ന്യൂഡല്‍ഹി: യുവതിയെ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഈ യുവാവ് ഡല്‍ഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് എന്നതാണ് വാസ്തവം. നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ ആശോക് സിംഗ് തോമറിന്‍റെ മകന്‍ രോഹിത് തോമറിനെതിരെയാണ് കേസ്. പെണ്‍കുട്ടിയെ ബി.പി.ഓ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ സുഹൃത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം 2നായിരുന്നു സംഭവം. https://twitter.com/HR20_/status/1040202845079781376 പെണ്‍കുട്ടിയുടെ മുടിയില്പിടിച്ച് വലിച്ചിഴച്ച് തറയില്‍ തള്ളിയിട്ട ശേഷം…
Read MoreMonth: September 2018
രൂപ കൂപ്പുകുത്തുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലെ സര്‍വ്വകാല ഇടിവ് കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതായി സൂചന. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രൂപയുടെ മൂല്യ൦ സര്‍വ്വകാല ഇടിവ് നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍, വികസന ചെലവുകൾ വെട്ടിക്കുറയ്ക്കാതെ, ഉപഭോക്താക്കള്‍ക്ക് നികുതിയിളവുകള്‍ നല്‍കാന്‍ സാധിക്കില്ല എന്ന് ധനകാര്യ മന്ത്രാലയം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. കൂടാതെ, ഈ അവസ്ഥ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന സൂചനയാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവാണ് ഇപ്പോള്‍…
Read Moreമണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ റെയിൽഗതാഗതം റദ്ദാക്കി
ബെംഗളൂരു: ശക്തമായ മഴയെത്തുടർന്ന് റയിൽപാളത്തിലേക്കുള്ള മണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ ഈ മാസം 20 വരെ റെയിൽഗതാഗതം സ്തംഭിക്കും. സകലേഷ്പുര, സുബ്രഹ്മണ്യപുര ചുരം മേഖലയിൽ 67 ഇടത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ഈ റൂട്ടിലെ ഒട്ടേറെ ട്രെയിനുകൾ പൂർണമായും ചിലതു ഭാഗികമായും റദ്ദാക്കി. 20 വരെ സർവീസ് പൂർണമായും റദ്ദാക്കിയതിൽ ബെംഗളൂരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും(16511–12, 16517–18) ട്രെയിനും ഉൾപ്പെടും. യശ്വന്ത്പുര–മംഗളൂരു(16575–16), യശ്വന്ത്പുര–കാർവാർ(16515–16) ട്രെയിനുകൾ ഹാസനിൽ യാത്ര അവസാനിപ്പിക്കും.
Read Moreബെംഗളൂരുവിൽ സിനിമ കാണാൻ ചെലവു കൂടും
ബെംഗളൂരു: തിയറ്ററുകളുടെ വാർഷിക ലൈസൻസ് ഫീസ് ഉയർത്താൻ സംസ്ഥാന സർക്കാർ നീക്കം. 100 ചതുരശ്ര മീറ്ററിന് 1000 രൂപയായിരുന്ന ഫീസ് 4500 രൂപയാകും. ഫീസ് വർധന നടപ്പായാൽ അതനുസരിച്ചു ടിക്കറ്റ് ചാർജും കൂട്ടേണ്ടിവരുമെന്ന നിലപാടിലാണു തിയറ്റർ ഉടമകൾ. ഇപ്പോൾത്തന്നെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളിലേക്കാൾ ബെംഗളൂരുവിൽ സിനിമ കാണാൻ ചെലവു കൂടുതലാണെന്നാണ് സിനിമാ ആസ്വാദകരുടെ പരാതി. ഇതിനു മുൻപ് 1994ലാണ് തിയറ്റർ ഫീസ് പുതുക്കിയത്. അന്നുമുതൽ 1000 രൂപയാണു വാർഷിക ഫീസ്. ഇതനുസരിച്ച് 5000 ചതുരശ്ര മീറ്റർ വലുപ്പമുള്ള സിനിമാ ഹാളിന് 50,000 രൂപ വാർഷിക ലൈസൻസ് നൽകിയാൽ മതി. എന്നാൽ,…
Read Moreകനത്ത മഴ, ഹെബ്ബാള സർക്കിൾ വെള്ളത്തിലായി, ഗതാഗതക്കുരുക്ക്.
ബെംഗളൂരു : നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന മഴ ചില താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെ വെള്ളത്തിനടിയിലാക്കി. ഹെബ്ബാള സർക്കിളിൽ ഫ്ലൈ ഓവറിന് താഴെ കനത്ത വെള്ളക്കെട്ട് രുപപ്പെട്ടു. ബെംഗളൂരു നഗരത്തിലേക്ക് പ്രവേശിക്കുന്ന ദിശയിൽ കനത്ത ഗതാഗതക്കുരുക്ക് ഉടലെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. ഈ റോഡിന് സമാന്തരമായ മറ്റ് പാതകളിലൂടെ യാത്ര തുടരുന്നതാണ് അഭികാമ്യം.
Read Moreഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പ് നല്‍കി ദുബായ്
നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നതിനായി ദുബായിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ വരവേല്‍പ്പ്. നായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരടങ്ങിയ സംഘത്തിന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യന്‍ താരങ്ങളോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ടീമിനൊപ്പം ചേര്‍ന്നത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ചൊവ്വാഴ്ച ഹോങ്കോംഗിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മനീഷ് പാണ്ഡെ, കേദാര്‍…
Read Moreകാമുകിയോട് ഒരൊന്നൊന്നര ‘സോറി’: യുവാവിനെതിരെ കേസ്
ജീവനക്കാളേറെ സ്‌നേഹിക്കുന്ന കാമുകിയുമായുള്ള പിണക്കം തീര്‍ക്കാന്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതും അവരുടെ പിന്നാലെ നടക്കുന്നതുമൊക്കെ കാമുകന്മാരുടെ ശീലമാണ്. അങ്ങനെ പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൂനെ പൊലീസ്. വെറുമൊരു സോറിയല്ല എം.ബി.എ വിദ്യാര്‍ത്ഥിയായ നിലേഷ് ഖേദേക്കര്‍ തന്‍റെ കാമുകിയോട് പറഞ്ഞത്. 72,000 രൂപ വില വരുന്ന ഒരു ഒന്നൊന്നര സോറിയാണത്. 72,000 രൂപ ചെലവിട്ട് കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്‍റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്‌രി മേഖലയില്‍ കഴിഞ്ഞ ദിവസമാണ്…
Read More“എന്റെ മലയാളം”പരിപാടി നടത്തുന്നു.
സർഗധാര ഒക്ടോബർ 7 ഞായറാഴ്‌ച്ച കാലത്ത് 10.30ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച്, ബാംഗ്ലൂരിലെ മലയാളം എഴുതാനും വായിക്കാനും അറിയുന്ന കുട്ടികൾക്കായി “എന്റെ മലയാളം”എന്ന പരിപാടി നടത്തുന്നു.കത്തെഴുത്ത്, കുറച്ചു വാചകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുക, നാടൻ പാട്ടുകൾ പാടുക എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25നുള്ളിൽ പേര് നൽകുവാൻ അഭ്യർത്ഥിക്കുന്നു. ശ്രീ.ഭാസ്കരപൊതുവാൾ മുഖ്യാതിഥിയായി എത്തുന്നു. ഫോൺ- 9964352148, 9964947929.
Read Moreവീഡിയോ: രജനികാന്ത് ചിത്രം 2.0യുടെ ടീസര്‍!
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ടീസര്‍ പുറത്തിറങ്ങി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സാങ്കേതിക വിദ്യയുടെ പുതിയതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ചരിത്രത്തില്‍ പുതിയ താളുകളെഴുതി ചേര്‍ക്കുമെന്ന് ടീസര്‍ കണ്ടാല്‍ മനസിലാകും. രജനികാന്തിന്‍റെ വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ ഏമി ജാക്സനാണ് നായിക. കൂടാതെ, മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. 500 കോടി രൂപ മുതല്‍ മുടക്കിലാണ്…
Read Moreഫേസ്ബുക്ക് വഴി പരിചയപ്പെട്ട് നഗരത്തില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 1.07 ലക്ഷം രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയ യുവാവ് വളാഞ്ചേരിയില്‍ പിടിയില്‍.
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി. യുവതിയെ ഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മൽ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫെയ്സ്ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗർഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു . സ്ത്രീത്വത്തെ…
Read More