മുംബൈ: ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് തന്‍റെ പുതിയ വീട്ടില്‍ നടത്തിയ പൂജവേളയിലെ മനോഹരമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ആദ്യത്തെ പുത്രിയായ നിഷാ കൗര്‍ വെബ്ബര്‍ തന്‍റെ മാതാപിതാക്കള്‍ക്ക് തിലകം ചാര്‍ത്തുന്ന ചിത്രമാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ ഒരു കൊച്ചു സുന്ദരിയായാണ് നിഷാ പൂജായ്ക്കായി എത്തിയത്. തന്‍റെ മകള്‍ നിഷാ ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സമ്മാന’മാണ് എന്നാണ് സണ്ണി വിശേഷിപ്പിച്ചിരിക്കുന്നത്. നിഷയാണ് തന്നെ ഈശ്വര വിശ്വാസിയാക്കി മാറ്റിയത് എന്നും നിഷ തങ്ങളുടെ കുടുംബത്തിന്‍റെ…
Read MoreDay: 15 September 2018
ഗണേശോല്‍സവത്തില്‍ ആറാടി നഗരം.
ബെംഗളൂരു: നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും വിനായക ചതുർഥി ആഘോഷിച്ചു. മഹാഗണപതി ഹോമവും പ്രത്യേക പൂജകളുമുണ്ടായിരുന്നു. ഗുരുധർമപ്രചാരണസഭ ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ വിനായകനഗർ യൂണിറ്റിൽ വിനായക ചതുർഥി ആഘോഷിച്ചു. രാവിലെ ആറിന് സ്വരൂപചൈതന്യയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം നടന്നു. സെക്രട്ടറി വി.കെ. സഞ്ചു, ഖജാൻജി സാവിത്രി വേണുഗോപാൽ എന്നിവർ നേതൃത്വം വഹിച്ചു. നായർ സേവാസംഘ് കർണാടക നായർ സേവാസംഘ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ഗണേശോത്സവം നടത്തി. കരയോഗം ഓഫീസിൽ നടന്ന ആഘോഷത്തിന് പ്രസിഡന്റ് ധനേഷ് കുമാർ, സെക്രട്ടറി മുരളീമോഹൻ നമ്പ്യാർ, ജിതേന്ദ്ര സി. നായർ,…
Read Moreമ്യൂസിയം ഓഫ് ഇല്യൂഷന്‍സ്: മായക്കാഴ്ചകളുടെ വിസ്മയചെപ്പ്!
മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബായിലെ അല്‍ സീഫ് ഡെവലപ്മെന്‍റ് സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഴ്ചയേത് കെട്ടുകാഴ്ചയേത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഈ വിസ്മയചെപ്പിനുള്ളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് വിലക്കില്ല. കണ്ണുകള്‍ കൊണ്ട് കാണുന്നത് മസ്തിഷ്കത്തിന് മനസിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള ശാസ്ത്ര സാധ്യത അടിസ്ഥാനമാക്കിയാണ് മ്യൂസിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. ശാസ്ത്രം, കണക്ക്, ബയോളജി, മനശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി സജ്ജമാക്കിയിരിക്കുന്ന എണ്‍പതിലധികം ഇല്യൂഷന്‍സാണ് ഇവിടെയുള്ളത്. കമ്പനിയുടെ ഇതുവരെയുള്ള ബ്രാഞ്ചുകളില്‍ ഏറ്റവും വലിയ എഡിഷനാണ് ദുബായിലേത്. നവീന രീതിയിലുള്ള ദൃശ്യ ഭൌതീക പ്രദര്‍ശനങ്ങളായതിനാല്‍ എല്ലാ പ്രായക്കാര്‍ക്കും ഇല്യൂഷന്‍സ് ആസ്വദിക്കാന്‍ സാധിക്കും.മൂന്ന്…
Read Moreപെണ്‍കുട്ടിയെ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദിച്ച് പോലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍
ന്യൂഡല്‍ഹി: യുവതിയെ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഈ യുവാവ് ഡല്‍ഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് എന്നതാണ് വാസ്തവം. നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ ആശോക് സിംഗ് തോമറിന്‍റെ മകന്‍ രോഹിത് തോമറിനെതിരെയാണ് കേസ്. പെണ്‍കുട്ടിയെ ബി.പി.ഓ ഓഫീസിനുള്ളില്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ സുഹൃത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം 2നായിരുന്നു സംഭവം. https://twitter.com/HR20_/status/1040202845079781376 പെണ്‍കുട്ടിയുടെ മുടിയില്പിടിച്ച് വലിച്ചിഴച്ച് തറയില്‍ തള്ളിയിട്ട ശേഷം…
Read Moreരൂപ കൂപ്പുകുത്തുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലെ സര്‍വ്വകാല ഇടിവ് കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതായി സൂചന. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രൂപയുടെ മൂല്യ൦ സര്‍വ്വകാല ഇടിവ് നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍, വികസന ചെലവുകൾ വെട്ടിക്കുറയ്ക്കാതെ, ഉപഭോക്താക്കള്‍ക്ക് നികുതിയിളവുകള്‍ നല്‍കാന്‍ സാധിക്കില്ല എന്ന് ധനകാര്യ മന്ത്രാലയം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. കൂടാതെ, ഈ അവസ്ഥ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന സൂചനയാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവാണ് ഇപ്പോള്‍…
Read Moreമണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ റെയിൽഗതാഗതം റദ്ദാക്കി
ബെംഗളൂരു: ശക്തമായ മഴയെത്തുടർന്ന് റയിൽപാളത്തിലേക്കുള്ള മണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ ഈ മാസം 20 വരെ റെയിൽഗതാഗതം സ്തംഭിക്കും. സകലേഷ്പുര, സുബ്രഹ്മണ്യപുര ചുരം മേഖലയിൽ 67 ഇടത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ഈ റൂട്ടിലെ ഒട്ടേറെ ട്രെയിനുകൾ പൂർണമായും ചിലതു ഭാഗികമായും റദ്ദാക്കി. 20 വരെ സർവീസ് പൂർണമായും റദ്ദാക്കിയതിൽ ബെംഗളൂരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും(16511–12, 16517–18) ട്രെയിനും ഉൾപ്പെടും. യശ്വന്ത്പുര–മംഗളൂരു(16575–16), യശ്വന്ത്പുര–കാർവാർ(16515–16) ട്രെയിനുകൾ ഹാസനിൽ യാത്ര അവസാനിപ്പിക്കും.
Read Moreബെംഗളൂരുവിൽ സിനിമ കാണാൻ ചെലവു കൂടും
ബെംഗളൂരു: തിയറ്ററുകളുടെ വാർഷിക ലൈസൻസ് ഫീസ് ഉയർത്താൻ സംസ്ഥാന സർക്കാർ നീക്കം. 100 ചതുരശ്ര മീറ്ററിന് 1000 രൂപയായിരുന്ന ഫീസ് 4500 രൂപയാകും. ഫീസ് വർധന നടപ്പായാൽ അതനുസരിച്ചു ടിക്കറ്റ് ചാർജും കൂട്ടേണ്ടിവരുമെന്ന നിലപാടിലാണു തിയറ്റർ ഉടമകൾ. ഇപ്പോൾത്തന്നെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളിലേക്കാൾ ബെംഗളൂരുവിൽ സിനിമ കാണാൻ ചെലവു കൂടുതലാണെന്നാണ് സിനിമാ ആസ്വാദകരുടെ പരാതി. ഇതിനു മുൻപ് 1994ലാണ് തിയറ്റർ ഫീസ് പുതുക്കിയത്. അന്നുമുതൽ 1000 രൂപയാണു വാർഷിക ഫീസ്. ഇതനുസരിച്ച് 5000 ചതുരശ്ര മീറ്റർ വലുപ്പമുള്ള സിനിമാ ഹാളിന് 50,000 രൂപ വാർഷിക ലൈസൻസ് നൽകിയാൽ മതി. എന്നാൽ,…
Read More