എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍ , നഗ്ന ചിത്രങ്ങളെടുത്തും ,മര്‍ദ്ധിച്ചും ക്രൂര പീഡനം നടത്തിയത് പുലര്‍ച്ചയോടെ ..! ഉദ്യാന നഗരിക്ക് ഇത് വന്‍ നാണക്കേട് ..!

ബെംഗലൂരു : എയര്‍ പോര്‍ട്ടിലേക്ക് യാത്ര  വിളിച്ച ഒല ടാക്സിയില്‍,  യുവതിയെ പീഡിപ്പിച്ച ഡ്രൈവറേയും കൂട്ടാളികളേയും ഇന്നലെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു..ഈ മാസം ഒന്നാം തിയതി ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് …!
ആര്‍ക്കിടെക്റ്റ് ആയി നഗരത്തില്‍ ജോലി ചെയ്യുന്ന 26 കാരിയായ  യുവതി, പുലര്‍ച്ചെയുള്ള ഫ്ലൈറ്റില്‍ മുംബൈക്ക് തിരിക്കുവാന്‍ രാത്രി 2 മണിയോടെയായിരുന്നു താമസ സ്ഥലമായ ജെ ബി നഗറില്‍ നിന്നും എയര്‍പ്പോര്‍ട്ടിലേക്ക് ക്യാബ് ബുക്ക് ചെയ്യുന്നത് ..തുടര്‍ന്ന്‍ എയര്‍പോര്‍ട്ട് റോഡില്‍ ടോള്‍ ഗേറ്റിനു സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി വഴി തിരിച്ചു വിട്ടു ..ടോള്‍ പണം നല്‍കാതെ തന്നെ സമീപമുള്ള ഇടവഴിയില്‍ കൂടി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ കഴിയുമെന്നു ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ യുവതി സമ്മതിക്കുകയായിരുന്നു ..ഈ അടുത്ത് രണ്ടും ഭാഗത്തും ടോള്‍ ഏര്‍പ്പെടുത്തിയതോടെ പകല്‍ സമയത്തും മറ്റും ധാരാളം ടാക്സികള്‍ അല്‍പ്പം ദുര്‍ഘടമെങ്കിലും പണം ലഭിക്കാന്‍ ഈ വഴി തിരഞ്ഞെടുക്കാറുണ്ട്..സംശയമൊന്നും തോന്നാതിരുന്ന യുവതി ഡ്രൈവര്‍ പറഞ്ഞത് വിശ്വസിക്കുകയാണ് ഉണ്ടായത് ..തുടര്‍ന്ന്‍ മൂന്നു കിലോമീറ്ററോളം വരുന്ന സര്‍വ്വീസ് റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ ഡ്രൈവര്‍ തന്നെ കൂട്ടാളികളെ ഫോണില്‍ ബന്ധപ്പെട്ടു…സംഘാംഗങ്ങള്‍ എത്തിയതോടെ കാറിനുള്ളില്‍ വെച്ചു പീഡനം നടത്തുകയായിരുന്നു . യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും വിവരം പുറത്തു പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത് പ്രചരിപ്പി ക്കുമെന്നും ഭീഷണിപ്പെടുത്തി.. ശേഷം വഴിയില്‍ ഉപേക്ഷിക്കാന്‍ തുനിഞ്ഞതോടെ തന്നെ എയര്‍ പോര്‍ട്ടില്‍ എത്തിക്കാന്‍ യുവതി കെഞ്ചി അപേക്ഷിച്ചു ..ഏകദേശം മൂന്നര മണിയോടെ സംഘാംഗങ്ങള്‍ അവരെ തിരികെ എയര്‍പോര്‍ട്ടില്‍ എത്തിച്ചു ..പുലര്‍ച്ചെയുള്ള ഫ്ലൈറ്റില്‍ മുബൈയിലെത്തിയ ശേഷം യുവതി അവിടുത്തെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെ ആണ് നാടിനെ നടുക്കിയ പീഡനത്തിന്റെ ചുരുളഴിയുന്നത് ..
 
തുടര്‍ന്ന്‍ മുബൈ പോലീസ് ബെംഗലൂര് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുകയും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവറായ വി അരുണ്‍ (28) നെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത് ..തുടര്‍ന്ന്‍ വണ്ടിയും കസ്റ്റഡിയിലെടുത്തു ..രാജ്യ വ്യാപകമായി ടാക്സി സര്‍വീസ് നടത്തുന്ന ഒല കമ്പനിക്ക് ഇത് വന്‍ നാണക്കേടാണു വരുത്തി വെച്ചത് ….ഇത്തരം ക്രിമിനല്‍ ചിന്താഗതിയുള്ള വ്യക്തികളുമായി ബിസിനസ്സില്‍ ഏര്‍പ്പെടുന്നതിരെ കനത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കമ്പനി മാപ്പ് പറഞ്ഞു രംഗതെത്തിയിട്ടുണ്ട് …. അതെ സമയം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് കാര്യക്ഷമമായ സുരക്ഷ ഉറപ്പ് വരുത്താറുണ്ടെന്നും , ഇത് ഒറ്റപെട്ട സംഭവമാണെന്നും പോലീസ് പറഞ്ഞു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us