കലൂർ സ്റ്റേഡിയത്തിൽ ഗോൾമഴകൊണ്ട് ആറാട്ട്, ബ്ലാസ്‌റ്റേഴ്‌സിനെ 6-0ന് നാണംകെടുത്തി മെല്‍ബണ്‍ സിറ്റി.

കൊച്ചി: ലോക ഫുട്‌ബോളിലെ മുന്‍നിര ക്ലബ്ബുകളോട് ഏറ്റുമുട്ടാനുള്ള ശേഷി കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇല്ലെന്ന് ലാ ലിഗ വേള്‍ഡിലെ ഉദ്ഘാടന മല്‍സരം കാണിച്ചു തന്നു. ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയയിലെ പ്രമുഖ ടീം മെല്‍ബണ്‍ സിറ്റി എഫ്‌സി മഞ്ഞപ്പടയെ വാരിക്കളയുകയായിരുന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു മെല്‍ബണിന്റെ ജയം. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള ഒരു വകയും നല്‍കാതെയാണ് ടീം കീഴടങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ടൊയോട്ട യാരിസ് ലാലഗ…

Read More

സമ്പൂർണ രാമായണ പാരായണവും ആദ്ധ്യാത്മിക പ്രഭാഷണവും

സമന്വയ വാർത്തൂർ ഭാഗും സർജപുര അയ്യപ്പ ഭക്ത സംഘവും സംയുക്തമായി നടത്തിവരുന്ന രാമായണ പാരായണത്തിന്റെ ഭാഗമായി സമ്പുർണ രാമായണപാരായണം . *Date : 5th August 2018* *Time : 6.00 AM onwards.* *Prabhashanam* : Time 5.30pm onwards. By *Sri. Binu Padmam* ( *Venue* : Confident Antilia _ 3, Hosahalli, (Sarjapur – Athibele Road), Bangalore. Contact : 9513321496  

Read More

ബെംഗളൂരു ട്രാഫിക് പോലീസിന്റെ പിന്നിൽ ആയിപ്പോയ തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകൾ കൂട്ടാൻ ട്രോളുമായി കേരള പോലീസ്.

“നമുക്ക് ഒന്നാമതെത്തണ്ടേ? പൊതുജനങ്ങളോട് ചേർന്ന് നിന്ന് സംവദിക്കുന്നതിനും അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ് കേരള പോലീസ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിൽ സജീവമായിട്ടുള്ളത്. അതിന് നിങ്ങൾ നൽകിയ പൂർണ്ണപിന്തുണ ഞങ്ങളെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളിൽ രണ്ടാമതെത്തിച്ചിരിക്കുകയാണ് . 494 k പേജ് ലൈക്കുകളുള്ള ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ ഫേസ്ബുക് പേജാണ് നമുക്ക് മുന്നിലുള്ളത്. കേരള പോലീസിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും എല്ലാവരിലുമെത്തിക്കുന്നതിന് നമുക്കൊന്നായി ശ്രമിക്കാം … Together … We can ” സംശയിക്കേണ്ട ഇത് കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിൽ വന്ന…

Read More

ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷം ഒക്ടോബർ പത്തുമുതൽ 19 വരെ

മൈസൂരു : ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷം ഒക്ടോബർ പത്തുമുതൽ 19 വരെ നടക്കും. വിപുലമായ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ അഭിരാം ജി.ശങ്കർ പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കൂടുതൽ വിപുലമായ പാക്കേജ് ടൂർ യാത്രകൾക്കു രൂപം നൽകും. സമീപ ജില്ലകളായ മണ്ഡ്യ, ചാമരാജ്നഗർ, രാമനഗര, ഹാസൻ, കുടക് എന്നിവിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. ടോർച്ച് ലൈറ്റ് പരേഡിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രകടനം ഡിജിറ്റൽമാതൃകയിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ദസറയ്ക്കു മുന്നോടിയായി നഗരത്തിലെ റോഡുകളുടെ നവീകരണം പൂർത്തിയാക്കും.

Read More

വിമാനയാത്രക്കാര്‍ ഇത്ര മറവിക്കാരോ ?കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം യാത്രക്കാർ മറന്നുവച്ചതു ഇരുപതിനായിരത്തിലധികം വസ്തുക്കൾ

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ (ബിഐഎഎൽ) കഴിഞ്ഞ വർഷം യാത്രക്കാർ മറന്നുവച്ചതു ഇരുപതിനായിരത്തിലധികം വസ്തുക്കൾ. മൊബൈൽ, ലാപ്ടോപ്, ഐ പാഡ്, വാച്ച്, പേന, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, എടിഎം–ഡെബിറ്റ് കാർഡുകൾ, ചെക്ക്ബുക്ക്, സൺഗ്ലാസ്, ക്യാമറകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം ഇവയിലുണ്ട്. 2017 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെയായി വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിൽ മറന്നുവച്ച 20413 സാധനങ്ങളിൽ 5686 എണ്ണം ഉടമസ്ഥർക്കു തിരിച്ചു നൽകി. ഭക്ഷണം ഉൾപ്പെടെ കേടായ 7153 വസ്തുക്കൾ ഉപേക്ഷിച്ചു. ബാക്കിയുള്ളവയുടെ ഉടമസ്ഥർ ഇനിയും എത്തിയിട്ടില്ല. 90 ദിവസമായിട്ടും അവകാശികൾ…

Read More

യാത്രക്കാരിയോട് മോശമായി പെരുമാറുകയും ബസിൽ നിന്നു തള്ളി പുറത്തിറക്കുകയും ചെയ്തു;ബിഎംടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്.

ബെംഗളൂരു : യാത്രക്കാരിയോട് മോശമായി പെരുമാറുകയും ബസിൽ നിന്നു തള്ളി പുറത്തിറക്കുകയും ചെയ്തെന്ന പരാതിയിൽ ബിഎംടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്. അൾസൂർ നിവാസി രഞ്ജിത (65) ആണ് ഉപ്പാർപേട്ട് പൊലീസിൽ പരാതി നൽകിയത്. മജസ്റ്റിക് ബസ്‌സ്റ്റാൻഡിൽ ഇറക്കേണ്ടതിനു പകരം റോഡിൽ ബസ് നിർത്തിയശേഷം കണ്ടക്ടർ യാത്രക്കാരോടെല്ലാം ഇറങ്ങാൻ ആവശ്യപ്പെട്ടു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സ്റ്റാൻഡിൽ ഇറക്കണമെന്നു പറഞ്ഞതോടെ ഡ്രൈവർ ചീത്ത പറയുകയും കണ്ടക്ടർ തള്ളി പുറത്താക്കുകയും ചെയ്തെന്നു രഞ്ജിതയുടെ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു ബിഎംടിസിക്കു പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിനെ തുടർന്നാണു പൊലീസിനെ സമീപിച്ചത്.

Read More

ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ എന്നാ ആവശ്യവുമായി ബെംഗളൂരു മലയാളികള്‍ ആരംഭിച്ച ഓണ്‍ലൈന്‍ പരാതിക്ക് മികച്ച പ്രതികരണം;നിങ്ങള്‍ക്കും പ്രതികരണം രേഖപ്പെടുത്താം.

ബെംഗളൂരു : ഉത്സവ സീസണുകളില്‍ നഗരത്തില്‍ ജീവിക്കുന്ന മലയാളികള്‍ നേരിടുന്ന പ്രധാന വിഷയമാണ്‌ നാട്ടിലേക്കു ആവശ്യമായ ട്രെയിന്‍ ടിക്കെറ്റുകള്‍ ലഭ്യമല്ല എന്നുള്ളത്,ഓണം ,ക്രിസ്തുമസ്,പെരുന്നാള്‍ എന്നിവക്കെല്ലാം നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കെറ്റ് ലഭിക്കാറില്ല,പലപ്പോഴും ബുക്കിംഗ് ആരംഭിക്കുന്ന ദിവസം തന്നെ അത് തീരുകയാണ് പതിവ്. ഓണത്തിനും മറ്റു ഉത്സവങ്ങള്‍ക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം എന്നും അത് നേരത്തെ തന്നെ വേണമെന്നും നഗരത്തിലെ മലയാളികളുടെ വര്‍ഷങ്ങള്‍ ആയുള്ള ആവശ്യമാണ്, നിവേദനങ്ങള്‍ പല മന്ത്രിമാര്‍ക്കും കൊടുക്കാറുണ്ട്.എന്നാല്‍ ഈ വര്‍ഷം നഗരത്തിലെ മലയാളികള്‍ ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിക്കുകയും അതിനു…

Read More

ചിലരുടെ രാഷ്ട്രീയ താൽപര്യമാണു മോഹൻലാലിനെതിരായ “ഭീമ”ഹർജിക്കു കാരണമെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.

കൊച്ചി: ചിലരുടെ രാഷ്ട്രീയ താൽപര്യമാണു മോഹൻലാലിനെതിരായ ഭീമഹർജിക്കു കാരണമെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. മോഹൻലാലിനെ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിലേക്കു വിളിക്കാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കും. തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണെന്നും കമൽ പറഞ്ഞു. അതേസമയം, മോഹൻലാലിനെതിരായ ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജ് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹർജി നൽകിയവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒപ്പിട്ടവരുടേതായി ആദ്യം കാണിച്ചിരിക്കുന്ന പേരുകാരിൽ ഒരാൾ പ്രകാശ് രാജ് ആയിരുന്നു. ഇതിനിടെ, പുരസ്കാരവിതരണ ചടങ്ങിലേക്കു സംസ്ഥാന…

Read More

മോഹൻലാലിനെ നാണം കെടുത്താനായി നീക്കം നടത്തിയത് ഒരു മുന്‍ നടിയും സംവിധായകനും..

മോഹൻലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാർഡ്ദാന ചടങ്ങെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടർന്നുള്ള ‘അമ്മ’ യോഗത്തിനു ശേഷമായിരുന്നു ആദ്യശ്രമം. എന്നാൽ അതു പാളിപ്പോകുകയായിരുന്നു. അമ്മ യോഗത്തിനു ശേഷം മോഹൻലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയത്. മുൻ അവാർഡ് ജേതാവായ ഒരു സംവിധായകനും ഒരു മുൻ നടിയും ചേർന്നാണ് അതിനുള്ള ശ്രമം നടത്തിയത്. സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച് ഇവർ പ്രസ്താവനയിറക്കാൻ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹൻലാലിന്റെ നേതൃത്വത്തിൽ…

Read More

ഇത് ചതി;ഡോ: ബിജുവിനും സംഘത്തിനും എതിരെ ഗുരുതരമായ ആരോപണവുമായി നീരാളി യുടെ ക്യാമറമാന്‍.

തൃശൂർ: മോഹൻലാലിന്റെ പേര് പോലും  പറയാതെ നൽകിയൊരു കുറിപ്പിൽ ഒപ്പുവയ്ക്കുണ്ടോ എന്നു ചോദിച്ച ശേഷമാണു മോഹൻലാലിന്റെ പേരു കൂട്ടിച്ചേർത്ത് അതു പ്രസ്താവനയാക്കിയതെന്നും ഇതു ചതിയായിരുന്നുവെന്നും പ്രശസ്ത ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ. കഴിഞ്ഞ സംസ്ഥാന അവാർഡു കമ്മറ്റി അംഗമായ സന്തോഷും അവാർഡു ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്നതനെതിരെ സമർപ്പിച്ച നിവേദനത്തിൽ തന്റെ പേരുണ്ടെന്നറിഞ്ഞു പ്രതികരിക്കുകയായിരുന്നു സന്തോഷ്. അവാർഡു ദാന ചടങ്ങുമെച്ചപ്പെടുത്തണം എന്നൊരു നിർദ്ദേശം ഉണ്ടായിരുന്നു. അതു മെച്ചപ്പെടുത്താനായി നൽകുന്ന നിർദ്ദേശം എന്ന നിലയിലൊരു കുറിപ്പാണ് എനിക്കു വാട്ട്സാപ്പ് ചെയ്തുതന്നത്. അതിൽ മോഹൻലാലിന്റെ പേരില്ല. സർക്കാരിനു സമർപ്പിക്കുന്ന നിർദ്ദേശം…

Read More
Click Here to Follow Us