മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽനിന്ന് 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നതടക്കം നിരവധി കവര്‍ച്ചകള്‍ നടത്തിയ അഞ്ച് കൊളംബിയൻ പൗരൻമാരിൽനിന്ന് 80 ലക്ഷം രൂപയുടെ കവർച്ചമുതൽ കണ്ടെടുത്തു.

ബെംഗളൂരു : മോഷണക്കേസിൽ പിടിയിലായ അഞ്ച് കൊളംബിയൻ പൗരൻമാരിൽനിന്ന് 80 ലക്ഷം രൂപയുടെ കവർച്ചമുതൽ കണ്ടെടുത്തു. മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽനിന്ന് 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നതും ഇതിൽപെടുന്നു. കൊളംബിയയിലും മെക്സിക്കോയിലും മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് പിടിയിലായ രണ്ടു പേർ.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

നേപ്പാൾ അതിർത്തി വഴി 2016ൽ രാജ്യത്തെത്തിയ ഇവർ മുംബൈയിൽ സമാനമായ രീതിയിൽ കവർച്ചകൾ നടത്തിയിട്ടുണ്ട്. എഡ്‌വാർഡ് അലജാൻഡ്രോ, ടി. ബേലിയ, ജെ. ഗ്ലോറിയ, ജോഷ് എഡ്‌വാർഡ്, റോഗർ സ്മിത്ത് എന്നിവരാണ് കഴിഞ്ഞ ആഴ്ച ജയനഗർ പൊലീസിന്റെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts