ബെംഗളൂരു(മടിവാള): യാതൊരുവിധ സിനിമ ബാക്ക് ഗ്രൌണ്ടോ,പണമോ ഇല്ലാതെ കഷ്ടപ്പാടുകൾ തൃണവല് ഗണിച്ച് കൊണ്ട് ഒരു മലയാള ചലച്ചിത്ര സംവിധായകൻ ആകാൻ ഒരുങ്ങുകയാണ് “സജിൻ കെ സുരേന്ദ്രൻ” എന്ന തൃശൂര്ക്കാരൻ.
നാല് വർഷത്തോളം ബെംഗളൂരു ഐ.ടി ഫീൽഡീൽ ജോലി ചെയ്തിരുന്ന സജിന്റെ ചെറുപ്പം മുതലേയുള്ള വലിയ ആഗ്രഹമാണ് ഒരു സിനിമ സംവിധായകനാവുക എന്നത് , അതുകൊണ്ട് തന്നെയാണ് തന്റെ ബെംഗളൂരുവിലെ ജോലി സ്ഥലത്തു നിന്നും കുറച്ചു സഹപ്രവർത്തകരെ കൂട്ടി ആദ്യമായി ” ചാത്തൻ ബംഗ്ലാവ് ” ഷോർട്ട് ഫിലിം ചെയ്തുകൊണ്ടാണ് തന്റെ സംവിധായക സ്ഥാനം ഉറപ്പിച്ചത് പിന്നീട് ഒട്ടേറെ ഷോർട്ട് ഫിലിമുകളിൽ സഹ സംവിധായകനായും , തിരക്കഥ രചയിതാവായും പ്രവർത്തിച്ചു.
ഒട്ടേറെ പേരെ സിനിമ ലോകത്തിലേക്ക് അടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയെ നിലക്ക് സജിൻ ഉയർന്നു , സജിൻ അവസാനം സംവീധാനം ചെയ്ത “കളിക്കുടുക്ക “എന്ന ഒട്ടേറെ വൈവിധ്യങ്ങൾ ആവശ്യപ്പെടാവുന്ന ഷോർട്ട് ഫിലിമാണ്, അവസാന ഘട്ട പണിപ്പുരയിലാണ് ഡിസംബറിൽ യൂടൂബ് റിലീസ് ചെയ്യുമെന്നാണ് അവസാനം കിട്ടിയ റിപ്പോർട്ട്.
കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ടോവിനോയുടെയും , ആന്റണി വർഗീസ് (പേപ്പെ ) യുടെയും ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ട സജിന്റെ ആദ്യ സിനിമയായ “കൊല്ലവർഷം 1975 ചതിയുടെ വാക്കെരി “എന്ന ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു , ഒട്ടനവധി ഓൺലൈൻ മാധ്യമങ്ങളിലും ഈ സിനിമയെ പറ്റിയുള്ള കവർ സ്റ്റോറി വന്നിരുന്നതും സിനിമ പ്രേമികൾക്ക് പ്രതീക്ഷയേകുന്നു അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൺ ആണ് നായകൻ,പ്രശസ്ത നോവലിസ്റ്റ് കൂടിയായ അഖിൽ.പി.ധർമജൻ ആണ് ചിത്രത്തിനു തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. ടിറ്റോയെ കൂടാതെ നിരവധി സിനിമാതാരങ്ങളും ഒട്ടനവധി പുതുമുഖങ്ങൾക്കും അവസരം നൽകിയാണ് സിനിമ ചിത്രിക്കരിക്കുന്നത്.
അടിയന്തിരാവസ്ഥ പ്രേമേയമാക്കുന്ന ചിത്രത്തിന്റെ ഷൂട്ട് വരുന്ന ജനുവരിയിൽ തുടങ്ങാനിരിക്കുകയാണെന്നാണ് അറിഞ്ഞത് ചിത്രം മാർച്ചിൽ തിയേറ്ററിൽ എത്തിക്കാനാകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.