മദ്യപിച്ചെത്തിയ പിതാവ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു; ഇളയമകൻ വെന്തുമരിച്ചു.

ബെംഗളൂരു: മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണത്തിൽ ഇളയമകൻ വെന്തുമരിച്ചു. പൊള്ളലേറ്റ മൂത്ത മകൻ ഗുരുതരാവസ്ഥയിൽ. തലഗട്ടപുര അഞ്ജനനഗറിൽ താമസിക്കുന്ന ശ്രീനിവാസ മൂർത്തി (38) ആണ് മക്കളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. ഇളയമകൻ രണ്ടുവയസ്സുകാരൻ പ്രീതം സായിയാണ് മരിച്ചത്. മൂത്തമകൻ ചേതൻ സായ് (അഞ്ച്) വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലാണ്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ശ്രീനിവാസ മൂർത്തി ഭാര്യ പ്രേമലതയെ മർദിക്കാറുണ്ട്. ഉറങ്ങുകയായിരുന്ന ചേതനും പ്രീതവും ഒച്ചകേട്ട് ഉണർന്നപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ശ്രീനിവാസ മൂർത്തി ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

Read More

അതിര്‍ത്തി കടന്ന് പാകിസ്താന്റെ മണ്ണിൽ മിന്നലാക്രമണം; മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സേന, മിന്നലാക്രമണത്തില്‍ പകച്ച്‌ പാക് പട്ടാളം.

ശ്രീനഗര്‍: യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഇന്ത്യയ്ക്ക് നേരയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് അതിര്‍ത്തി കടന്നും സൈന്യം തിരിച്ചടി നല്‍കുന്നുണ്ട്.ഇന്ത്യയെ ഭീകരര്‍ ആക്രമിച്ചാലും പാക് സൈന്യത്തിന് നേരെ അതിവേഗ തിരിച്ചടിയാണ് ഇന്ത്യന്‍ പട്ടാളം നല്‍കുന്നത്. അതിര്‍ത്തിയില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം സംഘര്‍ഷത്തെ പുതിയ തലത്തിലെത്തുകയാണ്. കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ…

Read More

വീട്ടുജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചു; പതിനാറുകാരി തൂങ്ങിമരിച്ചു.

ബെംഗളൂരു: വീട്ടുജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചതിനെ തുടർന്നു പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന ശതാബ്ദി ദാസ് ആണു മരിച്ചത്. പത്താം ക്ലാസിൽ പരാജയപ്പെട്ട ശതാബ്ദിയോടു വീട്ടിലെ ജോലികൾ ചെയ്യാൻ അമ്മ നിർബന്ധിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കവും പതിവായിരുന്നു. കഴിഞ്ഞ ദിവസം തർക്കത്തെ തുടർന്നു മുറിയിൽ കയറി വാതിലടച്ച ശതാബ്ദിയെ അരമണിക്കൂറിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എച്ച്എസ്ആർ ലേഔട്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Read More

ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍നിര്‍ത്തി ബിജെപിയുടെ പുതിയ സമര രീതി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി. എല്ലാ ദിവസവും ആയിരം മുതിര്‍ന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കുമെന്നു സൂചന . മണ്ഡല-മകര വിളക്ക് കാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ ദര്‍ശനത്തിന് അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുരുഷന്മാര്‍ക്കുപകരം ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍നിര്‍ത്തി, സര്‍ക്കാര്‍ നിയന്ത്രണങ്ങളെ മറികടക്കുകയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. മണ്ഡലമകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളെത്തിയാല്‍ ഇവരെ ഉപയോഗിച്ച്‌ തിരിച്ചയക്കാനാണ് പദ്ധതി. സ്ത്രീകളെ പറഞ്ഞു മനസിലാക്കി അമ്മമാര്‍ തിരിച്ചയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. വ്രതമെടുത്ത് ദര്‍ശനത്തിനെത്തുന്ന…

Read More

ലോക ഒന്നാം റാങ്കുകാരുടെ തനിനിറം പുറത്തെടുത്ത ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ കശാപ്പുചെയ്തു

മുംബൈ: നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. മൂന്നാം ഏകദിനത്തിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ കരീബിയന്‍സിനു മേല്‍ കത്തിക്കയറുകയായിരുന്നു.ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് അപ്രാപ്യമായ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് ഇന്ത്യ നേടിയിരുന്നു. മറുപടിയില്‍ ഖലീല്‍ അഹമ്മദിന്റെ തീപ്പൊരി ബൗളിങ് വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. 36.2 ഓവറില്‍ വെറും 153 റണ്‍സിന് വിന്‍ഡീസ് കൂടാരംകയറി. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (54*)…

Read More

വീണ്ടും സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്! പാക്‌സൈന്യത്തിന് കണക്കിന് കൊടുത്ത് ഇന്ത്യ;നിരവധി സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു.

ജമ്മു: പൂഞ്ഛിലും ഝല്ലാസിലും ഷെല്ലാക്രമണം നടത്തിയതിന് പാകിസ്താനെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഖോയ്‌റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഒക്ടോബര്‍ 23-ന് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തുവരുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാണാമെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെയും…

Read More

20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ 5000 രൂപയ്ക്കു വിറ്റു

ബെംഗളൂരു: പ്രസവിച്ചു 20 ദിവസം പ്രായമായ ആൺകുഞ്ഞിനെ അമ്മ 5000 രൂപയ്ക്കു വിറ്റതായി പരാതി. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലബുറഗി ജെവാർഗി താലൂക്കിലെ റസിയ ബീഗം (37) ആണു കുഞ്ഞിനെ കുട്ടികളില്ലാത്ത മറ്റൊരു സ്ത്രീക്കു വിറ്റത്. റസിയയുടെ ആദ്യത്തെ രണ്ടു പെൺകുട്ടികളും മാനസിക വൈകല്യം ഉള്ളവരായിരുന്നു. ആശുപത്രിയിൽനിന്നാണു കുട്ടിയെ വിൽക്കാൻ തയാറുണ്ടോയെന്നു ചോദിച്ചു നാൽപതുകാരി ഇവരെ സമീപിച്ചത്. കുട്ടിയെ കൈമാറുന്നതു കണ്ട ആശുപത്രി ജീവനക്കാരി ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു.കുട്ടിയെ സമിതിയുടെ നിയന്ത്രണത്തിലുള്ള പരിപാലന കേന്ദ്രത്തിലേക്കു മാറ്റി.

Read More

വാഹനാപകടത്തിൽ കാല് നഷ്ടപ്പെട്ട വഴിയാത്രക്കാരന് ബി.എം.ടി.സി. 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്.

ബെംഗളൂരു: വാഹനാപകടത്തിൽ കാല് നഷ്ടപ്പെട്ട വഴിയാത്രക്കാരന് ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. സഹകർനഗർ സ്വദേശി എം.എൻ. ശങ്കറിനാണ് (69) നഷ്ടപരിഹാരത്തുക നൽകേണ്ടത്. 2015 ജനുവരി പത്തിനായിരുന്നു വാഹനാപകടത്തിൽ ശങ്കറിന്റെ വലത് കാൽ നഷ്ടപ്പെട്ടത്.സ്കൂട്ടർ നിർത്തി സുഹൃത്തിനെ കാത്തുനിൽക്കുമ്പോൾ ബി.എം.ടി.സി. ബസ് സ്കൂട്ടറിലിടിച്ച ശേഷം ശങ്കറിന്റെ വലത് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടൻ കൊളംബിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കർ 27 ദിവസം ആശുപത്രിയിൽ കിടക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ കാലയളവിൽ രോഗി കഠിനവേദനയും അനുഭവിച്ചതായി ജസ്റ്റിസ്…

Read More

ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്; ബി. ജെ.പി.യും കോൺഗ്രസ്-ദൾ സഖ്യവും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പം.

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ നേതാക്കൾ മുഴുവൻ സമയവും മണ്ഡങ്ങളിലാണ്. ബി. ജെ.പി.യും കോൺഗ്രസ്-ദൾ സഖ്യവും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാമണ്ഡലങ്ങളിലേക്കും നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ശിവമോഗ, ബല്ലാരി ലോകസഭാ മണ്ഡലങ്ങളിലും ജാംഖണ്ഡി നിയമസഭ മണ്ഡങ്ങളിലുമാണ് വാശിയേറിയ പോരാട്ടം. ശിവമോഗയിലും ബല്ലാരിയിലും ബി.ജെ.പി.ക്ക് ആധിപത്യമുണ്ടെങ്കിലും കോൺഗ്രസും ദളും ഒന്നിച്ചതോടെ മത്സരം കടുത്തു. ഇത് മുന്നിൽ കണ്ട് ബി.ജെ.പി.യും പ്രചാരണം ശക്തമാക്കി. സിറ്റിങ് സീറ്റായ ശിവമോഗയും ബല്ലാരിയും നിലനിർത്തേണ്ടത് ബി.ജെ.പി.ക്ക് അഭിമാന പ്രശ്നമാണ്. ശിവമോഗയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മൂന്നുദിവസത്തെ…

Read More

ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിനു അവിസ്മരണീയ സമനില.

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിനു അവിസ്മരണീയ സമനില. 0-2നു പിന്നിട്ടുനിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മഞ്ഞപ്പട തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. സൂപ്പര്‍ താരം ടിം കാഹില്‍ (3), മൈക്കല്‍ സുസെരാജ് (31) എന്നിവരുടെ ഗോളുകളില്‍ ആദ്യപകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 0-2ന് പിന്നിലായിരുന്നു. ആദ്യപകുതിയില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെ നാണംകെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചുവന്നു. ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹാട്രിക്ക് സമനിലയാണിത്. ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ തകര്‍ത്ത മഞ്ഞപ്പട പിന്നീടുള്ള മൂന്നു കളികളിലും സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. രണ്ടാം…

Read More
Click Here to Follow Us