കളത്തില്‍ നിന്ന് കല്യാണത്തിലേക്ക്: സൈനയു൦ കശ്യപും ഇനി ഒന്ന്!

ഇന്ത്യന്‍ ബാറ്റ്മിന്‍റന്‍ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്‌.

ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് സൂചന. ക്ഷണിക്കപ്പെട്ട 100 അതിഥികളുടെ മാത്രം സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങിന് ശേഷം ഡിസംബര്‍ 21ന് റിസെപ്ഷനും നടത്തുമെന്നാണ് വിവരം‌.

2015ല്‍ ഗോപിചന്ദ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട സൈനയും കശ്യപും പ്രണയത്തിലാണെന്ന് ഏറെ കാലമായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ മാത്രമെന്നായിരുന്നു ഇരുവരുടെയും  പ്രതികരണം.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന ഒളിമ്പിക്സിലും കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസുകളിലും  മെഡല്‍ നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള കശ്യപിനെ കരിയറില്‍ ഉടനീളം പരിക്ക് അലട്ടിയിരുന്നു. എന്നാല്‍, ലോക ആറാം നമ്പര്‍ താരമായി കശ്യപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, തന്‍റെ ആത്മകഥ പറയുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൈന. ശ്രദ്ധ കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അമോല്‍ ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts