നിറയെ യാത്രക്കാരുളള ബസ് കുരങ്ങനെക്കൊണ്ട് ഓടിപ്പിച്ച കർണാടക ആർ ടി സി ഡ്രൈവറുടെ ജോലി തെറിച്ചു!

ബെംഗളൂരു: നിറയെ യാത്രക്കാരുളള ബസ് കുരങ്ങനെക്കൊണ്ട് ഓടിപ്പിച്ച കർണാടക ആർ ടി സി ഡ്രൈവറുടെ ജോലി തെറിച്ചു. ദാവനഗരെയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി.

സമൂഹമാധ്യമങ്ങളിൽ വൈറലാണ് ബസ്സോടിക്കുന്ന കുരങ്ങനും പ്രോത്സാഹിപ്പിക്കുന്ന ഡ്രൈവറും.. ഡ്രൈവർ ഗിയർ മാറ്റുന്നു.. കുരങ്ങൻ സ്റ്റിയറിങ്ങ് തിരിക്കുന്നു. ഒറ്റക്കയ്യിൽ ഇടയ്ക്ക് ഡ്രൈവർ സഹായിക്കുന്നു. നിറയെ യാത്രക്കാരുളള ബസിലെ കൈവിട്ട കളി   ദാവനഗരെ കെഎസ്ആർടിസി ഡിപ്പോയിലെ ‍ഡ്രൈവർ പ്രകാശിന്‍റെ ജോലി കളഞ്ഞിരിക്കുകയാണ്. സംഭവം നടന്നത് ഒക്ടോബർ ഒന്നിന്.

  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

ദാവനഗരെയിൽ നിന്ന് ഭമരസാഗരയിലേക്കുളള ബസിലാണ് കുരങ്ങനെത്തിയത്. യാത്രക്കാരിയായ ഒരധ്യാപികയുടെ കൂടെ പതിവായെത്തുന്ന കുരങ്ങൻ.. അത് ഡ്രൈവറുടെ മടിയിൽ കയറി.. ഇറങ്ങിപ്പോകാൻ കൂട്ടാക്കിയില്ല.

പ്രകാശ് അതിനെ സ്റ്റിയറിങ്ങിൽ ഇരുത്തി.. മൂന്ന് മിനിറ്റ് വണ്ടിയോടിച്ചത് കുരങ്ങൻ. അടുത്ത സ്റ്റോപ്പിൽ കുരങ്ങനിറങ്ങി. യാത്രക്കാർ ആരും പരാതിപ്പെട്ടിട്ടില്ല, എങ്കിലും ഡ്രൈവറുടെത് ഗുരുതര കൃത്യവിലോപമെന്ന് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.അന്വേഷണവിധേയമായാണ്  സസ്പെൻഷൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts