ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ… കാഷ് ബാക്കും കിഴിവും നേടൂ …

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ് ബായ്ക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകള്‍. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോള്‍ പത്ത് ശതമാനം കിഴിവാണ് ലഭിക്കുക. പുതിയ ഐര്‍സിടിസിയുടെ വെബ് സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ കിഴിവ് ലഭിക്കും.മൊബിക്വിക്കിന് പിന്നാലെ പേ ടിഎം, ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഫോണ്‍പെ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ് ബായ്ക്കാണ് പേ ടിഎം ഓഫര്‍ചെയ്യുന്നത്. പേ…

Read More

സ്വവര്‍ഗാനുരാഗ പ്രണയകഥയുമായി ‘ഇവിടെ’

ദീപ എസ്തർ, മിഥില വേണുഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേഷ്മ ശിവകുമാർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘ഇവിടെ’. സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.  ജോ എന്ന നായികയുടെ ആത്മസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ദീപ എസ്തറാണ് ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  താൻ ലെസ്ബിയനാണെന്ന കാര്യം സുഹൃത്തിനോട് പറയാന്‍ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം പരിഗണിക്കപ്പെട്ടിരുന്നു. രേഷ്മ ശിവകുമാർ കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്…

Read More

ഹിജാബ് കെട്ടിയ ‘മിസ്റ്റര്‍ കേരള’ അഞ്ചു പേരെ പിന്നിലാക്കി കിരീടം ചൂടി!

കൊച്ചിയിൽ നടന്ന മിസ്റ്റര്‍ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടിയാണ്. കരുത്തും മെയ്‌വഴക്കവുമൊന്നും കണ്ടല്ല മജിസിയയെ ആളുകള്‍ ശ്രദ്ധിച്ചത്.  അതിനു പിന്നിൽ മത്സരത്തിനെത്തിയ പെൺകുട്ടിയുടെ വേഷമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചാണ് മജിസിയ സ്റ്റേജിലെത്തിയത്. 23 കാരിയായ മജീസിയ ഭാനു മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ  അഞ്ചു പേരെ പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ, ‘ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍‍‍’ എന്ന ലേബലും  മജിസിയയ്ക്ക്…

Read More

സെറീന വില്യംസിന് എട്ടിന്‍റെ പണി!

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ഫൈനല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയ സെറീന വില്യംസിന് പതിനേഴായിരം ഡോളർ  (12,29,525 ഇന്ത്യന്‍ രൂപ) പിഴ. നാല്‍പ്പത്തിയേഴുകാരനായ അംപയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളര്‍, കളിക്കിടെ കോച്ചിന്‍റെ നിർദേശങ്ങൾ പാലിക്കാതിരുന്നതിന് നാലായിരം  ഡോളര്‍, റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം  ഡോളര്‍ എന്നിങ്ങനെ മൂന്ന് കുറ്റങ്ങള്‍ക്കാണ് സെറീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണിത്‌. അതേസമയം, റമോസ് ശ്രദ്ധിച്ച് കൈക്കാര്യം ചെയ്തിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. പ്രോത്സാഹനം നല്‍കി ഒഴിവാക്കാമായിരുന്ന സാഹചര്യം…

Read More

പൂര്‍വ ജന്മത്തിലെ പങ്കാളി: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അധ്യാപിക അറസ്റ്റിൽ

പൂര്‍വ ജന്മത്തിലെ പങ്കാളിയെന്നാരോപ്പിച്ച് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 21 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മുംബൈ സ്വദേശിനിയായ അധ്യാപിക തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കിരൺ എന്ന വെറോണിക്ക ബൊറോദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ശനിയാഴ്ച രാത്രി വിദ്യാര്‍ഥിനിയുടെ പിപ്ലയ ഹനയിലെ വീട്ടിലെത്തിയ വെറോണിക്ക  പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടികൂടിയതോടെയാണ് വെറോണിക്ക തന്‍റെ ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായി ഈക്കഴിഞ്ഞ…

Read More

ഹുൻസൂർ-മൈസൂർ പാതയിലെ ഹിങ്കൽ മേൽപാലം ഉടൻ തുറക്കും

മൈസൂരു: ഹുൻസൂർ-മൈസൂർ സംസ്ഥാനപാതയിലെ ഹിങ്കൽ മേൽപാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കുടക്, ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള പ്രധാന പാതയിൽ ഹിങ്കൽ ജംക്‌ഷനിലാണ് 19.80 കോടിരൂപ ചെലവിൽ മേൽപാലം നിർമിച്ചത്. മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി നിർമിക്കുന്ന പാലം ദസറയ്ക്ക് മുന്നോടിയായി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലം തുറന്ന്കൊടുക്കുന്നതോടെ കണ്ണൂർ, തലശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഗതാഗതകുരുക്കിൽപെടാതെ മൈസൂരു നഗരത്തിലെത്താൻ സാധിക്കും.  

Read More

രാജ്യത്ത് റോഡപകടങ്ങളുടെ എണ്ണത്തിൽ കർണാടക മൂന്നാമത്

ബെംഗളൂരു: 2017 മുതൽ 2018 മാർച്ച് വരെ 42,542 അപകടങ്ങൾ ഉണ്ടായതിൽ 10,609 പേരാണ് കർണാടകയിൽ മരിച്ചതെന്നു കേന്ദ്ര പൊതുമരാമത്തുവകുപ്പിന്റെ കണക്കിൽ പറയുന്നു. 52,961 പേർക്കാണ് പരുക്കേറ്റത്. 565 സ്ഥിരം അപകടമേഖലകളാണ് 30 ജില്ലകളിലായി കണ്ടെത്തിയത്. ഹെയർപിൻ വളവുകൾ കൂടുതലുള്ള പശ്ചിമഘട്ട മലനിരകളിലെ റോഡുകളിലാണ് പത്തുശതമാനം അപകടങ്ങൾ സംഭവിക്കുന്നത്. റോഡപകടങ്ങളുടെ എണ്ണത്തിൽ തമിഴ്നാടും മധ്യപ്രദേശുമാണ് മുന്നിൽ.

Read More

കഞ്ചാവ് വിൽപനയ്ക്കിടെ എൻജിനീയറിങ് വിദ്യാർഥി അടക്കം അഞ്ചു പേർ പിടിയിൽ

ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലെ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും ബെള്ളാരി സ്വദേശിയുമായ  ജി.ശ്രേയസ് (20), വിശാഖപട്ടണം സ്വദേശികളായ എ.ലക്ഷ്മണൻ (23), മണിക്ഠൻ (22), അന്നസന്ദ്രപാളയയിൽ താമസിക്കുന്ന സൈഫുള്ള പാഷ (32), രാജാജിനഗർ സ്വദേശി എസ്.ശിവപ്രസാദ് (25) എന്നിവരെയാണ് കഞ്ചാവ് വിൽപനയ്ക്കിടെ കോറമംഗല പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു.  കോളജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലുള്ളവരാണ് ഇവർ. ലഹരിക്ക് അടിമയായ ശ്രേയസ് പണം കണ്ടെത്താൻ വേണ്ടിയാണ് രണ്ട് മാസം മുൻപ് കഞ്ചാവ് വിൽപന ആരംഭിച്ചതെന്നു സൗത്ത് ഡെപ്യൂട്ടി കമ്മിഷണർ എം.ബി ബോറലിംഗയ്യ പറഞ്ഞു.

Read More

ഇന്ധന വില വർധന; ബസ് ചാർജ് കൂടുന്നു, വെബ് ടാക്സി ചാർജ് വർധിപ്പിക്കാൻ സാധ്യത, നാട്ടിൽ പോകാൻ ചെലവ് കൂടും…

ബെംഗളൂരു: പുതിയ നിരക്ക് ഈയാഴ്ച നിലവിൽ വന്നേക്കും. സംസ്ഥാനത്ത് ബസ് ചാർജ് 18% വരെ കൂട്ടുമെന്നു ഗതാഗത മന്ത്രി ഡി.സി.തമ്മണ്ണ. കർണാടക ആർടിസി, ബിഎംടിസി എന്നിവ ഉൾപ്പെടെ നാലു ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും വർധന ബാധകമാണ്. ഇന്ധന വില വർധനയെ തുടർന്നു കോടികളുടെ വരുമാന നഷ്ടം നേരിടുന്നതിനാൽ ബസ് നിരക്കു കൂട്ടണമെന്നു വിവിധ കോർപറേഷനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബിഎംടിസി നിരക്കുയരുന്നതു നഗരവാസികളെയും വലയ്ക്കും. ഇന്ധനവില കൂടിയ സാഹചര്യത്തിൽ യാത്രക്കൂലി കൂട്ടണമെന്നു ബെംഗളൂരുവിലെ വെബ്ടാക്സി ഡ്രൈവേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനാന്തര കരാർ അനുസരിച്ച് കർണാടക ആർടിസിയുടേതിന് ആനുപാതികമായി ഇവിടേക്കു സർവീസ് നടത്തുന്ന കേരള ആർടിസി…

Read More

നഗരത്തിൽ ബന്ദ് സമ്പൂർണം;ബിഎംടിസി, കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല;മെട്രോയിൽ വൻ തിരക്ക്;സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്തുന്നു.

ബെംഗളൂരു :കോൺഗ്രസ് പാർട്ടിയും മറ്റ് പല സംഘടനകളും ചേർന്ന് ഇന്ധനവില വർദ്ധനക്കെതിരെ നടത്തുന്ന ഭാരത ബന്ദ് നഗരത്തിൽ സമ്പൂർണം. ബി എംടി സി യും കെ എസ് ആർ ടി സി യും സർവ്വീസ് നടത്തുന്നില്ല. മെട്രോ സർവീസ് നടത്തുന്നുണ്ട്. വളരെ കുറച്ച് ഒട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്, ഓല ,ഊബർ ടാക്സികളും സർവീസ് നടത്തുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ തന്നെ അവധി നൽകിയിരുന്നു. ചില സ്വകാര്യ കമ്പനികൾ അവധി പ്രഖ്യാപിച്ചിരുന്നു. അതേ സമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്. നഗരത്തിലെ പ്രധാന ട്രാഫിക് ബ്ലോക്കുകളുണ്ടാവാറുള്ള സിൽക്ക്…

Read More
Click Here to Follow Us