കളത്തില്‍ നായകന്‍മാരായി കോഹ്‌ലിയും രോഹിത് ശര്‍മയും തിളങ്ങുമ്പോഴും യഥാര്‍ത്ഥ നായകന്‍ ധോണിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ധോണിയുടെ നിര്‍ദേശങ്ങളാണ് പലപ്പോഴും ടീമിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായിട്ടുള്ളത്. ഇന്ത്യ-അഫ്ഗാന്‍ മത്സരത്തില്‍ ഇന്നലെ ധോണി തന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇരുന്നൂറാമത്തെ മത്സരം കളിച്ചപ്പോള്‍ ആരാധര്‍ക്കും അത് ആവേശമായിരുന്നു. മത്സരത്തിന് മുന്നോടിയായി ടോസ് ഇടാന്‍ ക്യാപ്റ്റന്‍ ജെഴ്‌സിയണിഞ്ഞ് ധോണി കളത്തിലിറങ്ങിയപ്പോള്‍ ആരാധകര്‍ അമ്പരന്നുപോയി എന്നതില്‍ സംശയം വേണ്ട. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായകന്‍റെ തൊപ്പിയണിഞ്ഞ് ധോണി പഞ്ച് ഡയലോഗുകളുമായാണ് രംഗത്ത് എത്തുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടയിലാണ് സംഭവം. ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപ് യാദവ്…
Read MoreMonth: September 2018
ഒരിക്കല്‍ ഇന്ത്യയുടെ അഭിമാനം, ഇപ്പോള്‍ നാണംക്കെട്ട പടിയിറക്കം?
ലണ്ടന്‍: 2018 ജൂണ്‍ 9ആം തീയതി, അതായത് എലിസബത്ത് രാജ്ഞിയുടെ 92മത്തെ ജന്മദിനം, അന്ന് വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നില്‍ക്കുകയും ചരിത്രം സൃഷ്ടിയ്ക്കുകയും ചെയ്ത ബ്രിട്ടീഷ് സൈനീകനായിരുന്നു ചരണ്‍പ്രീത് സിംഗ് ലാല്‍. രാജ്ഞിയുടെ പിറന്നാളിന്‍റെ ഭാഗമായി നടന്ന പരേഡില്‍ സിഖ് തലപ്പാവണിഞ്ഞ് പങ്കെടുത്തതോടെ ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി തലപ്പാവണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സൈനികനായി മാറുകയായിരുന്നു ചരണ്‍പ്രീത്. എന്നാലിന്ന്, മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ട അവസ്ഥയിലാണ് ചരണ്‍പ്രീത്. വൈദ്യ പരിശോധനയില്‍ ക്ലാസ് എ വിഭാഗത്തില്‍പ്പെട്ട കൊക്കെയ്ന്‍ അമിതമായ അളവില്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരണ്‍പ്രീതിനെതിരെ കേസ്…
Read Moreമുസ്ലിം യുവാവിനെ പ്രണയിച്ചതിന് യുവതിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മീററ്റ്: ഉത്തര്‍പ്രദേശില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളെ പ്രണയിച്ചെന്ന് ആരോപിച്ച് ഹിന്ദു യുവതിയെ മര്‍ദ്ദിച്ചതിന്‍റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. നഴ്‌സിങ് വിദ്യാര്‍ഥികളായ യുവതി-യുവാക്കളെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തശേഷം കഴിഞ്ഞ ഞായറാഴ്ച പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട്, പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയിലാണ് യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. എന്തിനാണ് മുസ്ലീം യുവാവുമായി പ്രണയത്തിലായതെന്ന് ചോദിച്ച് വനിതാ ഉദ്യോഗസ്ഥ ആക്രോശിക്കുന്നതും പെണ്‍കുട്ടിയുടെ സ്‌കാര്‍ഫ് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍…
Read Moreമണ്ണിടിച്ചിൽ കാരണം ഒന്നര മാസമായി ട്രെയിൻ ഗതാഗതം മുടങ്ങിയ മംഗളൂരു-ബെംഗളൂരു പാതയിൽ ഗതാഗതം പുനരാരംഭിക്കാൻ വൈകും.
ബെംഗളൂരു:മണ്ണിടിച്ചിൽ കാരണം ഒന്നര മാസമായി ട്രെയിൻ ഗതാഗതം മുടങ്ങിയ മംഗളൂരു-ബെംഗളൂരു പാതയിൽ ഗതാഗതം പുനരാരംഭിക്കാൻ വൈകും. സെപ്റ്റംബർ 30വരെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണം നീട്ടേണ്ടി വരുമെന്നു റെയിൽവേ മൈസൂരു ഡിവിഷൻ അധികൃതർ സൂചിപ്പിച്ചു. ഓഗസ്റ്റ് 13നാണ് കനത്ത മഴയിൽ സുബ്രഹ്മണ്യ റോഡ് – യെദകുമാരി റെയിൽവേ സ്‌റ്റേഷനു കൾക്കിടയിൽ പാളത്തിൽ കല്ലും മണ്ണും ഇടിഞ്ഞുവീണത്. 68 സ്ഥലങ്ങളിൽ തുടർച്ചയായി മണ്ണിടിഞ്ഞു. പേമാരി നിലച്ച ശേഷവും ചില ഭാഗങ്ങളിൽ ഉറവകളും ശക്തമായ നീരൊഴുക്കും ഉടലെടുത്തത് അറ്റകുറ്റപ്പണിയെ പ്രതികൂലമായി ബാധിച്ചു.
Read Moreകളത്തില്‍ നിന്ന് കല്യാണത്തിലേക്ക്: സൈനയു൦ കശ്യപും ഇനി ഒന്ന്!
ഇന്ത്യന്‍ ബാറ്റ്മിന്‍റന്‍ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് സൂചന. ക്ഷണിക്കപ്പെട്ട 100 അതിഥികളുടെ മാത്രം സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങിന് ശേഷം ഡിസംബര്‍ 21ന് റിസെപ്ഷനും നടത്തുമെന്നാണ് വിവരം. 2015ല്‍ ഗോപിചന്ദ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട സൈനയും കശ്യപും പ്രണയത്തിലാണെന്ന് ഏറെ കാലമായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ മാത്രമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന ഒളിമ്പിക്സിലും കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസുകളിലും മെഡല്‍ നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍…
Read Moreജോലി വാഗ്ദാനം ചെയ്തു നഗരത്തില്‍ എത്തിച്ചതിന് ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സംഘം പിടിയില്‍.
ബെംഗളൂരു : അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ആറുപേർ അറസ്റ്റിൽ. രണ്ടു വിദേശികൾ ഉൾപ്പെടെ ആറു യുവതികളെ ക്രൈം ബ്രാഞ്ച് രക്ഷപ്പെടുത്തി. അനൂപ് രാഘവൻ, സുരാജ് ബിശ്വാസ്, തപസ് കുമാർ സെൻ, പ്രവാസ് ബിശ്വാസ്, തനുഷ്, രാമയ്യ എന്നിവരാണ് പിടിയിലായത്. ഹെബ്ബാൾ, ജെപിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന റെയ്ഡിൽ 56,000 രൂപ, 15 മൊബൈൽ ഫോൺ, ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകൾ, സ്വൈപിങ് മെഷീൻ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ജോലി വാഗ്ദാനം ചെയ്ത് രാജ്യത്ത് പലയിടങ്ങളിൽ നിന്നെത്തിക്കുന്ന യുവതികളെ സംഘം വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
Read Moreആധാര്‍ സുരക്ഷിതമാണ്, പക്ഷെ മൊബൈലിനും ബാങ്ക് അക്കൗണ്ടിനും നിര്‍ബന്ധമല്ല
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി. ആധാറിന്‍റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ. സിക്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സവിശേഷമായ തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍ എന്നതാണ് ഇതിന്‍റെ പ്രത്യേകത. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്നുള്ളൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍…
Read Moreബൊമ്മനഹള്ളിയിൽ പെയ്തത് 206 മില്ലിമീറ്റർ മഴ!ഗൊട്ടിഗരെയിൽ 182 മില്ലീമീറ്ററും;നഗരത്തില്‍ ഇനിയും മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.
ബെംഗളൂരു: ബൊമ്മനഹള്ളിയിൽ 206 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഗൊട്ടിഗരെയിൽ 182 മില്ലീമീറ്ററും ആർ.ആർ. നഗറിൽ 164 മില്ലീമീറ്റർ മഴയും പെയ്തു. കെങ്കേരിയിൽ 158 മില്ലിമീറ്റർ മഴയാണ് പെയ്തത്. വിദ്യാപീഠ, കൊനകുണ്ടെ, ഉത്തരഹള്ളി, ഹംപിനഗർ, നാഗർഭാവി, സരാക്കി തുടങ്ങിയവയാണ് 100 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്ത മറ്റു പ്രദേശങ്ങളിൽ നഗരത്തിൽ മൂന്നുദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴ തുടർച്ചായായി പെയ്താലും നഗരത്തിലെ വെള്ളക്കെട്ട് താമസം കൂടാതെ ഒഴുകിപ്പോകാനുള്ള സംവിധാനം നിലവിലുണ്ടെന്ന് മേയർ ആർ. സമ്പത്ത് രാജ് പറഞ്ഞു. 480 കിലോമീറ്റർ ഓവുചാലുകൾ…
Read Moreകനത്ത മഴയില്‍ “മുങ്ങി”നഗരം;നിരവധി വീടുകളില്‍ വെള്ളം കയറി;ഔട്ടർ റിങ് റോഡിനുസമീപം മരം വീണ് ഗാതാഗതം സ്തംഭിച്ചു.
ബെംഗളൂരു: നഗരത്തില്‍ കനത്ത മഴ തുടരുന്നു . ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയിൽ പലയിടങ്ങളിലും വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങിളിലും വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങളും വാഹനങ്ങളും കേടായി. ജയനഗർ, നാഗസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതിവിതരണവും തകരാറിലായി. ഇവ പരിഹരിച്ചുവരികയാണ്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒഴിഞ്ഞത്. നാഗർഭാവി, കോടിച്ചിക്കഹള്ളി, ഔട്ടർ റിങ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറയത്. ഗൊട്ടിഗരെയിലെയും ഉത്തരഹള്ളിയിലെയും വിവിധ അപ്പാർട്ട്‌മെന്റുകളുടെ താഴത്തെ നിലയിൽ വെള്ളം കയറിയതോടെ നിർത്തിയിട്ട വാഹനങ്ങൾ…
Read Moreപ്രളയ ദുരിതാശ്വാസ സഹായനിധി സമാഹരണവും സമൂഹ വിവാഹവുമായി കേരള സമാജത്തിന്റെ”ഒരു കുടക്കീഴില്‍”സെപ്റ്റംബര്‍ 30ന്; സിനിമാ നടൻ മധുവും കേരള നിയമസഭാ സ്പീക്കറും പങ്കെടുക്കും.
ബെംഗളൂരു :കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കേരള ത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ധനശേഖരണാര്‍ഥം”ഒരു കുടക്കീഴില്‍” എന്ന പരിപാടിയും”സമൂഹവിവാഹവും” സംഘടിപ്പിക്കുന്നു . ലിംഗരാജപുരം ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് സമൂഹ വിവാഹത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും .ബാംഗ്ലൂര്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. സിനിമാതാരം മധു മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും .സോണ്‍ ചെയര്‍മാന്‍ സി പി വിക്ടര്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക…
Read More