ഇയാൾ ശശിയല്ല! തന്റെ പുതുപുത്തൻ ഷർട്ടിൽ തുളവീണപ്പോൾ വാഷിംഗ് മെഷീൻ കമ്പനിയെ കോടതി കയറ്റി നഷ്ടപരിഹാരം വാങ്ങിയെടുത്ത് യുവാവ്.

ബെംഗളൂരു : കഴുകുന്നതിനിടെ വിലകൂടിയ ഷർട്ടിൽ തുള വീണുവെന്നാരോപിച്ച് വാഷിങ് മെഷീൻ കമ്പനിക്കെതിരെ യുവാവ് നൽകിയ പരാതിയിൽ വാഷിങ് മെഷീൻ മാറ്റി നൽകുകയോ അല്ലെങ്കിൽ അതിനു ചെലവായ പണം നൽകുകയോ വേണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി വിധിച്ചു. മഹാലക്ഷ്മി ലേഔട്ട് നിവാസി ശശി നാലുവർഷം മുൻപാണ് വാഷിങ് മെഷീൻ വാങ്ങിയത്. ഒരു വർഷം മുൻപാണ് ഷർട്ടുകളിലും പാന്റുകളിലും ചെറിയ സുഷിരങ്ങൾ വീഴുന്നതായി കണ്ടെത്തിയത്. ഇതു പിന്നീട് വലുതാകാൻ തുടങ്ങി. തുടർന്നു നടത്തിയ പരിശോധനയിലാണ് വാഷിങ് മെഷീനിൽ അലക്കിയതാണ് ദ്വാരങ്ങൾ ഉണ്ടാകാൻ കാരണമെന്നു മനസ്സിലായത്. കമ്പനിയെ…

Read More

“ഇവർ നാടോടികളല്ല ഭിക്ഷക്കാരല്ല,കെഎസ്ആര്‍ടിസി ജീവനക്കാര്‍” നഗരത്തിലെത്തുന്ന കെഎസ്ആആർടിസി ജീവനക്കാരുടെ ജീവിതം ദുരിത പൂർണം;വൃത്തി ഹീനമായ ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുന്ന ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാനോ ആരുമില്ല;നിരവധി തവണ പരാതി പറഞ്ഞിട്ടും അധികാരികള്‍ക്ക് കേട്ട ഭാവമില്ല!

ബെംഗളൂരു: ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റിനെ ചുവടുപിടിച്ചാണ്  ഞങ്ങൾ ചില കെ എസ് ആർ ടി ജീവനക്കാരുമായി ബന്ധപ്പെടുന്നത്. അവർ നൽകിയ വിവരങ്ങൾ ഏതൊരു മനുഷ്യ സ്നേഹിയേയും ഞെട്ടിക്കാൻ പോന്നതായിരുന്നു. കേരളത്തിലെ നിന്ന് പല ഡിപ്പോകളിൽ നിന്നായി നിരവധി ഡ്രൈവർമാരും(കണ്ടക്ടർമാരും) ബസ്സോടിച്ച് ബെംഗളൂരു നഗരത്തിലെത്തുന്നുണ്ട്. യാത്രക്കാരായ നമ്മൾ സത്യത്തിൽ അവരെവിടെ പോകുന്നു എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കാറേ ഇല്ല, ഇതിൽ നല്ലൊരു ശതമാനവും സർക്കാറിന്റെ ശമ്പളം നേരിട്ട് പറ്റുന്നവരാണ്, എന്തായാലും കേരള /കർണാടക സർക്കാർ ഒത്തുചേർന്നു കൊണ്ട് അവർക്ക് മോശമല്ലാത്ത പ്രാഥമിക സൗകര്യങ്ങൾ…

Read More

ഞങ്ങള്‍ ഒന്ന്; 2019ല്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്ന് കുമാരസ്വാമി

ബെംഗളൂരു: രാജ്യത്തെ പ്രമുഖ പ്രാദേശിക കക്ഷി നേതാക്കള്‍ രാഷ്ട്രീയവൈരം മറന്ന് ഇന്നലെ  ഒന്നിച്ച് അണിനിരന്ന കര്‍ണാടക വിധാന്‍ സൗധയിലെ സത്യപ്രതിജ്ഞാ വേദി ചരിത്രമായി. ഞങ്ങള്‍ ഒന്നാണെന്ന സന്ദേശമാണ് ഈ നേതാക്കള്‍ രാജ്യത്തിന് നല്‍കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. 2019ല്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കും. നേതാക്കള്‍ എത്തിയത് കര്‍ണാടക സര്‍ക്കാരിനെ സംരക്ഷിക്കാനല്ല. അതിനായി സംസ്ഥാനത്തിലെ കോണ്‍ഗ്രസ് നേതാക്കളും ജെഡിഎസും ഉണ്ടെന്ന് കുമാരസ്വാമി വ്യക്തമാക്കി. ഏക കക്ഷി സര്‍ക്കാരിനെക്കാളും മികച്ച പ്രവര്‍ത്തനം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ കാഴ്ച വയ്ക്കും. സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒത്തൊരുമയോടെ…

Read More

ഇനി കർണാടക ആർ ടി സി ബസുകളുടെ വേഗത 30 കിമീ പ്രതി മണിക്കൂർ!

മൈസൂരു : ചാമരാജ്നഗർ ജില്ലയിലെ വനമേഖലകളിൽ ബസുകളുടെ പരമാവധി വേഗം 30 കിലോമീറ്ററായി ചുരുക്കാനുള്ള നിർദേശവുമായി കർണാടക ആർടിസി. ഇതു സംബന്ധിച്ചു കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ ബന്ധപ്പെട്ട ഡിപ്പോ മാനേജർമാർക്കു നിർദേശം നൽകി. നഞ്ചൻഗുഡ്, ഗുണ്ടൽപേട്ട്, കൊല്ലേഗൽ, ചാമരാജ്നഗർ ഡിപ്പോകളിലെ മാനേജർമാർക്കാണു നിർദേശം. വനപാതകളിൽ വാഹനമിടിച്ചു വന്യമൃഗങ്ങൾക്കു പരുക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണു നടപടി. കേരളവുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ വനമേഖലയിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് ഒട്ടേറെ സ്പീഡ് ബ്രേക്കറുകൾ നേരത്തേ സ്ഥാപിച്ചിരുന്നു.

Read More

5 ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയതായി പരാതി.

ബെംഗളൂരു : അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്നു വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണെന്നു മനസ്സിലായതോടെ ഇവരിൽ രണ്ടുപേരെ വിട്ടയച്ചു.ഈ മാസം 22 ന് രാത്രി എട്ടിന് എംഎസ്ആർ‌ നഗറിൽ നിന്നാണ് അഞ്ചുപേർ ഇവരെ തട്ടിക്കൊണ്ടുപോയതെന്നു വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ഇവരെ കൊണ്ടുപോയി മർദിക്കുകയും അഞ്ചുലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. വിട്ടയച്ച രണ്ടുപേർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തിയെങ്കിലും പ്രതികൾ കടന്നുകളഞ്ഞു. സദാശിവനഗർ പൊലീസ് കേസെടുത്തു.

Read More

ഐപിഎല്‍: രാജസ്ഥാന്‍ പുറത്ത്, കോ​ല്‍ക്ക​ത്ത നൈ​റ്റ്‌​റൈ​ഡേ​ഴ്‌​സ് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍.

കോ​ല്‍ക്ക​ത്ത: കോ​ല്‍ക്ക​ത്ത നൈ​റ്റ്‌​റൈ​ഡേ​ഴ്‌​സ് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ 25 റ​ണ്‍സി​നു കീ​ഴ​ട​ക്കി​യാ​ണ് കോ​ല്‍ക്ക​ത്ത ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ ക​ട​ന്ന​ത്. നാ​ളെ​യാ​ണ് സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​രേ​യു​ള്ള ര​ണ്ടാം ക്വാ​ളി​ഫ​യ​ര്‍. ആ​ന്ദ്രേ റ​സ​ലി​ന്‍റെ‍യും (25 പ​ന്തി​ല്‍ 49) ക്യാ​പ്റ്റ​ന്‍ ദി​നേ​ഷ് കാ​ര്‍ത്തി​ക്കി​ന്‍റെയും (38 പ​ന്തി​ല്‍ 52) മി​ക​വി​ല്‍ കോ​ല്‍ക്ക​ത്ത നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 169 റ​ണ്‍സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ റോ​യ​ല്‍സിന് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 144 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. റസലാണ് മാൻ ഓഫ് ദ മാച്ച്. ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ന്‍ ഫീ​ല്‍ഡിം​ഗ്…

Read More

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു ഡിവില്ലിയെഴ്സ് പടി ഇറങ്ങി ….! പുതു തലമുറയ്ക്ക് വഴി മാറി കൊടുക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നു ,ബെംഗലൂരുവിന്റെയും സ്വന്തമായ ‘മിസ്റ്റര്‍ 360 ഡിഗ്രി ‘…!

പ്രിട്ടോറിയ : പതിനാലു വര്‍ഷത്തെ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമം കുറിച്ച് എ ബി ഡി എന്ന എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയെഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു …കഠിനമായ തീരുമാനമാണെങ്കിലും ഇതാണ് യഥാര്‍ത്ഥ സമയമെന്നും , പുതു തലമുറയ്ക്ക് വേണ്ടി വഴിമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .. ” 144 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചു ..സത്യം പറഞ്ഞാല്‍ ഞാന്‍ ക്ഷീണിതനാണ് ”.അദ്ദേഹം ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത് …   വെടിക്കെട്ട് ബാറ്റിംഗിന്റെ…

Read More

ലോണ്‍ തിരിച്ചടവ് മുടക്കിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ സുഗ്രീവാജ്ഞ ..! കടുത്ത നടപടികള്‍ക്ക് കടക്കുന്നതിനു മുന്പ് 83000 കോടിയോളം തിരിച്ചടച്ചു തടിയൂരി രണ്ടായിരത്തോളം കമ്പനികള്‍!!

ന്യൂഡല്‍ഹി : വന്‍ തുക ബാങ്ക് ലോണ്‍ എടുത്തു മുങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പേരില്‍ കേന്ദ്രത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധികളെ തിരുത്തി കുറിക്കാന്‍ കടുത്ത നിയമ നടപടികള്‍ ആവിഷ്കരിക്കുകയാണ്‌ മോഡി സര്‍ക്കാര്‍ …മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റിന്റെ രേഖകള്‍ അനുസരിച്ച് വായ്പ്പാ തിരിച്ചടവ് മുടക്കിയ 2100 കമ്പനികള്‍ക്ക് ബാങ്ക് തൊണ്ണൂറു ദിവസത്തെ തിരിച്ചടവിനു സമയം അനുവദിക്കുകയും ,അഥവാ അടയ്ക്കാത്ത പക്ഷം ‘നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ്‌’ ആയി പ്രഖ്യാപിച്ചു ,കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഉത്തരവിറക്കിയപ്പോള്‍ രണ്ടായിരത്തോളം കമ്പനികളാണു തങ്ങളുടെ കുടിശ്ശിക അടച്ചു തീര്‍ത്തത് ..ഇത്തരത്തില്‍ 83,000 കോടിയാണ്…

Read More

നിപാ വൈറസ്: മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്

മംഗലാപുരം: നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്.  ഇരുപതു വയസ്സ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്നവ ഉള്‍പ്പെടെയുള്ള എട്ടുജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാമരാജനഗര്‍, മൈസൂരു, കൊടഗു, ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഷിവമോഗ, ചിക്കമംഗ്‌ളൂര്‍…

Read More

നിപാ വൈറസ് ബാധ കോട്ടയത്തും, കണ്ണൂരില്‍ ജാഗ്രത; വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നെത്തി.

കോട്ടയം: നിപാ വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കും. കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. നിപാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാത്ത് സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണ് ജാഗ്രത പുലര്‍ത്തുന്നത്. തലശ്ശേരി ആശുപത്രിയില്‍ അശോകനെ ചികിത്സിച്ച നഴ്‌സിനും പനി ഉള്ളതിനാല്‍ ഇവരെ പ്രത്യേക…

Read More
Click Here to Follow Us