സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളോടല്ല,കോണ്‍ഗ്രസിനോടാണ് എനിക്ക് വിധേയത്വം എന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി.

ബെംഗളൂരു: സഖ്യകക്ഷിയായ കോൺഗ്രസിന്റെ അനുവാദമില്ലാതെ, കാർഷിക വായ്പ എഴുതിത്തള്ളുന്നതു പോലുള്ള കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താനെന്നു കാർഷിക വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരാഴ്ച സമയം ചോദിച്ചു കൊണ്ട് കുമാരസ്വാമി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലല്ല താൻ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. തന്റേത് ഒരു സ്വതന്ത്ര സർക്കാരല്ലെന്നും ജനങ്ങളോടു വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതാണെന്നും, ഇപ്പോൾ കോൺഗ്രസ് നേതാക്കളോടു പ്രതിജ്ഞാബദ്ധനാണെന്നും കുമാരസ്വാമി വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളോടുള്ള ഉത്തരവാദിത്തം…

Read More

ഡീസൽവില കൂടിയതോടെ വജ്ര എസി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്കിളവ് പിൻവലിക്കാന്‍ തയ്യാറായി ബിഎംടിസി.

ബെംഗളൂരു : ഡീസൽവില പിടിവിട്ടു കുതിക്കുന്നതോടെ വജ്ര എസി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്കിളവ് ബിഎംടിസി പിൻവലിക്കാനൊരുങ്ങുന്നു. 15 ശതമാനം മുതൽ 37 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിരുന്നത്. പ്രതിദിന നഷ്ടം പത്ത് ലക്ഷം രൂപവരെ ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് ഉയർത്താനുള്ള നടപടി. കഴിഞ്ഞ ജനുവരി മുതലാണ് മിനിമം നിരക്ക് രണ്ട് കിലോമീറ്റിന് 15 രൂപയുണ്ടായിരുന്നത് 10 രൂപയായി കുറച്ചത്. ഈ നിരക്ക് പുനഃസ്ഥാപിക്കാനാണ് നീക്കം. കൂടാതെ ഐടി സോണുകളിലേക്കടക്കമുള്ള ടിക്കറ്റ് നിരക്കിലും കുറവ് വരുത്തിയിരുന്നു. നമ്മ മെട്രോ സർവീസ് വന്നതോടെ യാത്രക്കാരുടെ…

Read More

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസിൽ നിന്നു മടങ്ങിയെത്തും വരെ മന്ത്രിസഭാ വികസനത്തിനു സാധ്യതയില്ലെന്ന് കോൺഗ്രസ്.

ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസിൽ നിന്നു മടങ്ങിയെത്തും വരെ മന്ത്രിസഭാ വികസനത്തിനു സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ജൂൺ ആദ്യവാരത്തോടെയെ മന്ത്രിസഭ സംബന്ധിച്ചുള്ള ചിത്രം വ്യക്തമാകൂ. കോൺഗ്രസ് കൈവശം വയ്ക്കുന്ന വകുപ്പുകളെ കുറിച്ച് രാഹുലുമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മടങ്ങി വന്നതിനു ശേഷമേ തുടർനടപടികൾ ഉണ്ടാകുവെന്നും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അഭിപ്രായ ഭിന്നത ഉടൻ പരിഹരിക്കും: മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ…

Read More

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും പ്രൊഫൈല്‍ വിവരങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ട്വിറ്റര്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഉപയോക്താക്കള്‍ ഈ പ്രശ്‌നം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ ഔദ്യോഗികമായി യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല. വാട്‌സ്ആപ്പിന്‍റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പ്രശ്‌നം ഇല്ല. ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുളളത്. ബ്ലോക്ക്…

Read More

കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്നുമുള്ള പഴ പച്ചക്കറി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയും ബഹറിനുമാണ് തത്കാലം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബഹറിനും പിന്നാലെ യുഎഇയുമാണ് വിലക്കേർപ്പെടുത്തിയത്. പഴവും പച്ചക്കറികളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ അറിയിപ്പ് കയറ്റുമതി വ്യാപാരികൾക്കും ലഭിച്ചു. തുടര്‍ന്ന് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാവുന്നത്. കേരളത്തില്‍നിന്നും കയറ്റി അയയ്ക്കുന്ന…

Read More

ചര്‍ച്ച പരാജയം; നാളെ മുതൽ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ന്യൂഡല്‍ഹി: വേതന വര്‍ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 30, 31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടക്കും. ജീവനക്കാരുടെ സമരംമൂലം രാജ്യത്ത് ബാങ്കിംഗ് പ്രവര്‍ത്തനം തടസപ്പെടും. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ…

Read More

ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസാണ് ഋഷികേശ് റോയ്. ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചു. ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശ ജനുവരിയിലാണ്  കൊളീജിയം നല്‍കിയത്. അദ്ദേഹം ജൂണ്‍ 11-ന് കേരളാ ഹൈക്കോടതിയില്‍ ചുമതലയേറ്റെടുക്കും. 1982 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്‍ററില്‍…

Read More

“നിപ്പ പടരുന്നത്‌ കൊഴികളിലൂടെ”കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീലോട് കൂടിയുള്ള വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

കോഴിക്കോട്: നിപ്പ വൈറസ് ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ്. കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീല്‍ നിര്‍മ്മിച്ചാണ് സന്ദശം പ്രചരിപ്പിച്ചത്.വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താവുന്ന കേസാണ് ഇത്. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു.    നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്നത് നുണയാണ്. സാഹചര്യം മുതലെടുത്ത് തല്‍പ്പര കക്ഷികള്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

Read More

നാല് വര്‍ഷം മുന്‍പ് ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു–മൈസൂരു തീവണ്ടി ഇനിയും ഓടിതുടങ്ങിയില്ല;മറ്റു പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

ബെംഗളൂരു : നാലു വർഷം മുൻപുള്ള ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു–മൈസൂരു(22657–58) ദ്വൈവാര ട്രെയിൻ സർവീസ് എന്നാരംഭിക്കുമെന്നു വ്യക്തത നൽകാൻ സാധിക്കാത്ത ദക്ഷിണ പശ്ചിമ റെയിൽവേ മറ്റു മൂന്നിടങ്ങളിലേക്കു പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചു. യശ്വന്ത്പുര–ഹുബ്ബള്ളി, യശ്വന്ത്പുര–പന്തർപുർ(മഹാരാഷ്ട്ര), മൈസൂരു–റെനിഗുണ്ട(ആന്ധ്ര) എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകൾ. 2014ലെ ബജറ്റിൽ അനുവദിച്ച തിരുവനന്തപുരം–മൈസൂരു ട്രെയിൻ തിരക്കേറിയ വെള്ളിയാഴ്ച സർവീസ് നടത്തും വിധം സമയക്രമം തയാറാക്കിയിരുന്നെങ്കിലും മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് റെയിൽവേ ഇതു നിഷേധിച്ചത്. ദക്ഷിണ റെയിൽവേയും ദക്ഷിണ പശ്ചിമ റെയിൽവേയും ഒളിച്ചുകളി തുടരുന്നതിനിടെയാണ് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു പുതിയ സർവീസ്…

Read More

നാടകങ്ങള്‍ തുടരുന്നു;തര്‍ക്കങ്ങള്‍ കാരണം വകുപ്പ് വിഭജനം ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല:പ്രതിപക്ഷം പോരാട്ടം കടുപ്പിക്കുന്നു;കുമാരസ്വാമിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

ബെംഗളൂരു: മണിക്കൂറുകള്‍ മാത്രമാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത് എങ്കിലും  പോരാട്ടത്തിൽ നിന്നു പിന്മാറാനില്ലെന്നു വ്യക്തമാക്കി കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. സംസ്ഥാനത്തെ കർഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കിൽ ജെഡിഎസ്–കോൺഗ്രസ് സഖ്യ സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ  വ്യക്തമാക്കി. കര്‍ഷകരുടെ  കടം എഴുതിത്തള്ളണമെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘53,000 കോടി രൂപ വരുന്ന കാർഷിക കടം എഴുതിത്തള്ളിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞത്. ഒരാഴ്ചയാണ് അദ്ദേഹം ഇതിനു സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഞങ്ങൾ കാത്തിരിക്കും. അതിനു ശേഷം പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങും’–യെഡിയൂരപ്പ…

Read More
Click Here to Follow Us