സമൂഹ മാധ്യമങ്ങളിൽ തരംഗമാകാൻ ബെംഗളൂരു മലയാളികൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം “ഉ”

ബെംഗളൂരു മലയാളികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഒരു ഹ്രസ്വചിത്രമാണ് “ഉ”.ബി എം സെഡ് നടത്തിയ ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം അസ്വാദക പ്രതികരണം നേടിയെടുത്തിരുന്നു. അതിലെ അണിയറ പ്രവർത്തകരുമായി ഞങ്ങളുടെ പ്രതിനിധി പ്രജിത് കുമാർ നടത്തിയ അഭിമുഖ സംഭാഷണം താഴെ കൊടുക്കുന്നു..

Read More

രാഷ്ട്രീയ ലക്ഷ്യവുമായി പ്രധാനമന്ത്രിയെ കാണാൻ പോയ മുഖ്യമന്ത്രിയെയും സംഘത്തേയും രാഷ്ട്രീയമായി തന്നെ നേരിട്ട് പ്രധാനമന്ത്രി;കേന്ദ്രം നൽകിയ ഫണ്ട് ഇതുവരെ ഉപയോഗിക്കാത്ത പദ്ധതികളുടെ ലിസ്റ്റ് നീട്ടി; റയിൽവേ കോച്ച് ഫാക്ടറി എന്തുകൊണ്ട് യുപിഎ സർക്കാറിനോട് ചോദിച്ചില്ല ?

ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സർവ്വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കൂട്ടാതെ തന്നെ കാണാൻ എത്തിയതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. കേരളം ഉന്നയിച്ച ഒറ്റആവശ്യത്തിലും അനുകൂലമായി പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി സർവ്വകക്ഷിസംഘത്തെ രാഷട്രീയമായി നേരിട്ടുവെന്നാണ് സൂചന. മുൻകാലങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും കേരളം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറി. റെയിൽവേയുടേതടക്കം നിരവധി പദ്ധതികൾ ഇൗ പട്ടികയിലുണ്ടെന്നാണ് സൂചന. പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി യഥാർത്ഥ്യമായെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി…

Read More

തിരക്കു കുറഞ്ഞ സമയങ്ങളിലും നമ്മ മെട്രോ കൂടുതൽ സർവീസുകൾ നടത്തും.

ബെംഗളൂരു : തിരക്കു കുറഞ്ഞ സമയങ്ങളിലും നമ്മ മെട്രോ കൂടുതൽ സർവീസുകൾ നടത്തും. രാവിലെ 11.30നും വൈകിട്ട് നാലിനുമിടയിൽ ഓരോ എട്ട് മിനിറ്റിലും ഇനി ട്രെയിനെത്തും. നേരത്തെ 10 മിനിറ്റ് ഇടവേളകളിൽ ആയിരുന്നു സർവീസ്. ഇടവേളകൾ കുറച്ചതോടെ ഒരു ദിവസം 311 ട്രിപ്പ് നടത്തി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ചരിത്രം കുറിച്ചു. നമ്മ മെട്രോ സർവീസ് ആരംഭിച്ച ശേഷം ഒരു ദിവസം ഇത്രയധികം ട്രിപ്പുകൾ നടത്തിയിരുന്നില്ല. തിരക്കേറിയ പർപ്പിൾ ലൈനിൽ (ബയ്യപ്പനഹള്ളി–മൈസൂരു) 179 ട്രിപ്പും ഗ്രീൻലൈനിൽ (നാഗസന്ദ്ര–യെലച്ചനഹള്ളി) 171 ട്രിപ്പുമാണ് കഴിഞ്ഞ…

Read More

മെസേജിങ് ആപ്ലിക്കേഷനായ യാഹൂ മെസഞ്ചര്‍ ഇനിയില്ല

ഇരുപത് വര്‍ഷത്തെ വിജയകരമായ ഓട്ടത്തിന് ശേഷം മെസേജിങ് ആപ്ലിക്കേഷനായ യാഹൂ മെസഞ്ചര്‍ പിന്‍‌‌‌‌‌‌വലിച്ചു. യാഹൂ ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. യാഹൂ മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡര്‍ റിക്വസ്റ്റ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഇവിടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുകയും പാസ്‌വേഡ് നല്‍കുകയും വേണം.…

Read More

ഇനി ബിഎംടിസി ബസ്സുകളില്‍ മുന്‍കൂട്ടി സീറ്റ് ബുക്ക്‌ ചെയ്യാം..

ബെംഗളൂരു : ബിഎംടിസി എസി ബസുകളിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തും. സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ബിഎംടിസിയുടെ മൊബൈൽ ആപ്പിൽ ലഭ്യമാക്കും. ആപ്പിൽ മാറ്റം വരുത്താൻ സോഫ്‌റ്റ്‌വെയർ എൻജിനീയർമാരുടെ സഹായം തേടിയിട്ടുണ്ട്. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്കു ബസ് എവിടെയെത്തിയെന്ന തൽസമയ വിവരവും അറിയാനാകും. ആദ്യഘട്ടത്തിൽ വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസുകളിലാണ് സീറ്റ് റിസർവേഷൻ നടപ്പാക്കുക. തുടർന്ന് ഐടി ഹബ്ബുകളായ വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി ഭാഗങ്ങളിലേക്കുള്ള എസി ബസുകളിലും സംവിധാനം ഏർപ്പെടുത്തും. ബസ് കാത്തു നിൽക്കുന്നത് ഒഴിവാക്കാനും തിരക്കേറിയ ബസിൽ ഇരുന്നു…

Read More

പുതിയ നൂറു രൂപ നോട്ട് എന്ത് നിറമായിരിക്കും?

ന്യൂഡൽഹി: പുതിയ നൂറു രൂപയുടെ നോട്ട് എങ്ങനെയെന്നറിയണ്ടേ? നൂറു രൂപയുടെ പുതിയ നോട്ടിന്‍റെ നിറം വയലറ്റ് ആയിരിക്കുമെന്നാണ് സൂചന. മാത്രമല്ല നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാൾ ചെറുതായിരിക്കും പുതിയ നോട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്‍റെ ചിത്രം നോട്ടിൽ ആലേഖനം ചെയ്യും. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്‌. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട് അച്ചടിക്കുന്നത്. പത്തു രൂപ നോട്ടിനെക്കാൾ…

Read More

സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കുന്ന സീനിയഴ്സിനെ എല്ലാം കേന്ദ്രത്തിലേക്ക് കൊണ്ടുപോയി രാഹുല്‍;ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ സിദ്ധരാമയ്യയും ദേശീയ നേതൃത്വത്തിലേക്ക്;ശ്വാസം നേരെ വീണത്‌ കുമാരസ്വാമിക്കും ജി പരമേശ്വരക്കും..

ബെംഗളൂരു: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായതിലൂടെ, സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക്. കർണാടകയിലെ കോൺഗ്രസ് കക്ഷി നേതാവും സഖ്യസർക്കാരിന്റെ ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറച്ച പിന്തുണയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ, ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും പാർട്ടിയിലെ അഭിവാജ്യ ഘടകമാണ് ഈ കുറുബ നേതാവെന്നതിന്റെ സാക്ഷ്യപത്രം. ആൾക്കൂട്ടത്തിന്റെ നേതാവെന്ന സിദ്ധരാമയ്യയുടെ പ്രതിച്ഛായയാണ്, ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം കോൺഗ്രസ് ഉന്നത സമിതിയിൽ കർണാടകയിൽ നിന്ന് ഇടംപിടിക്കാൻ വഴിയൊരുക്കിയത്.…

Read More

കേരളത്തിൽ മഴ തുടരുന്നു; മൂന്ന് ജില്ലയിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞ് പലയിടത്തും വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങി. ട്രെയിനുകളുടെ വേഗനിയന്ത്രണം പിൻവലിച്ചു. എന്നാല്‍, ശനിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രഫഷണൽ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്ക​വാടികള്‍ക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപകരം മറ്റൊരു…

Read More

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.

കൊച്ചി: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ജിബിന്‍റെ സഹോദരനാണ് ജെറിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ഏഴ്…

Read More

കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരു മാസത്തെ ശമ്പളം വീടുവക്കാൻ നൽകാമെന്ന് പറഞ്ഞ സുരേഷ് ഗോപി എം പി പറ്റിച്ചു;പരാതിയുമായി യുവതി ഫേസ് ബുക്കിൽ.

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി ഏഷ്യാനെറ്റിൽ വളരെയധികം ജന പിൻതുണ കിട്ടിയ പ്രോഗ്രാം ആയിരുന്നു ,സിനിമാ നടനും ഇപ്പോൾ ബി ജെ പി പിൻതുണയുള്ള  രാജ്യസഭാ എം പി യുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം അതിന് മാറ്റ് കൂട്ടി. കഷ്ടപ്പെടുന്നവർക്ക് നേരെ സഹായ ഹസ്തം നീട്ടുന്നതിൽ സുരേഷ് ഗോപി ഒട്ടും പിന്നിലുമല്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വീട് വച്ച് കൊടുത്ത് സുരേഷ് ഗോപി സെലിബ്രെറ്റികൾക്കെല്ലാം മാതൃകയായതാണ്. എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ഒരു യുവതി ഫേസ് ബുക്കിൽ വന്നിരിക്കുകയാണ് ,തനിക്ക് നൽകിയ വാഗ്ദാനം എം…

Read More
Click Here to Follow Us