പ്രളയക്കെടുതിയ്ക്കിടയിലെ താരം: ആസിയ ബീവി ബിഗ്‌ സ്ക്രീനിലേക്ക്

പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതം ആഘോഷിക്കുന്ന മലയാളികള്‍ക്കിടയിലെ താരമാണ് ഇന്ന് ആസിയ ബീവി.

കുറേ മാസങ്ങള്‍ക്ക് ശേഷം ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് മറ്റൊരു വൈറല്‍ വീഡിയോ സമ്മാനിച്ച ആസിയ ബീവിയെ അത്ര പെട്ടനൊന്നും ആരും മറക്കില്ല. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വേദനകളെ മറന്നാടിയ ഈ ചേരാനല്ലൂര്‍ സ്വദേശിനിയ്ക്ക് ഒരു അപൂര്‍വ ഭാഗ്യം കിട്ടിയിരിക്കുകയാണിപ്പോള്‍.

കിസ്മത്തിന്‍റെ സംവിധായനകന്‍ ഷാനവാസ് കെ.ബാവക്കുട്ടി തന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ആസിയയെ. വിനായകന്‍ നായകനാകുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയാകുന്നത് മുന്‍പ് തന്നെ ആസിയ ബിവിയെ ഫോണില്‍ വിളിച്ച് ഷാനവാസ് ഓഫര്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. മഹാ പ്രളയത്തിന്‍റെ പിടിയിലകപ്പെട്ട ആസിയ സുഖമില്ലാത്ത ഭർത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് ക്യാമ്പിലെത്തിയത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ദുരിതത്തില്‍ നിന്നും രക്ഷപെടാനായി ലഭിച്ച താത്കാലിക ക്യാമ്പുകളില്‍ ആടിയും പാടിയും ആഘോഷിക്കുന്ന മലയാളികള്‍ക്കിടയില്‍ നിന്നാണ് ആസിയ ബീവിയെ ലോകം തിരിച്ചറിയാന്‍ തുടങ്ങിയത്. ഉണ്ടായിരുന്നതെല്ലാം നിനച്ചിരിക്കാതെ വന്ന പ്രളയം കൊണ്ടുപോയപ്പോഴും അതിനെ അവഗണിച്ച് ആടി പാടിയ ആസിയ ബീവിയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

എന്ത് നഷ്ടപ്പെട്ടെന്നോ, നാളെ എന്തെന്നോ ചിന്തിക്കാതെ ഇപ്പോഴത്തെ സമയം നല്ലരീതിയില്‍ ചിലവഴിക്കാന്‍ ശ്രമിച്ചാല്‍ സന്തോഷം നമ്മളെ തെടിയെത്തുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌ ആസിയ ബീവി.

 

http://h4k.d79.myftpupload.com/archives/21862

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts