ബെംഗളൂരു: ഈ നഗരത്തിലേക്ക് പറിച്ചു നടപ്പെട്ട എല്ലാവരുടേയും ആഗ്രഹമാണ് ഒരു പിടി മണ്ണ് സ്വന്തമാക്കണം ഒരു ചെറിയ വീട് വക്കണം എന്നതെല്ലാം, ഒരു വലിയ ലക്ഷ്യത്തിലേക്കായി ഓരോ നാണയത്തുട്ടും കൂട്ടി വക്കുമ്പോൾ വാടകവീടിന്റെ നാല് ചുവരുകൾക്കിടയിൽ ഉയരുന്ന ഗദ്ഗദം വരാൻ പോകുന്ന നല്ല നാളെയേ കുറിച്ച് തന്നെയാണ്, എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഒരു പിടി മണ്ണ് സ്വന്തമാക്കിയാൽ പിന്നെയും ആധിയാണ്.
എങ്ങനെ വീടുണ്ടാക്കും ? ചുറ്റും നഗരത്തിന്റെ നാട്യം കരാള നൃത്ത മടുകയാണ്,അക്കാലത്തിനിടക്ക് ചുരുങ്ങിയത് ഒന്നിലധികം പേർ സാമ്പത്തികമായി വഞ്ചിച്ചതിന്റെ കയ്പുനീർ കുടിച്ചിട്ടുണ്ടാകും, ചുറ്റുമുള്ള ആരെയും വിശ്വസിക്കാൻ കഴിയാത്ത ഒരവസ്ഥയിലേക്ക് സ്വയമേ പരുവപ്പെടുത്തിയെടുത്തിട്ടുണ്ടാകും മനസ്സിനെ… മറ്റൊന്ന് ചുറ്റും നല്ലൊരു ശതമാനം അന്യഭാഷക്കാരായിരിക്കും.
തന്റെ വീടെന്ന കലാകാലങ്ങളായി മനസ്സിൽ താലോലിച്ച് നടക്കുന്ന സ്വപ്നം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകരാൻ മാതൃഭാഷക്കല്ലാതെ മറ്റെന്തിന് കഴിയും? ഇത്തരം സങ്കീർണ മാനസിക വ്യാപാരങ്ങളിൽ നിങ്ങൾക്കൊരു കൈത്താങ്ങായി കൂട്ടായി “മാസ്റ്റർ കോട്ടേജസ്” എന്ന സ്ഥാപനമുണ്ട്.
മലയാളം സംസാരിക്കുന്ന മലയാളികൾ നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് ” മാസ്റ്റർ കോട്ടേജസ്”. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ സ്വന്തം ഭാഷയിൽ നിങ്ങൾക്ക് അവതരിപ്പിക്കാം.
ഒരു വീടെന്ന ആവശ്യവുമായി ചെല്ലുന്ന ഒരാൾക്ക് എ ടു സെഡ് ആവശ്യങ്ങൾ ലഭ്യമാക്കുന്ന “സൂപ്പർ മാർക്കെറ്റ് ” ആണ് മാസ്റ്റർ കോട്ടേജസ് എന്ന് പറയാം. പ്ലാൻ തയ്യാറാക്കൽ ,അതിന്റെ എസ്റ്റിമേഷൻ, വീട് നിർമ്മിക്കാൻ ആവശ്യമായ അനുമതിയും രേഖകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നേടിയെടുക്കൽ, വീട് / കട നിർമ്മാണം. അതെല്ലാം കഴിഞ്ഞ് ഇന്റീരിയൽ വർക്ക്. ഇതെല്ലാം ഒരു സിംഗിൾ സ്റ്റോപ്പിൽ നിന്നു ലഭിക്കുന്നു എന്ന് മാത്രമല്ല, കൃത്യമായ ക്വാളിറ്റിയും വിശ്വാസ്യതയും ഉറപ്പു നൽകുകയും ചെയ്യുന്നു.
തീർന്നില്ല ഇവിടെ വീടുണ്ടാക്കാൻ എന്തായാലും ഉദ്ദേശമില്ല, നാട്ടിൽ സ്വന്തം സ്ഥലത്ത് ഒരു വീട് പണിയണമെന്നുണ്ട് എന്നാൽ എല്ലാ ആഴ്ചയും നാട്ടിൽ പോയി സാഹചര്യം വിലയിരുത്തി വരാനൊന്നും സമയവുമില്ല,എന്തു ചെയ്യും ? ഇവിടെ യാണ് മാസ്റ്റർ കോട്ടേജസിന്റെ മറ്റൊരു സഹായം നിങ്ങൾക്ക് കിട്ടാൻ പോകുന്നത്, വർഷങ്ങളായി കേരളത്തിലും ബെംഗളൂരുവിലും നിരവധി വീട് നിർമാണ പ്രൊജക്ടുകൾ ഏറ്റെടുത്ത് കൃത്യസമയത്ത് തീർത്ത അനുഭവപരിചയവുമായാണ് മാസ്റ്റർ കോട്ടേജസ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞില്ല ബെംഗളൂരുവിൽ ഒരു വീടോ ഫ്ലാറ്റോ വാങ്ങിക്കഴിഞ്ഞാൽ ഒരു നെടുവീർപ്പാണ് അടുത്തതാണ് അതിലും ഭയങ്കരം, ഇന്റീരിയൽ വർക്ക് തന്നെ. ഒരു ലക്ഷം എന്ന് പറഞ്ഞു തുടങ്ങിയാൽ രണ്ടര ലക്ഷത്തിൽ കൊണ്ട് ചെന്നേ അവസാനിപ്പിക്കൂ.. ഒരു മാസം മുൻപേ ഇന്റീരിയൽ വർക്കുകാരനോട് കുടിയിരിക്കലിന്റെ (house warming) ദിവസം പറഞ്ഞു കൊടുത്താലും, തലേ ദിവസം അർദ്ധരാത്രി വരെ പണി തകൃതിയായിരിക്കും, ചില ദിവസങ്ങളിൽ പണിക്കാരൻ ആ വഴിക്ക് വരികയേ ഇല്ല … അവസാനം നമ്മൾ കോംപ്രമൈസ് എന്ന വാക്കിൽ എല്ലാം ഒതുക്കും.
എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ല വിടുതൽ നാട്ടിലോ ബെംഗളൂരുവിലോ വീടു നിർമ്മിക്കണമെന്ന ചെറിയ ആഗ്രഹം മനസ്സിലുണ്ടോ ? വിശ്വസ്ഥതയോടെ ഫർണിഷിംഗ് ചെയ്യാനുണ്ടോ? ഫോണെടുക്കുക ഡയൽ ചെയ്യുക.
” മാസ്റ്റർ കോട്ടേജസ്” ബന്ധപ്പെടുക
Lijo James – 07411 615141 / 09164 993620
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.