“എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം”രഹന ഫാത്തിമക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം.

കൊച്ചി : ശബരിമലയിൽ ദർശനത്തിനെത്തിയ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി ബിഎസ്എൻഎൽ. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം തുടർ നടപടികളുണ്ടാകുമെന്നാണു സൂചന. ബിഎസ്എൻഎൽ കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായ രഹ്നയെ രവിപുരം ശാഖയിലേക്കാണു മാറ്റിയത്. ശബരിമലയിലെ യുവതീപ്രവേശ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രഹ്ന ദർശനത്തിനെത്തിയത് ഭക്തരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രഹ്നയും ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാനെത്തിയത്. കനത്ത സുരക്ഷയിൽ 180 പൊലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തൽ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ പതിനെട്ടാം പടിക്കുതാഴെ പരികർമികളടക്കമുള്ളവർ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി.

ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവരെ സന്നിധാനത്തേക്കു വിടേണ്ടെന്ന് നിർദേശവും കൊടുത്തു. ഇതോടെ പൊലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി ദൗത്യത്തിൽനിന്നു പിന്മാറ്റുകയായിരുന്നു.

അതേസമയം, താൻ അഞ്ച് വർഷം മുൻപ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നെന്നും ശബരിമല കയറിയ ശേഷം പെട്ടെന്ന്ഉത്തരവ് വന്നത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും രഹ്ന സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us