ജോലി വാഗ്ദാനം ചെയ്തു നഗരത്തില്‍ എത്തിച്ചതിന് ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സംഘം പിടിയില്‍.

ബെംഗളൂരു : അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ആറുപേർ അറസ്റ്റിൽ. രണ്ടു വിദേശികൾ ഉൾപ്പെടെ ആറു യുവതികളെ ക്രൈം ബ്രാഞ്ച് രക്ഷപ്പെടുത്തി. അനൂപ് രാഘവൻ, സുരാജ് ബിശ്വാസ്, തപസ് കുമാർ സെൻ, പ്രവാസ് ബിശ്വാസ്, തനുഷ്, രാമയ്യ എന്നിവരാണ് പിടിയിലായത്.

ഹെബ്ബാൾ, ജെപിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന റെയ്ഡിൽ 56,000 രൂപ, 15 മൊബൈൽ ഫോൺ, ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകൾ, സ്വൈപിങ് മെഷീൻ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ജോലി വാഗ്ദാനം ചെയ്ത് രാജ്യത്ത് പലയിടങ്ങളിൽ നിന്നെത്തിക്കുന്ന യുവതികളെ സംഘം വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts