ന്യൂഡല്‍ഹി: യുവതിയെ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഈ യുവാവ് ഡല്‍ഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് എന്നതാണ് വാസ്തവം. നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ ആശോക് സിംഗ് തോമറിന്‍റെ മകന്‍ രോഹിത് തോമറിനെതിരെയാണ് കേസ്.
പെണ്‍കുട്ടിയെ ബി.പി.ഓ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ സുഹൃത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം 2നായിരുന്നു സംഭവം.
https://twitter.com/HR20_/status/1040202845079781376
പെണ്‍കുട്ടിയുടെ മുടിയില്പിടിച്ച് വലിച്ചിഴച്ച് തറയില്‍ തള്ളിയിട്ട ശേഷം രോഹിത് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദ്ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തന്‍റെ ക്രൂരകൃത്യം തുടരുകയായിരുന്നു.
അതേസമയം, പൊലീസിന് നല്‍കിയ മൊഴിയില്‍ മര്‍ദ്ദനത്തിന് മുന്‍പ് രോഹിത് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. പ്രതിയായ രോഹിതിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണറുമായി സംസാരിച്ച അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.