ഡൽഹിയിലെ കർണ്ണാടക ഭവനിലെ കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും. കാറുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി രൂക്ഷമായതോടെയാണ് നടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 20 കാറുകളാണ് നിലവിലുള്ളത്.
Read MoreMonth: December 2018
യൂട്യൂബിൽ കാണുന്ന പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ദമ്പതികൾ ഡോക്ടറെ കണ്ടു; സാധ്യമല്ലെന്ന് ഡോക്ടറും
മൊബൈലിനും സമൂഹ മാധ്യമങ്ങൾക്കും അടിമയായ ദമ്പതികൾ വിചിത്ര വാദവുമായെത്തി. നിരന്തരം യൂട്യൂബിൽ കാണുന്ന വീഡിയോകൾ പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ദമ്പതികൾ ഡോക്ടറെ കണ്ടു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ദമ്പതികളെത്തിയത്. എന്നാൽ ഇത് സാധ്യമല്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു, യൂട്യബിനെ അമിതമായി വിശ്വസിച്ച് വീട്ടിൽ പ്രസവിച്ച അധ്യാപിക തിരുപ്പൂരിൽ മരിച്ചിരുന്നു.
Read Moreഡിജിററൽ സാക്ഷരത വർധിപ്പിക്കൽ; പ്രൈമറി തലം മുതൽ കംപ്യൂട്ടർ ഉപയോഗമെന്ന നിർദേശവുമായി നീതി ആയോഗ്
രാജ്യത്തെ ഡിജിററൽ സാക്ഷരത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രൈമറി തലം മുതൽ കംപ്യൂട്ടർ ഉപയോഗമെന്ന നിർദേശവുമായി നീതി ആയോഗ് രംഗത്ത്. ഡിജിറ്റൽ വിവരങ്ങൾ 22 ഭാഷകളിലും ലഭ്യമാക്കണമെന്നും നിർദേശം വച്ചുകഴിഞ്ഞു.
Read Moreഫ്ലാറ്റുകളുടെ ജിഎസ്ടി 5% ആക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ
നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും ജിഎസ്ടി 5% ആക്കിയേക്കും. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Moreരാജി ഭീഷണിയുമായി രമേഷ് ജാർക്കിഹോളി
ബെംഗളുരു; മുനിസിപ്പൽ ഭരണ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് കോൺഗ്രസ് വിടനൊരുങ്ങി രമേഷ് ജാർക്കിഹോളി. ഗോഖഗിൽ നിന്നുള്ള എംഎൽഎയായ രമേഷ് സ്ഥാനം രാജിവക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തി.
Read Moreഅനധികൃത ഡ്രോൺ പറത്തൽ ; കയ്യോടെ പിടികൂടി പോലീസ്
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വിമാനത്താവളത്തിന്റെ റൺവേയിൽ ആയിരം അടിക്ക് മുന്നിൽ ഡ്രോൺ പറത്തിയ രണ്ട് പരസ്യ കമ്പനി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സയിദ്( 24), ഭരത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Moreവിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും വീര സംഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി
ബെളഗാവി വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും, ഹുബ്ബള്ളി വിമാനത്താവളത്തിന് വീര സംഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി. അതേസമയം ബെംഗളുരു വിമാനത്താവളത്തിന് നഗര ശിൽപ്പിയായ കെംപഗൗഡയുടെ പേരാണ് നൽകിയിരിക്കുന്നത്.
Read Moreമെച്ചപ്പെട്ട സൗകര്യങ്ങളോടെ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു
മജസ്റ്റിക് കെംപഗൗഡ സ്റ്റേഷനിലിനി അത്യധുനിക സംവിധാനങ്ങളും എത്തും . ബേബി കെയർ , സിസിടിവി, പാർക്കിംങ് സൗകര്യങ്ങളുമായി കെംപഗൗഡ മുഖം മിനുക്കി എത്തിയിരിയ്ക്കുന്നു. കൂടുതൽ ശുചിമുറികൾ, സിസി ക്യാമറകൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേകം വീൽ ചെയറുകളും എന്നിങ്ങനെ അനവധി മാറ്റങ്ങളും ഉടൻ നടപ്പിൽ വരുത്തുമെന്ന് കർണ്ണാടക ആർടിസി അധികൃതർ വ്യക്തമാക്കി. എല്ലാ സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യും.
Read Moreനഗരം കാത്തിരുന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു;2025 ഓടെ സബർബൻ പദ്ധതി നിലവിൽ വരും; 4 ഇടനാഴികളിലായി 52 പുതിയ സ്റ്റേഷനുകൾ 161 കിലോമീറ്റർ പാത;നഗരത്തിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം 81 ആകും.
ബെംഗളൂരു : നഗരം കാത്തിരുന്ന സ്വപ്ന പദ്ധതിയായ സബർബൻ ട്രെയിനുകൾക്ക് ജീവൻ വക്കുന്നു. പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 52 പുതിയ സ്റ്റേഷനുകൾ വരും, ആകെ സ്റ്റേഷനുകളുടെ എണ്ണം 81 ആകും.ഈ പദ്ധതിയിൽ മാത്രം രണ്ട് ട്രാക്കുകൾ നിർമ്മിക്കും. പദ്ധതിയുടെ ആകെ ദൂരം 161 കിലോമീറ്റർ ആണ്. റെയിൽവേ ടെക്നിക്കൽ ആൻറ് എക്കണോമിക് സർവ്വീസ് നടത്തിയ സാദ്ധ്യത പഠന റിപ്പോർട്ട് പ്രകാരം ബെംഗളൂരു സിറ്റി – രാജനു കുണ്ടെ (27 കിലോമീറ്റർ), കെംഗേരി – വൈറ്റ് ഫീൽഡ് (35 കിലോമീറ്റർ ), നെല മംഗല-ബയ്യപ്പനഹള്ളി (39…
Read Moreമാളുകളിലും വീഥികളിലും നക്ഷത്രങ്ങള്‍ മിഴി തുറന്നു;ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി;എല്ലാ വായനക്കാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.
ബെംഗളൂരു : സമാധാനത്തിന്റെ സന്ദേശം പാരിനു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന സുദിനമാണ് ഇന്ന്.എങ്ങും നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീകളും ഒരുക്കി ഉദ്യാനനഗരം ക്രിസ്തുമസ് ലഹരിയിലാണ്. കെ ആര്‍ പുരം മാര്‍ യുഹനോന്‍ മന്ദന ഓര്‍ത്തഡോക്സ് പള്ളി,ഹെബ്പല്‍ ഗ്രിഗരിയോസ് ഓര്‍ത്തഡോക്സ് പള്ളി,എം ജി റോഡ് സി എസ് ഐ ഈസ്റ്റ് പരേഡ് പള്ളി,എം ഹി റോഡ് സൈന്റ്റ് മാര്‍ക്സ് കതീട്രല്‍,പ്രിം റോഡ് മാര്‍ത്തോമ പള്ളി,വിജയനഗര്‍ മേരി മാതാ പള്ളി,രാജാ രാജേശ്വരി നഗര്‍ സ്വര്‍ഗ്ഗ റാണി ക്നാനായ ഫെറോന പള്ളി,അള്‍സൂര്‍ ലൂര്‍ദ് മാതാ പള്ളി എസ് ജി…
Read More