വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് പ്രേമലേഖനങ്ങളുടെ ഒഴുക്ക്.
ഭാര്യ ഷാനന് വാട്സ്, മക്കളായ ബെല്ലാ, സെലിസ്റ്റാ എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പരോളില്ലാതെ ജീവപര്യന്ത൦ അനുഭവിക്കുന്ന പ്രതിയാണ് ക്രിസ് വാട്സ്.
സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടത്തിയ ക്രിസിനാണ് ജയിലിലേക്ക് പ്രേമലേഖനങ്ങളുടെ പ്രവാഹമെത്തുന്നത്. ജയിലിലെത്തി ആറ് മാസം പിന്നിടുമ്പോഴാണ് വാട്സിനെ തേടി പ്രേമലേഖനങ്ങളെത്തുന്നത്.
കത്തെഴുതിയ 29കാരിയായ പെണ്‍കുട്ടി ബിക്കിനി ധരിച്ച് ബീച്ചില്‍ നില്ക്കുന്ന തന്റെ ഒരു ഫോട്ടോ ഉള്‍പ്പടെയാണ് ക്രിസിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
‘ഞാന്‍ നിങ്ങളുടെ അഭിമുഖം കണ്ടിരുന്നു. അപ്പോള്‍ മുതല്‍ നിങ്ങളെ ഇഷ്ടമാണ്, അത് എന്തുകൊണ്ടെന്ന് മാത്രം ചോദിക്കരുത്. തിരിച്ച് നിങ്ങളെനിക്ക് ഒരു മറുപടി എഴുതിയാല്‍ ഞാനായിരിക്കും ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ…’- 39കാരിയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയുടെ പ്രേമലേഖനമാണിത്.
‘ഒരു ചെറിയ പട്ടണത്തില്‍ വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് ഞാന്‍. ആദ്യമായാണ് ഞാനിങ്ങനെ ഒരു കത്തെഴുതുന്നത്. അതുകൊണ്ടുതന്നെ അല്പം പേടിയുണ്ട്’- 36കാരിയായ മറ്റൊരു പെണ്‍കുട്ടി എഴുതി.
പ്രത്യേകതരം മാനസികാവസ്ഥയ്ക്ക് ഉടമകളായ സ്ത്രീകളാണ് ഈ കത്തുകള്‍ക്ക് പിന്നിലെന്ന് സൈക്യാട്രിസ്റ്റായ കാതറീന് പിയര്‍ പറയുന്നു. അപകടകാരിയായ ആളുകളോട് അടുക്കാനുള്ള താല്പര്യവും അവരോടുള്ള ആരാധനയും ഇത്തരം വ്യക്തികളിലുണ്ടെന്ന് ഇവര്‍ പറയുന്നു.
ചിലരാകട്ടെ പ്രശസ്തരായവരുടെ പിറകെ പോയി പ്രശസ്തരാകാന്‍ ശ്രമിക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവാഹേതര ബന്ധത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് ക്രിസിനെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്.
കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കാറിലാക്കി ക്രിസ് ജോലി ചെയ്തിരുന്ന എണ്ണക്കമ്പനിയ്ക്ക് സമീപമുള്ള ഓയില്‍ വെല്ലില്‍ നിക്ഷേപിക്കുകയായിരുന്നു.
കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനായി പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയിലാണ് ക്രിസിന് ജീവപര്യന്തം ലഭിച്ചത്. മൂന്നു കൊലപാതകങ്ങള്‍ക്ക് മൂന്ന് ജീവപര്യന്തവും ഭ്രൂണത്തിലെ ജീവന് 12 വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.