യാത്രക്കാരിയോട് മോശമായി പെരുമാറുകയും ബസിൽ നിന്നു തള്ളി പുറത്തിറക്കുകയും ചെയ്തു;ബിഎംടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്.

ബെംഗളൂരു : യാത്രക്കാരിയോട് മോശമായി പെരുമാറുകയും ബസിൽ നിന്നു തള്ളി പുറത്തിറക്കുകയും ചെയ്തെന്ന പരാതിയിൽ ബിഎംടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്. അൾസൂർ നിവാസി രഞ്ജിത (65) ആണ് ഉപ്പാർപേട്ട് പൊലീസിൽ പരാതി നൽകിയത്. മജസ്റ്റിക് ബസ്‌സ്റ്റാൻഡിൽ ഇറക്കേണ്ടതിനു പകരം റോഡിൽ ബസ് നിർത്തിയശേഷം കണ്ടക്ടർ യാത്രക്കാരോടെല്ലാം ഇറങ്ങാൻ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്

നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സ്റ്റാൻഡിൽ ഇറക്കണമെന്നു പറഞ്ഞതോടെ ഡ്രൈവർ ചീത്ത പറയുകയും കണ്ടക്ടർ തള്ളി പുറത്താക്കുകയും ചെയ്തെന്നു രഞ്ജിതയുടെ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു ബിഎംടിസിക്കു പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിനെ തുടർന്നാണു പൊലീസിനെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts