ബെംഗളൂരു :കഴിഞ്ഞ ദിവസം നഗരത്തിൽ വെച്ച് കുത്തേറ്റ് മരിച്ച ഗൗതം എന്ന ചേർത്തല സ്വദേശിയുടെ മൃതദേഹം ബെംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തിൽ അനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു ജീവിതത്തിലേക്ക് പിച്ചവെക്കാൻ ആരംഭിക്കുന്നതിനു മുമ്പേ’ 19 വയസ് മാത്രം പ്രായമായ ഗൗതം ഇത്തരത്തിൽ മരണത്തെ പുൽകിയത് ഇന്നലെ മുതൽ ഇന്ന് ബോഡി നാട്ടിലേക്കയക്കുന്നത് വരെ കെ എം സി സി പ്രവർത്തകർ ആശ്രാന്ത പരിശ്രമത്തിലായിരുന്നു. “ബന്ധുക്കൾ യാത്ര പറയുമ്പോൾ അവരുടെ മുഖഭാവങ്ങളിൽ കണ്ട ദു:ഖത്തിൽ ചാലിച്ച സംതൃപ്തി അതാണ് നമ്മുടെ ഊർജ്ജം ഇവിടെ ആരും ഒറ്റപ്പെടുന്നില്ല ഈ…
Read MoreDay: 14 October 2018
ബാഗ്ലൂരിലെ ആദ്യ ദിവസം.
എന്‍റെ ചെറിയ ബാഗില്‍ ഒരുപാട് ഡ്രസ്സുകള്‍ കുത്തിനിറച്ചും,ഖല്‍ബില്‍ അതിലേറേ സ്വപ്നങ്ങളും കുത്തി നിറച്ചാണ് സാമൂതിരി രാജാവിന്‍റെ സ്വന്തം കോഴക്കോടു നിന്നും ബാഗ്ലൂരിലേക്ക് ട്രൈന്‍ പിടിച്ചത്. ബാഗ്ലൂരില്‍ പോയാല്‍ ഇഗ്ലീഷൊക്കെ ഫ്ലുവന്‍റ് ആവും എന്നും,ദുല്‍ക്കര്‍ സല്‍മാന്‍ ബാഗ്ലൂര്‍ ഡെയ്സിലെ ”ബാഗ്ലൂര്‍ വാട്ട് എ റോക്കിങ്ങ് സിറ്റി മാന്‍ ”എന്ന ഡയലോഗും യാത്രയില്‍ ഓര്‍ത്ത് കൊണ്ടേയിരുന്നു.. യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസില്‍ സുഖമായി മധുരമൂറുന്ന കിനാവുകളും കണ്ടുറങ്ങി. സൂര്യന്‍ കിഴക്കുനിന്നുദിച്ച സുന്ദരിയായി വീണ്ടും വന്നപ്പോള്‍ ഞാന്‍ ബാനസ് വാഡി സ്റ്റേഷനില്‍ എത്തി. പുറത്തേക്ക് പെട്ടി എടുത്ത് ഇറങ്ങിയപ്പോള്‍…
Read Moreപീഡന വെളിപ്പെടുത്തല്‍: രേവതിയ്ക്കെതിരെ പൊലീസില്‍ പരാതി
സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നും പരാതിയിലുണ്ട്. ഡബ്ല്യൂസിസി അംഗങ്ങള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ വിവരം രേവതി വെളിപ്പെടുത്തിയത്.
Read Moreശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന്‍ ശിവസേന
തിരുവനന്തപുരം: ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ കയറ്റിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേനയുടെ പരസ്യാഹ്വാനം. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ ‘ആചാരം തെറ്റിച്ച്’ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം. മാത്രമല്ല, തൃപ്തി ദേശായിയെ മല കയറാൻ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. ശബരിമല നട തുറക്കുന്ന ഈ 17, 18 തീയതികളില്‍ ശിവസേന പ്രവർത്തകർ ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി അടക്കമുള്ള യുവതികൾ മലകയാറാൻ എത്തിയാൽ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്…
Read Moreമീ ടൂ ക്യാമ്പൈനില്‍ തട്ടി കേന്ദ്ര മന്ത്രി വീണു;മുന്‍ മാധ്യമപ്രവര്‍ത്തകനും കേന്ദ്ര മന്ത്രിയുമായ എംജെ അക്ബര്‍ രാജിവച്ചു.
ഡല്‍ഹി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു. മീടൂ ക്യാമ്പെയിനില്‍ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എംജെ അക്ബറിന്റെ രാജിക്കും സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണ് വിദേശത്തായിരുന്ന അക്ബര്‍ ഞായറാഴ്ച രാവിലെ ദില്ലിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ആരോപണത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹമോ സര്‍ക്കാര്‍ വൃത്തങ്ങളോ തയ്യാറായിട്ടില്ല. അതേസമയം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ എംജെ അക്ബര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചില പ്രമുഖ മാധ്യങ്ങളും അദ്ദേഹത്തിന്‍റെ രാജി സ്ഥിരീകരിച്ച് വാര്‍ത്തകളും പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നാണ് വിവരം.…
Read Moreസ്വയംഭോഗം പാപമാണോ?അത് ചെയ്യുന്നത് മൂലം വന്ധ്യതയും,മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ടോ ? ഇന്‍ഫോ ക്ലിനിക് വ്യക്തമാക്കുന്നു.
സ്വയംഭോഗം പാപമാണെന്നും, അത് ചെയ്യുന്നത് മൂലം വന്ധ്യതയും, മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒരു മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ആത്മീയത പ്രചരിപ്പിക്കുന്ന ചാനലിൽ പറയുന്ന വീഡിയോ കണ്ടു. സ്വയംഭോഗവുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ ഊട്ടിയുറപ്പിക്കുന്നതും, ആധികാരികത തോന്നിപ്പിക്കുന്നതുമാണ് പ്രസ്തുത വീഡിയോ. പല മത വിശ്വാസങ്ങളും , സാമൂഹിക കാഴ്ചപ്പാടുകളും ഈ വിഷയത്തെ സംബന്ധിച്ച അബദ്ധ ധാരണകൾ പടരാൻ കാരണമായിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനു ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് എന്താണെന്നു പറയാൻ ഇതു തന്നെയാണ് ഉചിതമായ സമയം. എന്താണ് സ്വയംഭോഗം ? ഒരു വ്യക്തി തന്‍റെ തന്നെ ലൈംഗിക…
Read Moreഅമേരിക്കയിലേയ്ക്ക് കാലുകുത്തണമെങ്കില്‍ ചില യോഗ്യതകള്‍ വേണം
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ നിര്‍ബന്ധമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മാത്രമല്ല, അതിര്‍ത്തിയില്‍ അനധികൃതമായി ആളുകള്‍ കടക്കുന്നത് കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിര്‍ത്തിയിലെ കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ക്കശക്കാരനാണ്. രാജ്യത്തേയ്ക്ക് ആളുകള്‍ കടക്കേണ്ടത് പൂര്‍ണ്ണമായും നിയമപരമായി മാത്രമായിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ആളുകളെ രാജ്യത്തേയ്ക്ക് കടത്തുകയുള്ളൂവെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം അന്യരാജ്യക്കാരെ കയറ്റുന്നത് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. നിരവധി കാര്‍ കമ്പനികളാണ് അമേരിക്കയിലേയ്ക്ക് എത്തുന്നത്. സമാനമായ രീതിയില്‍ സാങ്കേതിക…
Read Moreചവറ്റ് കൂനയില്‍ നിന്ന് താരകുടുംബത്തിലേക്ക്, ഇനി ബോളിവുഡില്‍?
ചവറുകൂനയില്‍ നിന്ന് തെരുവിലേക്ക് പോകേണ്ടിയിരുന്ന ഒരു കുഞ്ഞ് എല്ലാ സൗഭാഗ്യങ്ങളോടെയുമാണ് ഇന്ന് ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി എത്തിപ്പെട്ടത് ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ കൈകളിലായിരുന്നു. തെരുവില്‍ നിന്നും കൈയിലെടുത്ത അവളെ മിഥുന്‍ ചക്രബര്‍ത്തി സ്വന്തം മകളായി വളര്‍ത്തി. ദിഷാനി ചക്രബര്‍ത്തി എന്ന് പേരിട്ടു.തന്‍റെ ആണ്‍മക്കളായ ഹാക്ഷയ്, നമഷി, ഉഷ്മയ്ക്കുമൊപ്പം നാലാമത്തെ മകളായി മിഥുന്‍ ചക്രബര്‍ത്തി അവളെ വളര്‍ത്തി. അദ്ദേഹത്തിന്‍റെ ഭാര്യയോ മക്കളോ ദിഷാനിയോട് യാതൊരു വേര്‍തിരിവും കാണിച്ചിട്ടില്ല. താരകുടുംബത്തില്‍ രാജകുമാരിയായുള്ള ജീവിതത്തില്‍ ദിഷിണിയും തൃപ്തയാണ്. എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച്…
Read Moreവീഡിയോ: ഫേസ്ബുക്കില്‍ ഇനി 3ഡി വിസ്മയം!
ത്രീഡി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ അവസരം നല്‍കുന്ന പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍ ത്രീഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കും. ത്രീഡി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് കൂടാതെ അവയുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുണ്ടാകു൦.ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്സ്, കോണ്‍ട്രാസ്റ്റി൦ഗ് കളേഴ്സ്, ടെക്സ്ചര്‍ എന്നിവ ക്രമീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഡ്യുവല്‍ ലെന്‍സ് ക്യാമറയില്‍ പോട്രേയ്റ്റ് മോഡില്‍ എടുക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ത്രീഡി കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ത്രീഡി ഫോട്ടോ ആയി തന്നെ ഷെയര്‍ ചെയ്യണം. വെര്‍ച്വല്‍ റിയാലിറ്റിയിലും…
Read Moreമീ ടൂ പരാതികൾക്ക് 20 വർഷ കാലാവധിയൊന്നും പാടില്ല; എം.മുകുന്ദൻ
കോഴിക്കോട്: മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എ.ഷഹനാസിന്റെ കലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
Read More