ബെംഗളൂരു : മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ തട്ടകമായ മൈസൂരുവിലെ ഹിമ്മാവിൽ ഒരു ഫിലിം സിറ്റി സ്ഥാപിക്കണമെന്നത് സിദ്ധരാമയ്യയുടെ ആഗ്രഹമായിരുന്നു സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങുകയും ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തു.
എന്നാൽ ഒരു സുപ്രഭാതത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി, സിനിമാ നിർമ്മാതാവു കൂടിയായ കുമാരസ്വാമി സിനിമാ സർവ്വകലാശാലയാക്കി മാറ്റി അതിനെ തന്റെ സ്ഥലമായ രാമനഗരയിലേക്ക് കൊണ്ടുപോയി, തന്റെ ബജറ്റിൽ തുകയും വകയിരുത്തി.ഇതിൽ സിദ്ധരാമയ്യ സന്തോഷവാനായിരുപ്പില്ല.
ഈ രണ്ട് പ്രശ്നങ്ങളും കഴിഞ്ഞ ദിവസം നടന്ന റിബൽ സ്റ്റാർ അംബരീഷ് അനുസ്മരണത്തിൽ പൊങ്ങിവരികയായിരുന്നു.അംബരീഷിന്റെ പേരിൽ മൈസൂരുവിൽ ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി വേദിയിൽ ആവശ്യപ്പെട്ടു.
തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി ഒരു പടി കൂടി കടന്ന്, മൈസൂരുവിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതോടൊപ്പം ഇപ്പോൾ രാമനഗരയിൽ സ്ഥാപിക്കുന്ന ഫിലം സർവ്വകലാശാലയിൽ അംബരീഷിന് സ്മാരകമുണ്ടാകുമെന്നും അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.