ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് വെള്ളി. ഫൈനലില്‍ ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു. സ്കോര്‍ 21-13, 21-16.
What a performance by our star shuttler & #TOPSAthlete @Pvsindhu1 as she won a SILVER medal in the women’s singles event.
This is the 1st silver medal won by #India in #Badminton at the #AsianGames.@BAI_Media @bwfmedia #SAI #IndiaAtAsianGames #AsianGames #KheloIndia 🇮🇳🏸🥈 pic.twitter.com/m3MI70ODcE
— SAI Media (@Media_SAI) August 28, 2018
ഗെയിമില്‍ തോറ്റെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സിന്ധു. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരം സൈന നെഹ്വാള് വെങ്കലം നേടിയിരുന്നു.
ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ ഒരിക്കല്‍ പോലും സിന്ധുവിന് പിടിച്ച് നില്ക്കാന് സാധിച്ചില്ല. തുടക്കത്തിലെ തായ് ആധിപത്യം പുലര്‍ത്തി. അതിന്റെ ഫലമായിരുന്നു ആദ്യ ഗെയിമിലെ 21-13 എന്ന സ്കോര്‍. രണ്ടാം ഗെയിംസില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്കോര്‍ 11-8 ആയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടി തായ് സ്വര്‍ണം ഉറിപ്പിച്ചു.
സീസണില്‍ അഞ്ചാം ഫൈനലിലാണ് സിന്ധു തോല്‍വി അറിയുന്നത്. ഇന്ത്യ ഓപ്പണ്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്ലന്ഡ് ഓപ്പണ്‍, ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളിലെ ഫൈനലിലും സിന്ധു തോല്‍വി അറിഞ്ഞിരുന്നു. ഏഷ്യന്‍ ഗെയിംസ് ഫൈനലിന് മുന്‍പ് ലോക ബാഡമിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കരോളിന മാരിനോടായിരുന്നു അവസാന തോല്‍വി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.