നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 177 എച്ച് 1എൻ 1കേസുകൾ; മാളുകൾ സന്ദർശിക്കുന്നവരും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും ഭയപ്പെടേണ്ടതില്ല.

ബെംഗളൂരു : നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 177 എച്ച് 1 എൻ 1 പകർച്ചപ്പനി കേസുകൾ, ഇതിൽ 37 പേർ നഗരവാസികളാണ് ബാക്കിയുള്ളവർ സമീപ ജില്ലയിൽ നിന്നും ചികിൽസക്ക് വേണ്ടി നഗരത്തിലെത്തിയതാണ് എന്ന് ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പനിബാധിതർ കുറവാണ്. ബിബിഎംപി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രോഗികളുടെ വീടുകളിലെത്തി, പനി പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരണസംഖ്യ ഏറുന്നതോടെ, നമ്മ മെട്രോയും ബിഎംടിസിയും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവർ ആശങ്കയിൽ. പേടിക്കേണ്ട സാഹചര്യമില്ലെന്നു ബെംഗളൂരു നഗരസഭാ (ബിബിഎംപി) അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us