ശുചിത്വ റാങ്കിംഗിൽ നാണം കെട്ട് തലകുനിച്ച് ഉദ്യാനനഗരം;485 നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 216 സ്ഥാനത്ത്; നാലുവർഷം മുൻപ് 11 സ്ഥാനത്ത് ഉണ്ടായിരുന്ന ഈ നഗരത്തെ ഈ ദുരവസ്ഥയിൽ എത്തിച്ചതിന് ആരെ പഴിപറയണം?

ബെംഗളൂരു : ശുചിത്വ റാങ്കിങ്ങിൽ നാണംകെട്ട്  തല കുനിച്ച് നമ്മ ബെംഗളൂരു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ–2018 റാങ്കിങ്ങിൽ ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള 485 നഗരങ്ങളിൽ 216–ാം സ്ഥാനത്താണ് ബെംഗളൂരു. റാങ്കിങ് തുടങ്ങിയ 2014ൽ 69 നഗരങ്ങളിൽ 11, 2016ൽ 73 നഗരങ്ങളിൽ 38, കഴിഞ്ഞ വർഷം 434 നഗരങ്ങളിൽ 210 എന്നിങ്ങനെയായിരുന്നു ഐടി നഗരത്തിന്റെ പ്രകടനം. ആദ്യ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മൈസൂരു ഇത്തവണ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷം അഞ്ചാമതായിരുന്നു. എന്നാൽ 3–10 ലക്ഷം ജനസംഖ്യയുള്ള ചെറുകിട നഗരങ്ങളിൽ മൈസൂരു സിറ്റി…

Read More

കേന്ദ്രത്തിന് എതിരെ കുമാരസ്വാമി.

ബെംഗളൂരു : കർണാടകയുടെ എതിർപ്പ് വകവയ്ക്കാതെ കേന്ദ്രസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചതിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സമിതി രൂപീകരണത്തിന് കർണാടക എതിരല്ല, എന്നാൽ കാവേരി മാനേജ്മെന്റ് സ്കീമിലെ ചില വ്യവസ്ഥകളോട് എതിർപ്പുണ്ട്. പ്രധാനമന്ത്രി, കേന്ദ്ര ജലവിഭവ മന്ത്രി എന്നിവരുമായി ഇക്കാര്യം ചർ‌ച്ച ചെയ്തിരുന്നു. എന്നാലിപ്പോൾ കർണാടകയുടെ അഭിപ്രായം മാനിക്കാതെ സമിതി രൂപീകരിച്ചതിലൂടെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ തട്ടിയെടുത്തിരിക്കുകയാണ്. ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുന്നതു സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടും. അഡ്വക്കറ്റ് ജനറലുമായും ഇക്കാര്യം ഇന്നു ചർച്ച ചെയ്യും. കേന്ദ്ര ജലവിഭവ…

Read More

ബയ്യപ്പനഹള്ളി,ഹീലലിഗെ,കർമലാരാം,വൈറ്റ്‌ഫീൽഡ് ഉൾപ്പെടെ ബെംഗളൂരു ഡിവിഷനു കീഴിലെ 27 സ്റ്റേഷനുകളിൽക്കൂടി യാത്രക്കാർക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ്.

ബെംഗളൂരു : ബയ്യപ്പനഹള്ളി, ഹീലലിഗെ (ഇലക്ട്രോണിക് സിറ്റി), കർമലാരാം, വൈറ്റ്‌ഫീൽഡ് ഉൾപ്പെടെ ബെംഗളൂരു ഡിവിഷനു കീഴിലെ 27 സ്റ്റേഷനുകളിൽക്കൂടി യാത്രക്കാർക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ്. ഇതുൾപ്പെടെ കർണാടകയിലെ 115 റെയിൽവേ സ്റ്റേഷനുകളിലാണ് റെക്കോർഡ് വേഗത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യുആർ) ഇന്റർനെറ്റ് സേവനം ഏർപ്പെടുത്തിയത്. സ്റ്റേഷനിൽ എത്തുന്നവർക്കു മൊബൈലിലോ, ലാപ്ടോപിലോ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം. ബെംഗളൂരു, യശ്വന്ത്പുര, മൈസൂരു, ഹുബ്ബള്ളി ഉൾപ്പെടെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ പ്രധാന സ്റ്റേഷനുകളിലും രണ്ടാംനിര സ്റ്റേഷനുകളിലും നേരത്തേ തന്നെ വൈഫൈ എത്തിയിരുന്നു. ഇന്ത്യയിൽ യാത്രക്കാർക്ക് ആദ്യമായി സൗജന്യ വൈഫൈ…

Read More

മുട്ടത്തോട് വെറുതെ കളയേണ്ട;വലിയ വില കൊടുക്കേണ്ടി വരും;കോഴിമുട്ടയുടെ തോടിൽ അടിമുടി പോഷകഗുണങ്ങളാണെന്നു ബെംഗളൂരു കാർഷിക സർവകലാശാലയുടെ പഠനം.

ബെംഗളൂരു : കോഴിമുട്ടയുടെ തോട് വെറുതെകളയാൻ ഇനി ഒന്ന് ആലോചിക്കണം. കോഴിമുട്ടയുടെ തോടിൽ അടിമുടി പോഷകഗുണങ്ങളാണെന്നു ബെംഗളൂരു കാർഷിക സർവകലാശാലയുടെ പഠനം. മുട്ടത്തോട് സംസ്കരിച്ചു പൊടിച്ച് ഗോതമ്പുപൊടി, റാഗിപ്പൊടി എന്നിവയ്ക്കൊപ്പം ചേർത്തു കഴിക്കാൻ ഉത്തമമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഒരു തോടിൽനിന്ന് 700 മുതൽ 800 മില്ലിഗ്രാം വരെ കാൽസ്യം ലഭിക്കും. മുട്ട ഉൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 90% മുട്ടത്തോടും പാഴാക്കി കളയുകയാണ്. ഒരു മുട്ടത്തോടിന് 50 പൈസ കണക്കാക്കിയാൽ പ്രതിവർഷം 1375 കോടി രൂപയുടെ തോടാണ് പാഴാക്കുന്നത്. സർവകലാശാലയുടെ ധാന്യഗവേഷണ…

Read More

ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു പോളണ്ടിന്റെ കഥ കഴിച്ചു.

കസാന്‍: തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ യൂറോപ്യന്‍ ടീമായ പോളണ്ട് റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് എച്ചില്‍ ജയം അനിവാര്യമായ കൊളംബിയ പോളണ്ടിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. നാല്‍പതാം മിനിറ്റില്‍ മിനയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. എഴുപതാം മിനിറ്റില്‍ റഡാമല്‍ ഫാല്‍ക്കാവോയും എഴുപത്തിയഞ്ചാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ഗോള്‍ നേടി. മത്സരത്തിന്റെ തുടക്കത്തില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമൊന്നും നടത്താനായിരുന്നില്ല. ഇരു ടീമുകളും ഒരു പോലെ പ്രതിരോധത്തിലും പന്ത് നിയന്ത്രിച്ച് കളിക്കുന്നതിലും ശ്രദ്ധനല്‍കി പോന്നു. പിന്നീട് ആക്രമണത്തിന് തിരികൊളുത്തുകയായിരുന്നു കൊളംബിയ. 40-ാം മിനിറ്റില്‍ പോളണ്ടിന്റെ കനത്ത…

Read More

ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യയില്‍ നിന്നുള്ള ജപ്പാനും ആഫ്രിക്കന്‍ ടീമായ സെനഗലും സമനില സമ്മതിച്ചു (2-2).

ഏകതറീന്‍ബെര്‍ഗ്: നാലു ഗോളുകള്‍ കണ്ട ത്രില്ലറില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറിയാണ് ജപ്പാന്‍ സമനില കൈക്കലാക്കിയത്. മത്സരം സമനിലയില്‍ കലാശിച്ചതോടെ സെനഗലിനും ജപ്പാനും ഒരുപോലെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉയര്‍ത്താനായിട്ടുണ്ട്. ജപ്പാന്‍ കൊളംബിയയോടും സെനഗല്‍ പോളണ്ടിനോടും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ഇരുവര്‍ക്കും ഇപ്പോള്‍ ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുണ്ട്. സാദിയോ മാനെ (11ാം മിനിറ്റ്), മൂസ്സ വോഗ് (71) എന്നിവരാണ് സെനഗലിന്റെ സ്‌കോറര്‍മാര്‍. തക്കാഷി ഇനൂയി (34), കെയ്‌സുക്കെ ഹോണ്ട (78) എന്നിവരിലൂടെ ജപ്പാന്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. 11ാം…

Read More

ഗോൾ കൊണ്ട് ഇംഗ്ലണ്ടിന്റെ സംഹാരതാണ്ഡവം. പാനമയ്ക്കെതിരേ ആറു ഗോളടിച്ച് അര്‍മാദിച്ച ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി.

ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരായ പാനമയെ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തരിപ്പണമാക്കുകയായിരുന്നു. ഹാട്രിക്ക് നേടിയ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഹീറോ. ഹാരി കെയ്‌നിനു പുറമേ ഇരട്ട ഗോളുമായി ജോണ്‍ സ്‌റ്റോണ്‍സും ഇംഗ്ലണ്ട് വിജയത്തിന്റെ മാറ്റ്കൂട്ടി. ജെസ്സി ലിന്‍ഗാര്‍ഡായിരുന്നു ഇംഗ്ലണ്ടിന്റെ മറ്റൊരു സ്‌കോര്‍. എഴുപത്തിയെട്ടാം മിനിറ്റിൽ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോൾ. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്.  ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37-കാരനായ…

Read More

വിവാഹ വാഗ്‌ദാനം നൽകി സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.

ബെംഗളൂരു : വിവാഹ വാഗ്‌ദാനം നൽകി സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി എസ്.അമീൻ ആണ് അറസ്റ്റിലായത്. മൂന്നു വർഷം മുൻപ് പരിശീലന സമയത്താണ് ഇരുവരും പരിചയത്തിലായത്. പിന്നീട് അമീൻ വിവാഹ വാഗ്ദാനം നൽകുകയും ഇയാളെ കുടുംബാംഗങ്ങൾക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ വ്യത്യസ്ത കുടുംബ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അമീൻ വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Read More

വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാതിന്‍റെ 45ാ മത് എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്തു. റേഡിയോയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ക്രിക്കറ്റ് പരമ്പരയെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. റഷിദ് ഖാന്‍ ലോക ക്രിക്കറ്റിന് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് പരാമര്‍ശിച്ച അദ്ദേഹം ഐപിഎല്ലിലും റഷിദ് ഖാന്‍ മുകച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെയും പ്രധാനമന്ത്രി തന്‍റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. പിന്നീട് കടന്നുപോയ അന്താരാഷ്ട്ര യോഗ…

Read More

മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​പ്പെ​ടുമ്പോള്‍ ഒ​റ്റ​യ്ക്ക് ചെ​റു​ക്കു​ക സാ​ധ്യ​മ​ല്ല: എകെ ആന്‍റണി

ന്യൂ​ഡ​ല്‍​ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് കോണ്‍ഗ്രസ്-സി.പി.എം ​ബന്ധത്തി​ന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായിയെ ഓര്‍മ്മിപ്പിച്ച്‌​ എകെ ആന്‍റണി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഇന്നത്തെ പോക്ക് സര്‍വനാശത്തിലേക്കെന്ന് വ്യക്തമാക്കിയ മുന്‍മുഖ്യമന്ത്രി എ.കെ. ആന്‍റണി മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഒറ്റക്കുനിന്ന് അതിനെ ചെറുക്കുക സാധ്യമല്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ പഴയ ഇന്ത്യയാകാനായുള്ള പോംവഴി എല്ലാവരും ചേര്‍ന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ര​മു​ഖ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​വി.​ആ​ര്‍. ഷേ​ണാ​യി​യെ​ക്കു​റി​ച്ചുള്ള പു​സ്​​ത​ക​ത്തിന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങാ​ലായിരുന്നു ആന്‍റണി ഇപ്രകാരം അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങണമെന്നഭിപ്രായപ്പെട്ട മുന്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി…

Read More
Click Here to Follow Us