രാജ്‌കോട്ടില്‍ വിന്‍ഡീസിനെ തുരത്തിയോടിച്ച് ഇന്ത്യ

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 181 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിനും പുറത്തായി. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്‍ഡീസിന് വേണ്ടി കീറണ്‍ പവലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് നിന്ന പവല്‍ 93 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും അടക്കം 83 റണ്‍സ് നേടി. എന്നാല്‍ മറുഭാഗത്ത് 20 റണ്‍സെങ്കിലും നേടിയത് ഒരൊറ്റ താരമാണ്. റോസ്റ്റണ്‍ ചേസായിരുന്നു…

Read More

വീണ്ടും സന്തോഷ വാര്‍ത്ത‍! ഹംസഫര്‍ എക്സ്പ്രസിന് ബയപ്പനഹള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിക്കും;മെട്രോ പിടിച്ച് നേരിട്ട് മജസ്റ്റിക്കിലെത്താം.

ബെംഗളൂരു: കൊച്ചു വേളി-ബാംഗ്ലൂര്‍ ഹംസഫര്‍ എക്സ്പ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വെല്ലുവിളിയായി ബാംഗ്ലൂര്‍ മലയാളികള്‍ക്ക് തോന്നിയത് നഗരത്തില്‍ ഉള്ള സ്റ്റോപ്പുകള്‍ തന്നെയായിരുന്നു.ബാനസവാടിയില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ്‌ കെ ആര്‍ പുരമായിരുന്നു.മജസ്റ്റിക്കിലേക്കും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പോകുന്നവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ട് ആയി മാറും,എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത‍ ഈ ട്രെയിനിന് ബയപ്പനഹള്ളിയില്‍ കൂടി സ്റ്റോപ്പ്‌ അനുവദിക്കും എന്നാണ്. ബയപ്പനഹള്ളിയില്‍ഇറങ്ങിയാല്‍ അതെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ നിന്ന് തന്നെ മെട്രോ സ്റ്റേഷനില്‍ എത്താം ,നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ നിന്ന്മജസ്റ്റിക്കിലേക്കും മൈസൂര്‍ റോഡിലേക്കും യാത്ര ചെയ്യാം ഗ്രീന്‍…

Read More

നിറയെ യാത്രക്കാരുളള ബസ് കുരങ്ങനെക്കൊണ്ട് ഓടിപ്പിച്ച കർണാടക ആർ ടി സി ഡ്രൈവറുടെ ജോലി തെറിച്ചു!

ബെംഗളൂരു: നിറയെ യാത്രക്കാരുളള ബസ് കുരങ്ങനെക്കൊണ്ട് ഓടിപ്പിച്ച കർണാടക ആർ ടി സി ഡ്രൈവറുടെ ജോലി തെറിച്ചു. ദാവനഗരെയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ബസ്സോടിക്കുന്ന കുരങ്ങനും പ്രോത്സാഹിപ്പിക്കുന്ന ഡ്രൈവറും.. ഡ്രൈവർ ഗിയർ മാറ്റുന്നു.. കുരങ്ങൻ സ്റ്റിയറിങ്ങ് തിരിക്കുന്നു. ഒറ്റക്കയ്യിൽ ഇടയ്ക്ക് ഡ്രൈവർ സഹായിക്കുന്നു. നിറയെ യാത്രക്കാരുളള ബസിലെ കൈവിട്ട കളി   ദാവനഗരെ കെഎസ്ആർടിസി ഡിപ്പോയിലെ ‍ഡ്രൈവർ പ്രകാശിന്‍റെ ജോലി കളഞ്ഞിരിക്കുകയാണ്. സംഭവം നടന്നത് ഒക്ടോബർ ഒന്നിന്. ദാവനഗരെയിൽ നിന്ന് ഭമരസാഗരയിലേക്കുളള ബസിലാണ് കുരങ്ങനെത്തിയത്. യാത്രക്കാരിയായ ഒരധ്യാപികയുടെ കൂടെ പതിവായെത്തുന്ന…

Read More

ഹംസഫര്‍ എക്സ്പ്രസ്സ്‌ അടിപൊളിയാണ്! പുതിയതായി ആരംഭിക്കുന്ന കൊച്ചുവേളി ബാംഗ്ലൂര്‍ ട്രെയിനിനെ അടുത്തറിയാം.

ബെംഗളൂരു: വരുന്ന ഇരുപതിന് കേന്ദ്ര മന്ത്രി ഉത്ഘാടനം ചെയ്യുന്ന കൊച്ചുവേളി -ബാംഗ്ലൂര്‍ ഹം സഫര്‍ എക്സ്പ്രസ്സ്‌ ആധുനികത കൊണ്ട് വ്യത്യസ്തമാണ്,മുന്‍പ് ഉണ്ടായിരുന്ന ഗരീബ് രഥിന്റെ ഒരു പുതിയ വേര്‍ഷന്‍ ആണ് എന്ന് പറയാമെങ്കിലും നിരവധി പ്രത്യേകതകള്‍ അടങ്ങിയതാണ് നമുക്ക് ലഭിക്കുന്ന ഹംസഫര്‍ എക്സ്പ്രസ്സ്‌. 22 തേഡ് എസി കോച്ചുകൾ ആണ് ഈ ട്രെയിനില്‍ ഉള്ളത്. ഓരോ സ്റ്റേഷനില്‍  എത്തുമ്പോഴും ജി പി എസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡിസ്പ്ല സംവിധാനം വഴി സ്ഥലം അറിയാം. ലൈറ്റുകള്‍ എല്ലാം എല്‍ ഇ ഡി ആണ്. സ്മോക്ക്‌ അലാറം…

Read More

ഈ മാസം 20 ന് മുതല്‍ ഓടിത്തുടങ്ങുന്ന ട്രെയിന്‍ ഹം”സഫര്‍” എക്സ്പ്രസ്സ്‌ ആയി മാറുമോ എന്ന് കനത്ത ആശങ്ക;അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

ബെംഗളൂരു : 2014 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിന്‍ ഓടിത്തുടങ്ങാന്‍ ഇത്രയും വൈകിയതിന് കാരണം എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം,ഓണം അടക്കമുള്ള തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പോലും അവസാന നിമിഷം ആരുമറിയാതെ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന റയില്‍വേ ഉദ്യോഗസ്ഥരുടെ ചേതോ വികാരം എന്താണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം.വരുന്ന ഇരുപതാം തീയതി കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോന്‍സ്‌ കണ്ണന്താനം ഉത്ഘാടനം ചെയ്യാന്‍ പോകുന്ന “ഹം സഫര്‍ ” എക്സ്പ്രസ്സ്‌ എത്രത്തോളം നഗരത്തിലെ മലയാളികള്‍ക്ക് ഉപകാര പ്രദമാകും എന്ന് കണ്ടറിയേണ്ടി യിരിക്കുന്നു. ഈ ട്രെയിന്‍ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ…

Read More

വോഡഫോണിന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍!

ഉപഭോക്തക്കളെ ആകര്‍ഷിക്കാനായി പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ടെലികോം സേവനദാതാക്കളായ വോഡഫോണ്‍. 99, 109 രൂപയുടെ പ്ലാനുകളാണ് വോഡാഫോണ്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് പ്ലാനുകളുടെ വാലിഡിറ്റി. 109 രൂപ റീചാര്‍ജില്‍ 1 ജിബി 3ജി/4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുന്നുണ്ട്. 99 രൂപ റീചാര്‍ജ് ജിയോയുടെ 98 രൂപയുടെ പ്ലാനിനോടാണ് മത്സരം. ജിയോ പ്ലാനില്‍ 2 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്‌എംഎസും 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

Read More

ട്രെയ്‌ലർ: നഗ്നയായി പൂനം… ദ് ജേര്‍ണി ഓഫ് കര്‍മ്മ വിവാദത്തിലേക്ക്?

വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. നഗ്നത പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടുന്ന പൂനം ടോപ്​ലെസ് ആയും പൂര്‍ണ നഗ്‌നയായുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാലിപ്പോള്‍ പൂനം നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ് ജേര്‍ണി ഓഫ് കര്‍മ്മ’ യുടെ ട്രെയിലറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാറി മാറിയിരിക്കുന്നത്. നഗ്നതയുടെയും ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയ൦ പ്രമേയമാക്കി തയാറാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജഗ്ബിര്‍ ധഹിയയാണ്. മകള്‍ ശ്രദ്ധ കപൂര്‍ മുന്‍ നിര നായികയായി തിളങ്ങുമ്പോള്‍ എന്തിനാണ്…

Read More

ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കി ലക്ഷ്മി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്‍റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുള്ള ലക്ഷ്മിയോട് അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ബാലഭാസ്‌കറുടെയും മകളുടെയും മരണം ഇതുവരെയും അറിയിക്കാത്തത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനനെ…

Read More

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി അണക്കെട്ട് 11 മണിക്ക് തുറക്കും

ഇടുക്കി: കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലര്‍ട്ടായിരിക്കും. അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ…

Read More

അടുത്ത നാല് ദിവസം നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യത;താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കും.

ബെംഗളൂരു: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദത്തെ തുടർന്നു സംസ്ഥാനത്ത് നാല്  ദിവസം കനത്ത മഴയ്ക്കു സാധ്യത.ഈ സീസണിൽ ബെംഗളൂരുവിൽ ഇതുവരെ 565 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ബുധനാഴ്ച ഒരു മണിക്കൂറിൽ 30 മില്ലി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. പലയിടത്തും മഴവെള്ളക്കനാലുകൾ നവീകരിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറയുന്നതു തടയാനായിട്ടില്ല. മഴ തുടർന്നാൽ ബെംഗളൂരുവിനെ കാത്തിരിക്കുന്നതു വെള്ളപ്പൊക്ക ഭീഷണിയാണ്. ചെറിയ മഴയിൽപോലും റോ‍ഡുകളിൽ വെള്ളം നിറയുന്നതു വാഹന ഗതാഗത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി.കോറമംഗല, ബിടിഎം ലേഔട്ട്, ഡൊംളൂർ, ഇന്ദിരാനഗർ,…

Read More
Click Here to Follow Us