ്രഹം സഫലമാക്കി നല്‍കിയിരിക്കുന്നത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഇതുപോലുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നഥാന്‍ ലിയോണാണ്  ഇഷ്ടതാരമെന്നും ലെഗ് സ്പിന്‍ ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ആര്‍ച്ചി നേരത്തെ പറഞ്ഞിരുന്നു.

പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഷില്ലറെ ഓസിസ് പരിശീലകന്‍ ജസ്റ്റിന്‍ ലാ൦ഗര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്.

ജനുവരി മൂന്നിന് ഡിഡ്‌നിയിലാണ് അവസാന മത്സര൦ നടക്കുക. അതിന് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts