തിരുവനന്തപുരം: മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ ആലിംഗന വിവാദത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം. 91% മാര്‍ക്ക് നേടിയാണ് അര്ജുന് മികച്ച വിജയം കരസ്ഥമാക്കിയത്. പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച സഹപാഠിയായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കുകയും തുടര്‍ന്ന് കുട്ടികള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് തിരിച്ചെടുക്കാന്‍ ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍, സ്കൂള്‍ മാനേജ്മെന്റ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ശശി തരൂര്‍ എംപിയുടെ ഇടപെടലിനെ…
Read MoreDay: 26 May 2018
നിപാ വൈറസ്: ഒരു മരണം കൂടി
കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി (62) ആണ് മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു കല്ല്യാണി. കുറ്റ്യാടി നരിപ്പറ്റ സ്വദേശിനിയായ കല്യാണിയുടെ ഒരു ബന്ധുവും മുന്‍പ് നിപാ ബാധിച്ച് മരിച്ചിരുന്നു. ഇതിനിടെ വവ്വാലോ, പശു, പന്നി തുടങ്ങിയ മൃഗങ്ങളോ അല്ല നിപാ വൈറസിന്റെ ഉറവിടമെന്ന് കണ്ടെത്തിയതിനാല്‍ വൈറസ്…
Read Moreനമ്മ മെട്രോ നിർമാണത്തിനായി മുറിച്ച മരങ്ങൾക്കു പകരം വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ബിഎംആർസിഎൽ.
ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി മുറിച്ച മരങ്ങൾക്കു പകരം വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഗ്രൗണ്ടിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ബിഎംആർസിഎൽ. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന കെആർപുരം-വൈറ്റ്ഫീൽഡ് റീച്ചിലെ നിർമാണപ്രവൃത്തികളുടെ ഭാഗമായാണു 108 മരങ്ങൾ മുറിച്ചുനീക്കിയത്. ആകെ 1075 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നാണു ബിഎംആർസിഎൽ കണക്ക്. മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ സ്ഥലം നൽകാൻ സത്യസായി ആശുപത്രി ട്രസ്റ്റ് നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. പരിസ്ഥിതി സംഘടനയായ ഗ്രീൻ സെഞ്ചുറിയുടെ സഹകരണത്തോടെയാണു മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.
Read Moreഗവര്‍ണര്‍ പദവി പ്രവര്‍ത്തന മികവിന് കിട്ടിയ അംഗീകാരം: വി മുളീധരന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് വി മുളീധരന്‍. കൂടാതെ കുമ്മനത്തെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കുംമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകുമെന്നറിയിച്ച അദ്ദേഹം താന്‍ ഇനി അധ്യക്ഷപദവിയിലേക്ക് ഇല്ലെന്നും അഭിപ്രായപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നായകനെ മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന നേതാക്കളില്‍ തെല്ലൊന്നുമല്ല അമ്പരപ്പുളവാക്കിയിരിക്കുന്നത്.
Read Moreനിപാ വൈറസ്: ജാഗ്രതാ നിർദേശവുമായി നിരവധി സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബീഹാര്‍, സിക്കിം സര്‍ക്കാരുകളാണ് നിപ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്ജന്മാര്ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. നിപ്പാ വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സംബന്ധിച്ചും രോഗം പടരാതിരിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കടുത്ത പനി, തലവേദന, ശരീര വേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ…
Read Moreചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തുടങ്ങിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും റോഡ് ഷോ ഉള്‍പ്പടെയുള്ള അവസാന നിമിഷ ശക്തിപ്രകടനത്തിനായുള്ള ഒരുക്കങ്ങളിലാണ്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. മെയ് 31 ന് ഫലം പ്രഖ്യാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ട് തേടിയത്. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്,’ എന്നതായിരുന്നു പ്രചാരണ മുദ്രാവാക്യം. അതേസമയം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുഡിഎഫിന്റെ വോട്ട് തേടല്‍. നാടിന്റെ നേര് വിജയിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍…
Read Moreരാജ്യത്തെ എടിഎമ്മുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം കർണാടകക്ക്.
ബെംഗളൂരു : രാജ്യത്ത് എടിഎമ്മുകളുടെ എണ്ണത്തിൽ കർണാടകയ്ക്കു മൂന്നാംസ്ഥാനം. 29 ലക്ഷം എടിഎമ്മുകളാണു സംസ്ഥാനത്തു 30 ജില്ലകളിലായി പ്രവർത്തിക്കുന്നത്. 52 ലക്ഷം എടിഎമ്മുകളുള്ള ഡൽഹി ഒന്നാംസ്ഥാനത്തും 35 ലക്ഷവുമായി തമിഴ്നാട് രണ്ടാംസ്ഥാനത്തുമാണെന്നു കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. നഗരത്തിൽ പ്രതിദിനം പണം നിറയ്ക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണു പണം നിറയ്ക്കുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും സാന്നിധ്യമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണു കൂടുതൽ എടിഎമ്മുകൾ
Read Moreസുഡു വീണ്ടുമെത്തുന്നു; ഇത്തവണ വില്ലന്‍ വേഷത്തില്‍
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സാമുവല്‍ റോബിന്‍സണ്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. ഒരു വില്ലന്‍ വേഷത്തിലാണ് സാമുവല്‍ ഇത്തവണ എത്തുക. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥി സംവിധാനം ചെയ്യുന്ന ‘പർപ്പിൾ’ എന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുക. വിഷ്ണു വിനയന്, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവര്‍ അഭിനയിക്കുന്ന ക്യാമ്പസ് ചിത്രമാണ് പര്‍പ്പിള്‍.
Read Moreറംസാന് കിറ്റ് വിതരണവും പ്രഭാഷണവും.
ബെംഗളൂരു : ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമസാൻ കിറ്റ് വിതരണം ഖത്തീബ് അബ്ദുൽ ജലീൽ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജിദ്, അബ്ദുൾ ലത്തീഫ്, ജലീൽ മൗലവി, അബ്ദുൾ റഹ്മാൻ കുട്ടി, അഷ്റഫ്, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. ബെംഗളൂരു ∙ മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച റമസാൻ പ്രഭാഷണത്തിൽ ശറഫുദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ടി.സി. സിറാജ്, സി.എം. മുഹമ്മദ് ഹാജി, കെ.സി. അബ്ദുൾ ഖാദർ എന്നിവർ…
Read Moreപൂവാലന്മാരെ”ജാഗ്രതൈ”വെസ്റ്റ് ഡിവിഷൻ പൊലീസിന്റെ ‘ഓബവ്വ ട്രൂപ്പ്’ രംഗത്ത്.
ബെംഗളൂരു : പൂവാല ശല്യം വളരെ കൂടുതലുള്ള ഒരു നഗരമാണ് നമ്മബെംഗളൂരു,ഇവരെ പൂവാലൻമാരെ ടീഷർട്ടും മിലിറ്ററി പാന്റും തൊപ്പിയും ധരിച്ച് കയ്യിൽ ലാത്തിയുമായാണ് വനിതാ പൊലീസ് സംഘം റോന്ത് ചുറ്റുന്നത്. ഉപാർപേട്ട് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓബവ്വ ട്രൂപ്പ് മജസ്റ്റിക് ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ പരാതി ലഭിച്ചാലുടൻ കസ്റ്റഡിയിൽ എടുക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ മാരും എസ്ഐയും ഉൾപ്പെടെ എട്ട് പേരാണ് ഇപ്പോൾ സംഘത്തിലുള്ളത്. സ്റ്റേഷൻ പരിധിയിൽ എല്ലായിടത്തും ഇവർ പട്രോളിങ് നടത്തുമെന്നു…
Read More