കേരളത്തിന് സഹായം തേടി എംപിമാര്‍, പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ കേന്ദ്രമന്ത്രിമാരെ കണ്ടു.

പ്രളയ ദുരിതാശ്വാസമായി കേരളത്തിന് പരമാവധി സഹായം നല്‍കുമെന്നും രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാന എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, രാം വിലാസ് പാസ്വാന്‍, ജെ.പി. നദ്ദ തുടങ്ങിയവരെ സന്ദര്‍ശിച്ചാണ് കേരളത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

മുതിര്‍ന്ന അംഗം എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ സംഘം മന്ത്രിമാരെ സന്ദര്‍ശിച്ചത്.  ഇടതുപക്ഷ എംപിമാരായ ജോയ്സ് ജോര്‍ജ്, പി.കെ.ബിജു, എം.ബി. രാജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എ.കെ. ആന്‍റണി, കേരളത്തിന് സാധ്യമായ സഹായമെല്ലാം ഉറപ്പാക്കുമെന്നും കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉറപ്പു നല്‍കിയതായി അറിയിച്ചു. കൂടാതെ, കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts