ബെംഗളൂരുവാര്‍ത്തയും ഫ്യുചെര്ടെക് മൈഗ്രഷന്‍ ആന്‍ഡ് എഡ്യൂകേഷൻ കൺസൽട്ടൻ സി യും ചേർന്ന് നടത്തുന്ന 2018 റഷ്യൻ ലോകകപ്പ് ഫുട്ബാൾ പ്രവചന മൽസരത്തിന് ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു എന്ന് അറിയിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ലോകകപ്പ് മൽസരങ്ങൾ തുടങ്ങിയ ജൂൺ 14ന് തുടങ്ങിയ പ്രവചനം രേഖപ്പെടുത്താനുള്ള സമയം അവസാനത്തെ പ്രീ ക്വാർട്ടർ മത്സരം നടന്ന ജൂൺ 28 ന് രാത്രി 12 മണിക്ക് അവസാനിച്ചു.
പ്രവചനാതീതമായ മൽസരഫലങ്ങൾ കണ്ട ഈ ടൂർണമെന്റിൽ ചോദ്യങ്ങൾ രണ്ട് എണ്ണമായിരുന്നു.
1) ആരായിരിക്കും ഈ ലോകകപ്പ് നേടുന്നത്?
2) ആരായിരിക്കും ഈ ലോകകപ്പിലെ റണ്ണർ അപ്പ് ?
ഈ രണ്ട് ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകുന്ന ആൾക്കായിരിക്കും സമ്മാനം, അത് ജൂലൈ 15ന് ശേഷം മാത്രമേ അറിയാൻ കഴിയൂ..
നമ്മുടെ വായനക്കാരുടെ പ്രവചനങ്ങൾ എങ്ങിനെയായിരുന്നു എന്ന് നോക്കാം.
20.7 ശതമാനം പേർ പ്രവചിച്ചത് ബ്രസീൽ റണ്ണർ അപ്പ് ആകും അത്രയും ആൾ ജർമനിയെ റണ്ണറപ്പായി കണ്ടു, 17.2 ശതമാനം പേർ പ്രവചിച്ചത് അർജന്റീന റണ്ണർ അപ്പ് ആകും എന്നാണ്, സ്പെയിനിന്റെയും പോർച്ചുഗലിന്റെയും ഒപ്പം 13.8 ശതമാനം പേർ.ഫ്രാൻസിന്റെ കൂടെ 10.3 ശതമാനവും ഇംഗ്ലണ്ടിന്റെ കൂടെ 3. 4 ശതമാനം വായനക്കാരും ചേർന്നു.
ജർമ്മനിയും പോർച്ചുഗലും സ്പെയിനും അർജന്റീനയും പുറത്താകുന്നതിന് മുന്‍പ് നടത്തിയ പ്രവചനങ്ങൾ ആണ് ഇവയിൽ പലതും.
വിജയിയെയും റണ്ണർ അപ്പിനേയും കൃത്യമായി ആദ്യം പ്രവചിച്ച ആൾക്ക് ഫ്യൂച്ചർടെക് മൈഗ്രേഷൻ ആന്റ് കൺസൽട്ടൻസി നൽകുന്ന സ്മാർട്ട് ഫോൺ ആണ് സമ്മാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.