ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ചര്‍ച്ചാവിഷയമായിരുന്ന “മണികര്‍ണ്ണിക”യ്ക്ക് പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുംകൂടിയുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ധീര വനിത റാണി ലക്ഷ്മി ഭായിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ “മണികര്‍ണ്ണിക”യായി വേഷമിടുന്നത് കങ്കണ റണാവത് തന്നെയാണ്. തന്‍റെ സ്വതസിദ്ധമായ അഭിനയചാതുരികൊണ്ട് പ്രേഷകഹൃദയങ്ങളെ കീഴടക്കിയ കങ്കണയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ‘മണികര്‍ണ്ണിക’ എന്ന് വേണം പറയാന്‍. കൂടാതെ, തികച്ചും വ്യത്യസ്തമായ കഥാപാത്രവും.…
Read MoreDay: 19 December 2018
യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനി
ജയ്പുര്‍: ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി. എന്നാല്‍ ഐപിഎല്‍ താരലേലത്തിന്‍റെ രണ്ടാം ദിവസം കഥ മാറി. യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില വെറും ഒരു കോടി രൂപയായിരുന്നു. ആ വിലയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ സ്വന്തമാക്കിയിരിക്കുന്നത്. സ്തെസമയം, 2 വര്‍ഷം മുന്‍പ് ഈ താരത്തിന് വില 16 കോടിയായിരുന്നു!! യുവരാജിനെപ്പോലെ ഒരു താരത്തെ അവസാന…
Read Moreകേരള സമാജം തിരുവാതിര മത്സരം ജനുവരി 13 ന്
ബെംഗളൂരു : സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര മത്സരം ജനുവരി 13 ന് നടക്കും . കേരള സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത് . ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 15000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 5000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും . ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം . തിരുവാതിരക്ക്…
Read Moreവമ്പന്‍ വിലക്കുറവിന്റെ “കിടു”ഓഫറുകളുമായി ഷവോമി;റെഡ്മീ 6എ 16ജിബി പതിപ്പിന്റെ വില വെറും 5,999 രൂപ.
ബെംഗളൂരു : സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമിയുടെ എംഐ ഫാന്‍ സെയില്‍. ആമസോണ്‍.ഇന്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ചില ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ലഭിക്കും. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് വില്‍പ്പന. ഈ ഓഫര്‍ കാലത്ത് റെഡ്മീ വൈ2 3ജിബി പതിപ്പ് 1500 രൂപ വിലക്കുറവില്‍ 8,999 രൂപയ്ക്ക് ലഭിക്കും. ഇതേ പോലെ തന്നെ ഈ ഫോണിന്‍റെ 4ജിബി പതിപ്പ് 3,000 രൂപ വിലക്കുറവില്‍ 10,999 രൂപയ്ക്ക് ലഭിക്കും. എംഐ…
Read More‘കേദാർനാഥ്’ നിരോധിക്കണം; ഹര്‍ജിക്കാരന് പിഴ
അഹമ്മദാബാദ്: പ്രണയ ചിത്രീകരണം ഹിന്ദു വികാരം വ്രണപ്പെടുത്തില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഏതെങ്കിലും പുണ്യഭൂമിയിൽ ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ പ്രണയിക്കുന്നതായി ചിത്രീകരിച്ചാൽ അത് മതവികാരത്തെ ബാധിക്കില്ല. ‘കേദാർനാഥ്’ എന്ന ഹിന്ദി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ എ.എസ്. ദവെ, ബിരൻ വൈഷ്ണവ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയും ചെയ്തു. അന്താരാഷ്ട്ര ഹിന്ദുസേനയുടെ സംസ്ഥാന മേധാവിയായ പ്രകാശ് സുന്ദർസി൦ഗ് രാജ്പൂതാണ് സിനിമയിലെ ചില രംഗങ്ങൾ ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദുമതത്തെപ്പറ്റി തെറ്റായ ധാരണകളാണ് ഹർജിക്കാരന്‍റേതെന്ന്…
Read Moreതാന്‍ മാധ്യമങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നില്ല: മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി: താന്‍ നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ സൗമ്യമായി പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്. വിവാദവിഷയങ്ങളിൽ പോലും പ്രതികരിക്കാതെ മോദി നോക്കി നിൽക്കുമ്പോൾ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി എന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2014ൽ അധികാരത്തിൽ എത്തിയതിന് ശേഷം മോദി ഒറ്റ പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ന്യൂഡല്‍ഹിയില്‍ “ചേഞ്ചി൦ഗ് ഇന്ത്യ” എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന…
Read More2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ “അണ്‍ സോള്‍ഡ്”
ന്യൂഡല്‍ഹി: യുവി ആരാധകരെ നിരാശപ്പെടുത്തി ഒന്നാം ദിവസത്തെ ഐപിഎല്‍ ലേലം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു കാലത്തെ യുവരാജിനെ അവഗണിച്ച് ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവി ഇത്തവണ ധോണിയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കെയാണ് ഒന്നാം ദിവസം യുവി അവഗണിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം യുവരാജിനെ ഉൾപ്പെടുത്തിയിരുന്നു. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. എന്നാല്‍ അടുത്ത റൗണ്ടില്‍ യുവിയെ ആരെങ്കിലും സ്വന്തമാക്കുമെന്നാണ്…
Read Moreമരണസംഖ്യ 15 ആയി;2 പേരെ കൂടി കസ്റ്റഡിയിലെടുത്ത് പോലീസ്.
ബെംഗളൂരു : ചാമരാജ നഗറിൽ മാരമ്മ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയി ദുണ്ഡമ്മ (55) ഇന്നലെ കാവേരി ആശുപത്രിയിൽ മരിച്ചു.അറുപതിലധികം പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ ആശുപത്രിയിൽ കഴിയുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് 2 പേരെ കൂടി രാമനഗര പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreജയദേവ മേൽപ്പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു; പാലം പൊളിക്കുന്നത് ഏപ്രിലിൽ.
ബെംഗളൂരു : ബന്നാർഘട്ട റോഡും ഔട്ടർ റിംഗ് റോഡും സംഗമിക്കുന്ന ബി ടി എം ചെക്ക് പോസ്റ്റ് (ജയദേവ)മേൽപ്പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. ജയദേവ അടിപ്പാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ല. ഡയറി സർക്കിളിൽ നിന്ന് ബനശങ്കരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗുരപ്പന പാളയ ജംഗ്ഷനിൽ നിന്ന് 39 നമ്പർ ക്രോസ് റോഡിലൂടെ ഇടത്തോട്ട് തിരിഞ്ഞ് മാരേന ഹളളി റോഡിൽ പ്രവേശിക്കണം. സെൻട്രൽ സിൽക്ക് ബോർഡിൽ നിന്ന് വരുന്ന വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് ഗുരപ്പന പാളയ ജംഗ്ഷനിൽ പ്രവേശിക്കണം. പാലം പൊളിക്കൽ ഏപ്രിലിൽ നടക്കം…
Read Moreഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
ബെംഗളുരു: വാക്ക് തർക്കം യുവതിയുടെ ജീവനെടുത്തു, ലക്ഷ്മമ്മ(25),യെയാണ് ഭർത്താവ് നഞ്ചപ്പ കൊലപ്പെടുത്തിയത്. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ച ശേഷം നഞ്ചപ്പ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
Read More