ന്യൂഡല്‍ഹി: പതിനാല് വര്‍ഷ൦ നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചത്.
ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍.
ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്‍റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ഐസിസി തുടങ്ങിയ പ്രമുഖരെല്ലാം ഗംഭീറിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഗംഭീറിന്‍റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നതായി ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.
Congratulations on a phenomenal career, @GautamGambhir!
2007 WT20 🏆
2011 World Cup 🏆
No.1 Test Team 🥇#ThankyouGauti https://t.co/k0t7jfLD8i— BCCI (@BCCI) December 4, 2018
Gautam Gambhir has announced his retirement from all forms of cricket.
MORE👇https://t.co/s2YCY6CWEO pic.twitter.com/fcy6nvhgIC
— ICC (@ICC) December 4, 2018
Farewell @GautamGambhir,
You will always be special to the #KnightRiders family 🏆🏆#KorboLorboJeetbo 💜 #ThankYouGambhir pic.twitter.com/qFz6dMr9eF— KolkataKnightRiders (@KKRiders) December 4, 2018
Always unbeaten in our hearts! ❤#ThankYouGambhir #DelhiCapitals @GautamGambhir pic.twitter.com/G6mbydy8bw
— Delhi Capitals (@DelhiCapitals) December 4, 2018
2007 ➡ Wanderers 🏆
2011 ➡ Wankhede 🏆Man for the big occasions! Happy retirement, Gautam Gambhir 🇮🇳#CricketMeriJaan @GautamGambhir pic.twitter.com/3mSZarJyoc
— Mumbai Indians (@mipaltan) December 4, 2018
Thanks for the memories, @GautamGambhir. All the best for the next innings of your life 💜#KorboLorboJeetbo, always!#ThankYouGambhir pic.twitter.com/rx7RZitU8j
— KolkataKnightRiders (@KKRiders) December 4, 2018
വീരേന്ദര്‍ സെവാഗുമൊത്തുള്ള ഇന്നിംഗ്സുകളാണ് ഗംഭീറിനെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധനാക്കിയത്. ഐപിഎല്ലിലും തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2012ലും 2014ലും ചാമ്പ്യന്‍മാരാക്കി.
അവസാന രണ്ട് വര്‍ഷക്കാലം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡല്‍ഹിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.