കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്നുമുള്ള പഴ പച്ചക്കറി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍.
യുഎഇയും ബഹറിനുമാണ് തത്കാലം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബഹറിനും പിന്നാലെ യുഎഇയുമാണ് വിലക്കേർപ്പെടുത്തിയത്. പഴവും പച്ചക്കറികളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികൾക്കും ലഭിച്ചു.
തുടര്‍ന്ന് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാവുന്നത്.
കേരളത്തില്‍നിന്നും കയറ്റി അയയ്ക്കുന്ന മുഖ്യ പഴവര്‍ഗ്ഗങ്ങളില്‍ കശുവണ്ടി, മുന്തിരി, മാങ്ങ, മാതളം, തേങ്ങ തുടങ്ങിയവ ഉള്‍പ്പെടുന്നു.
കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടൺ പഴവും പച്ചക്കറിയുമാണ് ഗൾഫിലേക്ക് കയറ്റി അയക്കുന്നത്. നെടുമ്പാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം നടക്കുന്ന കയറ്റുമതി. നിപാ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് കയറ്റുമതി വിപണിയെ സാരമായി ബാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.