ബെംഗളൂരു : മോഷണക്കേസിൽ പിടിയിലായ അഞ്ച് കൊളംബിയൻ പൗരൻമാരിൽനിന്ന് 80 ലക്ഷം രൂപയുടെ കവർച്ചമുതൽ കണ്ടെടുത്തു. മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽനിന്ന് 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നതും ഇതിൽപെടുന്നു. കൊളംബിയയിലും മെക്സിക്കോയിലും മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് പിടിയിലായ രണ്ടു പേർ. നേപ്പാൾ അതിർത്തി വഴി 2016ൽ രാജ്യത്തെത്തിയ ഇവർ മുംബൈയിൽ സമാനമായ രീതിയിൽ കവർച്ചകൾ നടത്തിയിട്ടുണ്ട്. എഡ്‌വാർഡ് അലജാൻഡ്രോ, ടി. ബേലിയ, ജെ. ഗ്ലോറിയ, ജോഷ് എഡ്‌വാർഡ്, റോഗർ സ്മിത്ത് എന്നിവരാണ് കഴിഞ്ഞ ആഴ്ച ജയനഗർ പൊലീസിന്റെ പിടിയിലായത്.
Read MoreDay: 20 July 2018
ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു:ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. നാലു ലക്ഷം രൂപ വിലപിടിപ്പുള്ള 40 ഗ്രാം കൊക്കെയിനുമായി ജോൺ നോൺസോ എഗ്‍വോ (32)യാണ് അറസ്റ്റിലായത്. വീസ കാലാവധി കഴിഞ്ഞും ഇയാൾ രാജ്യത്ത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തി. ഇയാളിൽനിന്നു രണ്ടു മൊബൈൽ ഫോണുകളും 23000 രൂപയും പൊലീസ് പിടിച്ചെടുത്തു.
Read More1500 കിലോ ബീഫ് പിടിച്ചെടുത്തു..
ബെംഗളൂരു: ലൈസൻസില്ലാതെ കൊണ്ടുവന്ന 1500 കിലോ പോത്തിറച്ചി പൊലീസും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു പിടിച്ചെടുത്തു. ഹൊസ്കോട്ടെയിൽ നിന്നു ശിവാജിനഗറിലേക്കു വന്ന വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന അസീസ് ബെയ്ഗ്, ഫാറൂഖ് പാഷ, ഷെയ്ഖ് സാദിഖ് എന്നിവർക്കെതിരെ കന്നുകാലി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പനുസരിച്ച് കേസെടുത്തു. പിടിച്ചെടുത്ത പോത്തിറച്ചി പിന്നീട് നശിപ്പിക്കുകയും ചെയ്തു.
Read Moreചില പ്രാദേശിക വാര്‍ത്തകള്‍..
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ജോൺസൻ പൗലോസ് അധ്യക്ഷത വഹിച്ചു. പി.ജെ.തങ്കച്ചൻ, ഡേവിഡ്സ്, ബെന്നി എന്നിവർ നേതൃത്വം നൽകി. ബെംഗളൂരു : ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക യോഗം 22 വൈകിട്ട് നാലിനു ഗുരു രാഘവേന്ദ്ര നിലയത്തിന് സമീപത്തെ വെൽഫെയർ ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി സനൽകുമാർ പി.പിള്ള അറിയിച്ചു. ഫോൺ: 9900318259. ബെംഗളൂരു : നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. എം.ഡി.വിശ്വനാഥൻ നായർ, ആർ.വിജയൻ നായർ,…
Read Moreകേരള ആർടിസി ഓണം സ്പെഷലുകള്‍ പ്രഖ്യാപിച്ചു;ഓഗസ്റ്റ് 17 മുതൽ 26 വരെ ദിവസേന ഏഴു വീതം സ്പെഷലുകള്‍;ബുക്കിംഗ് ഉടന്‍ ആരംഭിക്കും.
ബെംഗളൂരു : കർണാടക ആർടിസിക്കും മുൻപേ ഓണം സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി. ഓഗസ്റ്റ് 17 മുതൽ 26 വരെ ദിവസേന ഏഴു വീതം സ്പെഷലുകളാണ് ബെംഗളൂരുവിൽ നിന്നുണ്ടാവുക. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും. സ്വാതന്ത്ര്യദിന അവധി കഴിഞ്ഞു മടങ്ങുന്നവർക്കായി ഓഗസ്റ്റ് 19നും ഓണാവധിക്കുശേഷം 25 മുതൽ 29 വരെയും സെപ്റ്റംബർ ഒന്നിനും രണ്ടിനും നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കും ഏഴു വീതം സ്പെഷലുകൾ ഉണ്ടാകും. ഓഗസ്റ്റ് 25നാണ് തിരുവോണം. ഇതിനു പുറമെ…
Read Moreരണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി എയര്‍ടെല്‍
രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയതിനൊപ്പംതന്നെ അതേ വിലയില്‍ ഡാറ്റ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് എയര്‍ടെല്‍. 149 രൂപ 399 രൂപ എന്നീ പ്ലാനുകളാണ് എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്. അതായത് 149 രൂപ പ്ലാനില്‍ 1 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതി ദിനം നല്‍കുന്നു. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയായിരുന്നു അതേ വാലിഡിറ്റിയില്‍. എന്നാല്‍ എയര്‍ടെല്ലിന്‍റെ 399 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 2.4ജിബി ഡേറ്റയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.4 ജിബി ഡേറ്റയാണ് നല്‍കുന്നത്. ഈ പ്ലാനില്‍ ചില ഉപയോക്താക്കള്‍ക്ക്…
Read Moreഅമേരിക്കയില്‍ ഭിക്ഷയെടുക്കുന്ന ധര്‍മ്മജനും പിഷാരടിയും
മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും എന്ന കാര്യത്തില്‍ സംശയമില്ല. അവരെ ഒരുമിച്ച് ഒരു സ്റ്റേജിലോ പരിപാടികളിലോ കാണുമ്പോള്‍തന്നെ ആരാധകര്‍ ആര്‍ത്തിരമ്പും. എഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന പരിപാടിയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി നമ്മള്‍ കണ്ടത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ കലാകാരന്‍മാര്‍ക്ക് സാധിച്ചു. ബ്ലഫ് മാസ്റ്ററില്‍ തുടങ്ങിയ സൗഹൃദം തുടര്‍ന്നും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നത് തന്നെ വളരെ നല്ല കാര്യം. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാരംഗത്തും സജീവമാണ്…
Read Moreപ്രധാനമന്ത്രിയുടെ നാലു വർഷത്തെ വിദേശയാത്രാ ചെലവ് 1484 കോടി രൂപ!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയുടെ ചിലവ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 2015 മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് 1484 കോടി രൂപയാണ് പ്രധാനമന്ത്രി ചിലവാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും ഹോട്ട്‌ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയതിനും ചിലവായ തുകയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കും പരിപാലനത്തിനുമായി 1088.42 കോടിയാണ് ചിലവായത്. 2014 ജൂണ്‍ 15നും 2018 ജൂണ്‍ 10നും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചിലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ട്‌ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയതിന് 9.12 കോടി ചിലവായി. 2016-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി…
Read Moreബ്ലാസ്റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ സിറ്റിയെത്തി: മത്സരം 24ന്
കൊച്ചി: ഇന്ത്യന്‍ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്‍റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയന്‍ ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സി. കൊച്ചിയിലെത്തി. മഴയില്ലെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം പനമ്പള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം പരിശീലനത്തിനിറങ്ങും. ഓസ്ട്രേലിയയുടെ ദേശീയ കുപ്പായം അണിഞ്ഞിട്ടുള്ള പല കളിക്കാരും മെൽബൺ ടീമിലുണ്ട്. എന്നാല്‍, വിശ്രമം അനുവദിച്ചിരിക്കുന്ന ഡാനിയൽ അർസാനി ഇതതവണ ലോകകപ്പ് കളിക്കില്ല. അതേസമയം, ഗോളി യൂജിൻ ഗാലെകോവിച്, നഥാനിയൽ എറ്റ്കിൻസൺ, ല്യൂക്ക് ബ്രാറ്റൺ തുടങ്ങിയ യുവപ്രതിഭകള്‍ കളിക്കും. 24ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയാണ് സിറ്റി ബ്ലൂസ്…
Read Moreഅവിശ്വാസ പ്രമേയം: വിട്ടുനില്‍ക്കാന്‍ ശിവസേനയുടെ തീരുമാനം; ഇറങ്ങിപ്പോക്ക് നടത്തി ബിജെഡി അംഗങ്ങള്‍
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. ടിഡിപിയുടെ പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നുണ്ട്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ്. ആന്ധ്രപ്രദേശ് വിഷയത്തില്‍ ഊന്നിയായിരുന്നു ജയദേവ് ഗല്ലയുടെ പ്രസംഗം അതേസമയം ബിജു ജനതാദള്‍ (ബിജെഡി) അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതുകൂടാതെ, 18 എംപിമാരുള്ള ശിവസേന വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചിരുന്നു. അവിശ്വാസ…
Read More