ന്യൂഡൽഹി : മുൻപ്രധാനമന്ത്രി അടൽബിഹാരി വാജപേയിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു.AIMS ൽ പ്രവേശിപ്പിക്കപ്പെട്ട വാജപേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചു. അഞ്ചു വർഷത്തിലധികം ഭരണത്തിലിരുന്ന ഏക കോൺഗ്രസീതര പ്രധാനമന്ത്രിയാണ് വാജ്പേയി. മൊറാർജി ദേശായി സർക്കാറിൽ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള വാജ്പേയി ഒരു വാഗ്മി കൂടിയാണ്.
Read MoreDay: 15 August 2018
കൊച്ചിയിലിറക്കാൻ കഴിയാതെ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ട വിമാനത്തിലെ മലയാളി യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു.
ബെംഗളൂരു : പെരിയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വിമാനം ഇറക്കാൻ കഴിയാതെ വന്ന കൊച്ചി (നെടുമ്പാശേരി) വിമാനത്താവളത്തിലേക്ക് അടുത്തു കൊണ്ടിരുന്ന വിമാനങ്ങൾ എല്ലാം മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചില വിമാനങ്ങൾ തിരുവനന്തപുരത്തേക്കും ഗൾഫ് മേഖലയിൽ നിന്നുള്ള ജെറ്റ് എയർവേസിന്റെ വിമാനങ്ങൾ ബെംഗളൂരുവിലേക്കുമാണ് തിരിച്ച് വിട്ടത്. ബെംഗളൂരുവിൽ എത്തിയ 500 ൽ അധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.ജെറ്റ് എയർവേസിന്റെ ഷാർജ, ദോഹ വിമാനങ്ങളിൽ എത്തിയവരായിരുന്നു ഈ യാത്രക്കാർ.ബെംഗളൂരുവിൽ വിമാനം ഇറങ്ങുന്നതിന് മുൻപ് തങ്ങളെ കേരളത്തിലേക്ക് എത്തിക്കാനുള്ള…
Read Moreഉറക്കിയത് രണ്ടു കുഞ്ഞുങ്ങളെ, ഉണര്‍ത്താന്‍ പോയപ്പോള്‍ മൂന്ന്!
നാസിക്: രാത്രിയില്‍ ഉറക്കിയ കുഞ്ഞുങ്ങളെ രാവിലെ ഒന്ന് നോക്കിയപ്പോള്‍ അമ്മ ഞെട്ടിപ്പോയി. കൊതുകു കടിക്കണ്ട എന്നു കരുതി കൊതുകുവലയ്ക്കുള്ളില്‍ ആണ് അമ്മ കുഞ്ഞുങ്ങളെ കിടത്തി ഉറക്കിയത്. രണ്ടു കുഞ്ഞുങ്ങളെ ഉറക്കികിടത്തിയിടത്ത് ഒരാളെ കൂടി കണ്ടപ്പോള്‍ ഒന്ന് കൊതുകു വല ഉയര്‍ത്തി നോക്കിയ അമ്മ ഞെട്ടിത്തരിച്ചു പോയി. രാവിലെ അഞ്ചരയ്ക്ക് മക്കൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുന്ന ആള്‍ ആരാന്നോ? മറ്റാരുമല്ല ഒരു പുലിക്കുട്ടി. പേടിച്ചരണ്ട ആ അമ്മ ആത്മ നിയന്ത്രണം കൈവിടാതെ തന്‍റെ മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുത്തുമാറ്റി. അതിന്ശേഷം അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പുലിക്കുട്ടിയെ പിടിച്ചു.…
Read Moreമുല്ലപ്പെരിയാര്‍ പരമാവധി ശേഷിയില്‍; അതീവ ജാഗ്രത
ഇടുക്കി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി. ആദ്യമായാണ് ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി ശേഷിയായ 142 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തും. നിലവില്‍ അണക്കെട്ടിന്റെ 13 സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടിരിക്കുകയാണ്. 4,489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്.
Read Moreലാ ലിഗ ചരിത്രമാകുന്നു; തത്സമയ സംപ്രേക്ഷണം ഇനി ഫെയ്‌സ്ബുക്കിലൂടെ
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളിലൊന്നായ സ്പാനിഷ് ലാ ലിഗ ഇനി മുതല്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യ ഉള്‍പ്പെടെ എട്ട് ഏഷ്യന്‍ രാജ്യങ്ങളുടെ സംപ്രേക്ഷണാവകാശമാണ് സോഷ്യല്‍മീഡിയ വമ്പന്‍മാരായ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫേസ്ബൂക്കിലൂടെ മാത്രമായിരിക്കും തത്സമയം സംപ്രേക്ഷണമെന്നതും മറ്റൊരു പ്രത്യേകതയാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു യൂറോപ്യന്‍ ലീഗ് മത്സരം ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ലാ ലിഗ മൂന്ന് സീസണുകളിലായാണ് ഫെയ്‌സ്ബുക്ക് വഴി ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുക. തത്സമയ സംപ്രേക്ഷണത്തോടൊപ്പം മത്സരത്തിന്‍റെ പ്രീമാച്ച് പോസ്റ്റ് മാച്ച് വിശകലനങ്ങളും ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തും.…
Read Moreദേശസ്നേഹത്തിന്‍റെ വീര്യം കെടാതെ പുതു തലമുറയിലേക്കെത്തിച്ച ചില മലയാള ചലച്ചിത്ര ഗാനങ്ങള്‍…
1947 ആഗസ്റ്റ് 15, വിദേശ അടിമത്വത്തിന് കീഴില്‍ നരകതുല്യം ജീവിച്ച ഇന്ത്യന്‍ ജനത ഉജ്വലമായി ഉണര്‍ന്നെഴുന്നേറ്റതിന്‍റെ ആഹ്ലാദവുമായി രാഷ്ട്രം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ നിര്‍ഭയവും നിരന്തരവുമായ പോരാട്ടങ്ങളുടെ ഫലം. ഭാരതത്തിനായി പൊരുതുകയും ജീവന്‍ ത്യജിക്കുകയും ചെയ്ത വീരനായകരെയും അവരുടെ പോരട്ടങ്ങളെയും ബിഗ് സ്ക്രീനില്‍ ഒരുപാട് കണ്ടിട്ടുള്ളവരാണ് നമ്മള്‍. ദേശസ്നേഹത്തിന്‍റെ വീര്യം കെടാതെ പുതു തലമുറയിലേക്കെത്തിച്ച ചില ചലച്ചിത്ര ഗാനങ്ങള്‍ ഇവയാണ്. 1. നെഞ്ചില്‍ ഇടനെഞ്ചില്‍ (സൈന്യം) 2. ജ്വാലാമുഖി (കുരുക്ഷേത്ര) 3. വന്ദേ മാതരം…
Read Moreഅതി ശക്തമായ മഴയില്‍ വിറങ്ങലിച്ചു വടക്കന്‍ ജില്ലകള്‍ …! പലയിടങ്ങളിലും ഉരുള്‍ പൊട്ടല്‍ ….!
കോഴിക്കോട് : വടക്കന്‍ ജില്ലകളില്‍ തിമിര്‍ത്തു പെയ്യുന്ന പേമാരിയില്‍ പലയിടങ്ങളിലും നഷ നഷ്ടം ..വയനാട് , കോഴിക്കോട് ,കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പല പ്രദേശങ്ങളിലും പേമാരിയിലും തുടര്‍ന്ന് ഉരുള്‍ പോട്ടലിലും നാശ നഷ്ടങ്ങള്‍ പെരുകി …കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍ കുന്നു ,താമരശ്ശേരി മൈലിളാം പാറ ,തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ഉരുള്‍ പൊട്ടിയത് .. കക്കയം വാലിയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒന്‍പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു …വയനാട് മക്കിമലയിലും ,കുറിച്യര്‍ മലയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി ..താമരശ്ശേരിയില്‍ ഉണ്ടായ നാശനഷ്ടം മൂലം വയനാട്ടിലേക്ക് ഉള്ള…
Read Moreരാജ്യം സ്വതന്ത്രദിന നിറവില്‍; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം ഇന്ന്‍ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. അര്‍ധരാത്രിയില്‍ ജനാധിപത്യത്തിലേക്ക് ഉണര്‍ന്നെണീറ്റതിന്‍റെ ഓര്‍മ്മ പുതുക്കി രാജ്യമെങ്ങും ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. നരേന്ദ്ര മോദിയുടെ അഞ്ചാമത്തെ ചെങ്കോട്ട പ്രസംഗമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. രാജ്യത്തെ പെണ്‍കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥര്‍ അടുത്തിടെ ലോകം ചുറ്റി വന്ന…
Read Moreസംസ്ഥാനത്തെ ദേശസാൽകൃത വാണിജ്യ ബാങ്കുകളിൽ നിന്നുള്ള കാർഷിക വായ്പകളും എഴുതിത്തള്ളാനുള്ള നടപടി ടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി.
ഹാസൻ : സംസ്ഥാനത്തെ ദേശസാൽകൃത വാണിജ്യ ബാങ്കുകളിൽ നിന്നുള്ള കാർഷിക വായ്പകളും എഴുതിത്തള്ളാനുള്ള നടപടി ടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. ഹരദനഹള്ളിയിൽ ക്ഷേത്ര സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളാൻ തത്വത്തിൽ അംഗീകരിച്ച ഈ ബാങ്കുകളോട് അതിന്റെ സാമ്പത്തികബാധ്യത സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്തു വരികയാണ്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലു ഘട്ടങ്ങളിലായാണ് വായ്പ എഴുതിത്തള്ളുന്നത്. 2017 ഡിസംബർ 31 വരെ മുടയ ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളാണ് ആദ്യ ഘട്ടത്തിൽ എഴുതിത്തള്ളുന്നത്. കർഷകരുടെ ആത്മവിശ്വാസം ഏറ്റുന്നതിന്റെ ഭാഗമായി…
Read Moreസ്വാതന്ത്ര്യദിന പുഷ്പമേള ലാല്‍ ബാഗില്‍ ഇന്ന് അവസാനിക്കും.
ബെംഗളൂരു : പത്തു ദിവസമായി തുടരുന്ന ചരിത്ര പ്രസിദ്ധമായ പുഷ്പ മേള ഇന്ന് അവസാനിക്കും,രാവിലെ 9.30 മുതൽ വൈകിട്ട് ഏഴുവരെ യാണ് മേള.മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു ടിക്കറ്റ് നിരക്ക്.സന്ദർശകർക്കായി ഇത്തവണ ക്ലോക്ക് റൂം സൗകര്യം ഏർപ്പെടുത്തി. മേളയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ ശാന്തിനഗർ ബസ് ടെർമിനൽ, അൽഅമീൻ കോളജ് ഗ്രൗണ്ട്, ഹോർട്ടികൾച്ചർ സൊസൈറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. എല്ലാ വർഷവും ഗ്ലാസ് ഹൗസിനുള്ളിൽ പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ആണ് പുഷ്പമേളയുടെ പ്രധാന പ്രത്യേകത. പത്തു ദിവസം നടക്കുന്ന ഈ മേളയിൽ ഇന്ത്യൻ…
Read More