ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ആര്‍എസ്എസ് നല്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന രാഹുല്‍ഗാന്ധിയുടെ 2014ലെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം.
‘ആര്‍എസ്എസിനെ അപമാനിച്ചതിന്റെ പേരില്‍ അദ്ദേഹം ജയിലില്‍ പോകണം. ലക്ഷക്കണക്കിന് പേര് അംഗങ്ങളായുള്ള ഒരു സംഘടനയ്ക്കെതിരെ, അവര്‍ക്ക് ഒരു പങ്കുമില്ലാത്ത കൊലപാതക ആരോപണം ഉയര്‍ത്തിയ അദ്ദേഹം ശിക്ഷ അര്‍ഹിക്കുന്നു. ഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആറിലോ, കോടതി വിധികളിലോ ആര്‍എസ്എസിനെതിരെ ഒരു പരാമര്‍ശവുമില്ല’. സ്വാമി സൂചിപ്പിച്ചു. രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നും അപ്പീലിന് പോവുകയാണെങ്കില്‍ കൂടി മത്സരിക്കാനാവില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പീനല്‍ കോഡിലെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിയിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി 2014ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേയാണ് രാഹുലിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ കേസ് കൊടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.