കീകീയ്ക്ക് പിന്നാലെ ആളെക്കൊല്ലി ചലഞ്ച്; പേര് മേരി പോപ്പിന്‍സ്‌!

പല കാലഘട്ടങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി വാള്‍ട്ട് ഡിസ്നി എഴുതിയ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന കഥാപാത്രമാണ് മേരി പോപ്പിന്‍സ്‌. ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ‘മേരി പോപ്പിന്‍സ് ചലഞ്ച്’. കാട്ടിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയായിട്ടാണ് മേരി പോപ്പിന്‍സ്‌ എന്ന കഥാപാത്രം പരമാര്‍ശിക്കപ്പെടുന്നത്. കഥയില്‍ മാന്ത്രിക കൈയ്യില്‍ ഒരു കുടയുമായെത്തുന്നുണ്ട്. അതേപോലെ ഒരു കുടയുംപിടിച്ചുകൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും കുടയുമായി ചാടുന്നയാള്‍ എത്തുക. പാലത്തില്‍ നിന്നും കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നുമാണ് പലരും ചലഞ്ച് ഏറ്റെടുത്ത് ചാടുന്നത്. ഉയരത്തില്‍ നിന്ന് ചാടുന്നതുകൊണ്ടുതന്നെ…

Read More

കേരളത്തിന് സഹായം തേടി എംപിമാര്‍, പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ കേന്ദ്രമന്ത്രിമാരെ കണ്ടു. പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്നും രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാന എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, രാം വിലാസ് പാസ്വാന്‍, ജെ.പി. നദ്ദ തുടങ്ങിയവരെ സന്ദര്‍ശിച്ചാണ് കേരളത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അംഗം എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ സംഘം മന്ത്രിമാരെ സന്ദര്‍ശിച്ചത്. …

Read More

രചനകള്‍ ക്ഷണിക്കുന്നു.

ശാസ്ത്രസാഹിത്യ വേദി നടത്തുന്ന രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കഥാ, കവിതാ മത്സരത്തിലേക്കായി ബാംഗ്ലൂർ മലയാളികളിൽ നിന്ന് രചനകൾ ക്ഷണിച്ചു. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡ് നൽകും. ഒന്നാം സമ്മാനാർഹമാവുന്ന കഥയും കവിതയും സുവനീറിൽ പ്രസിദ്ധീകരിക്കും. ടൈപ്പ് ചെയ്ത കഥകൾ അഞ്ചു പേജിലും, കവിതകൾ ഒരു പേജിലും കവിയരുത്. രചനയുടെ കൂടെ രചയിതാവിന്റെ പേരും വിലാസവും സൂചനയും ഉണ്ടാകരുത്, അവ വേറെ അയയ്ക്കണം. തപാൽ വഴിയോ ഇ മെയിൽ ആയോ കൃതികൾ അയയ്ക്കാം. രചനകൾ സെപ്റ്റംബര് 15- നകം ലഭിക്കണം. ഇ മെയിൽ…

Read More

‘പ്രളയത്തില്‍ 483 പേര്‍ മരിച്ചു, നഷ്ടം വാര്‍ഷിക പദ്ധതി തുകയേക്കാള്‍ വലുത്; തകര്‍ന്നവരല്ല; അതിജീവിച്ച് കുതിക്കുന്നവരാണ് നാം’; നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ പ്രളയദുരന്തമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം 130 അനുസരിച്ച് പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം വതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മഴയിലും പ്രളയത്തിലും ഇതുവരെ മരിച്ചത് 483 പേര്‍. 14 പേരെ കാണാതായി; 140 പേര്‍ ചികിത്സയിലുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങള്‍ക്കൊപ്പം അണിനിരക്കുന്നു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യമേഖലയിലുള്ളവരും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

Read More

പുകവലിക്കാത്തവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ പുകവലി വ്യാപകമായ സാഹചര്യത്തില്‍ ബാറുകളിലും ഹോട്ടലുകളിലും സ്മോക്കിങ് സോൺ ആരംഭിക്കണമെന്ന് ബിബിഎംപി.

ബെംഗളൂരു : ബാറുകളിലും ഹോട്ടലുകളിലും പരസ്യപുകവലി നിയന്ത്രിക്കാൻ സ്മോക്കിങ് സോൺ ആരംഭിക്കണമെന്ന് ബിബിഎംപി.പുകവലിക്കാത്തവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ പുകവലി വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നിർദേശം. പുകവലി നിരോധിത മേഖലകളിൽ പോലും പുകവലിക്കുന്നവർ പതിവ് കാഴ്ചയായ നഗരത്തിൽ ഇതിനെ നിയന്ത്രിക്കാനുള്ള മാർഗനിർദേങ്ങൾ ബിബിഎംപി കൗൺസിൽ യോഗം ചർച്ച ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പത്‌മനാഭ റെഡ്ഡി പറഞ്ഞു.

Read More

ഇത് വിജയിച്ചാല്‍ കര്‍ഷകര്‍ ആത്മഹത്യാ ചെയ്യേണ്ടി വരില്ല;സെസ് മാതൃകയില്‍ പ്രത്യേക കാര്‍ഷിക ഉത്പാദന മേഖലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍;കൃഷിയും കുത്തക മുതലാളിമാരിലേക്ക് ചുരുങ്ങുമോ എന്ന് സംശയം!

ബെംഗളൂരു: വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക സാമ്പത്തികമേഖല (എസ്.ഇ.സെഡ്.) യുടെ മാതൃകയിൽ പ്രത്യേക കാർഷിക ഉത്‌പാദനമേഖലകൾ (എസ്.എ.പി.സെഡ്.) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർപദ്ധതി. ആറു നഗരങ്ങളുടെ അമ്പത്‌ കിലോമീറ്റർ ചുറ്റളവിലാണ് പ്രത്യേക കാർഷികമേഖലകൾ വരുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 25 കോടിരൂപവീതം സർക്കാർ മുതൽമുടക്കും. ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, മംഗളൂരു, കലബുർഗി തുടങ്ങിയ നഗരങ്ങളോട് ചേർന്നാണ് കാർഷികമേഖലകൾ സ്ഥാപിക്കുന്നത്. കാർഷിക ഉത്‌പന്നങ്ങളുടെ നിലവാരം പരിശോധിക്കാനുള്ള ലാബുകൾ, അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറു കൃഷിത്തോട്ടങ്ങൾ, കാർഷികോത്‌പ്പന്നങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, കർഷികോത്‌പ്പന്നങ്ങളുടെ ലേലകേന്ദ്രങ്ങൾ എന്നിവയാണ് ഈ…

Read More

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്തയുമായി സര്‍ക്കാര്‍. ക്ഷാമബത്ത രണ്ട് ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍റെ ശിപാര്‍ശ പ്രകാരം കേന്ദ്ര മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാകും. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്‍റെ  പ്രയോജനം ലഭിക്കും. ഇതുവഴി പ്രതിവര്‍ഷം 6112.20 കോടി രൂപയുടെ അധികബാധ്യത ഖജനാവിനുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

Read More

വിഷാദം മാറ്റാന്‍ വാടകയ്ക്ക് ബോയ്ഫ്രണ്ട്!

വിഷാദ രോഗത്താല്‍ തളര്‍ന്നവര്‍ക്ക് മനസ് തുറക്കാനും ആശ്വാസത്തിനുമായി വാടകയ്ക്ക് ഒരു ബോയ്‌ഫ്രണ്ട്. മുംബൈ സ്വദേശിയായ കുഷാൽ പ്രകാശാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതിനായി അദ്ദേഹം തയാറാക്കിയ ആപ്ലിക്കേഷനാണ് ‘റെന്‍റ് എ ബോയ്ഫ്രണ്ട്’ (RABF). മാനസികമായി തകര്‍ന്നിരിക്കുന്നവരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും വിഷാദത്തിന് അടിപ്പെട്ടവരെയും ഏകാന്തതയിൽ ഒറ്റപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് കുഷാൽ ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. View this post on Instagram A post shared by RABF Official (@rabfofficial) നല്ല ഉദ്ദേശത്തോടെ ആരംഭിച്ച ഈ സംരംഭത്തിന്‍റെ പേരില്‍ ഇതിനോടകം നിരവധി തവണ കുഷാൽ…

Read More

ജിഞ്ചറും ഫെറിയും; ഈ സ്മാര്‍ട്ട്‌ സപ്ലെയര്‍മാര്‍ക്ക് ആരാധകരേറെ

ഇനി വരുന്ന കാലത്ത് ഇന്ത്യയിലെ ഭക്ഷണശാലകളില്‍ വെയ്റ്റര്‍മാരുടെ ഒഴിവുകള്‍ ഉണ്ടാകില്ല. നേപ്പാളില്‍ പുതുതായി ആരംഭിച്ച നൗളോ ഭക്ഷണശാലയിലെ വെയ്റ്റര്‍മാരെ കണ്ടാല്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. കാരണം, ഇവിടെ ഭക്ഷണം എത്തിക്കുന്നതും വിളമ്പുന്നതുമെല്ലാം റോബോട്ടുകളാണ്. ‘ഇവിടെ ഭക്ഷണം അവിടെ സാങ്കേതികവിദ്യ’ എന്ന ആശയം അവലംബിച്ചുകൊണ്ട് നേപ്പാള്‍ കമ്പനിയായ പാലിയ ടെക്നോളജിയാണ് റോബോട്ടുകളെ നിര്‍മ്മിച്ചത്. ആറ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അഞ്ച് റോബോട്ടുകളാണ് ഇവിടെ സേവകര്‍ക്ക് പകരം ജോലി ചെയ്യുന്നത്. ജിഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന മൂന്നു റോബോട്ടുകളും ഫെറി എന്ന് പേരിട്ടിരിക്കുന്ന രണ്ടു റോബോട്ടുകളുമാണ് ഇവിടെ ജോലിയെടുക്കുന്നത്.…

Read More

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ഗണേഷ് കുമാറിന്‍റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയ നാളുകളില്‍ ഉറക്കമൊഴിച്ച് പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും…

Read More
Click Here to Follow Us