കലൂർ സ്റ്റേഡിയത്തിൽ ഗോൾമഴകൊണ്ട് ആറാട്ട്, ബ്ലാസ്‌റ്റേഴ്‌സിനെ 6-0ന് നാണംകെടുത്തി മെല്‍ബണ്‍ സിറ്റി.

കൊച്ചി: ലോക ഫുട്‌ബോളിലെ മുന്‍നിര ക്ലബ്ബുകളോട് ഏറ്റുമുട്ടാനുള്ള ശേഷി കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇല്ലെന്ന് ലാ ലിഗ വേള്‍ഡിലെ ഉദ്ഘാടന മല്‍സരം കാണിച്ചു തന്നു. ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയയിലെ പ്രമുഖ ടീം മെല്‍ബണ്‍ സിറ്റി എഫ്‌സി മഞ്ഞപ്പടയെ വാരിക്കളയുകയായിരുന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു മെല്‍ബണിന്റെ ജയം. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള ഒരു വകയും നല്‍കാതെയാണ് ടീം കീഴടങ്ങിയത്.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ടൊയോട്ട യാരിസ് ലാലഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ദയനീയമായ തോൽവി. മട​ക്കമില്ലാത്ത ആറു ഗോളുകളാണ് അവർ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ അടിച്ചുകയറ്റിയത്.

മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ബ്ലാസ്റ്റേഴ്‌സിനായി കന്നി മല്‍സരം കളിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോയായ ധീരജ് സിങിന്റെ ചില സേവുകളാണ് എതിര്‍ ടീമിന്റെ സ്‌കോര്‍ 6-0ല്‍ ഒതുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts