ന്യൂഡല്‍ഹി :സാനിട്ടറി നാപ്പ്കിനുകളുടെ നികുതിയില്‍ നിന്നും ഒഴിവാക്കി ജി എസ് ടി കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി ..നേരത്തെ 12 ശതമാനം ജി എസ് ടി ചുമത്തുന്ന പട്ടികയില്‍ ആയിരുന്നു നാപ്പ്കിനുകള്‍ ….മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ ഗാന്തിവാര് ആണ് കൌണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഇതേ കുറിച്ച് വിശദീകരിച്ചത് ..
അതെ സമയം നികുതിയെര്പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രാലയം നല്കിയ വിശദീകരണം ജി എസ് ടി ക്ക് മുന്‍പും ശേഷവും ഒരേ നികുതി നിരക്ക് തന്നെയെന്നായിരുന്നു ….ജി എസ് ടി ക്ക് മുന്‍പ് എക്സൈസ് തീരുവയും വാറ്റും ചേര്‍ത്ത് 13.68 ശതമാനം ആയിരുന്നു നികുതി എന്നും ജി എസ് ടി വന്ന സാഹചര്യത്തില്‍ അത് 12 ആയി ചുരുങ്ങുകയായിരുന്നുമായിരുന്നു …എന്നാല്‍ വ്യാപക പ്രതിഷേധം അലയടിച്ചതോടെ നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി .. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരുമെന്ന സാഹചര്യം കൂടി ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ വാദിച്ചു നോക്കിയെങ്കിലും നിരക്ക് കുറയ്ക്കാതെ പിന്നോട്ടില്ല എന്ന സംഘടനകളുടെ പോരാട്ടത്തില്‍ ഒടുവില്‍ വഴങ്ങേണ്ടി വന്നു ….