ഒറ്റ ദിവസം കൊണ്ട് മൈസൂരു സിൽക്ക് സാരികൾ വിറ്റഴിച്ചത് 2.5 കോടിയോളം രൂപയ്ക്ക്

ബെംഗളൂരു : കടുത്ത മത്സരങ്ങൾക്കിടയിലും, മൈസൂരു സിൽക്ക് സാരികൾ പല സ്ത്രീകളുടെയും ആദ്യത്തെ ചോയ്സ് ആയി തുടരുന്നതായി റിപ്പോർട്ട്.

പ്രത്യേകിച്ച് ഉത്സവ സീസണുകളിലും മറ്റ് ശുഭ സന്ദർഭങ്ങളിലും മൈസൂരു സിൽക്ക് സാരികളാണ് ഒട്ടുമിക്ക സ്ത്രീകളും തിരഞ്ഞെടുക്കുന്നത്.

കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കെഎസ്‌ഐസി) ലിമിറ്റഡ്, സംസ്ഥാനത്ത് 13 ഷോറൂമുകളും തെലങ്കാന, ഹൈദരാബാദിൽ ഉൾപ്പെടെ 14 ഷോറൂമുകളാണുള്ളത്,

ദീപാവലി ആഘോഷത്തിന്റെ തലേന്ന് ശനിയാഴ്ച (നവംബർ 11) ഒരു ദിവസം കൊണ്ട് വിറ്റത് 2.5 കോടി രൂപയുടെ മൈസൂരു സിൽക്ക് സാരികളാണ് വിറ്റുപോയത് .

ഉത്സവ സീസണിൽ KSIC കിഴിവ് വാഗ്ദാനം ചെയ്യുന്നതും കാർത്തിക മാസത്തിൽ സംഘടിപ്പിക്കുന്ന നിരവധി വിവാഹങ്ങളും മറ്റ് മംഗളകരമായ ചടങ്ങുകളും, മൈസൂരു സിൽക്ക് സാരിയുടെ ആവശ്യകത വർദ്ധിച്ചു.

ആകെയുള്ള 14 ഷോറൂമുകളിൽ അഞ്ചെണ്ണം മൈസൂരു നഗരത്തിലും ആറ് ബെംഗളൂരുവിലും ഓരോന്ന് വീതം ചന്നപട്ടണ, ദാവൻഗെരെ, ഹൈദരാബാദ് എന്നിവിടങ്ങളിലുമാണ് ഉള്ളത്.

എല്ലാ ഷോറൂമുകളിലും വിലക്കിഴിവ് വാഗ്ദാനം ചെയ്യുകായും ചെയ്യുന്നുണ്ട്. എല്ലാ പ്രൈസ് ബാൻഡുള്ള സാരികൾക്കും 10 ശതമാനം വരെ കിഴിവ് ആണ് നൽകിയിരുന്നത് .

25,000 രൂപയ്ക്ക് മുകളിലുള്ള സാരികൾക്ക് 20 ശതമാനം കിഴിവ്. . എന്നാൽ, ഡിസ്‌കൗണ്ട് ഓഫർ നവംബർ 18 വരെ മാത്രമുള്ളതിനാൽ വിൽപ്പനയിൽ ഇതിനോടകം മൂന്നോ നാലോ മടങ്ങ് വർധനയുണ്ടായിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎസ്‌ഐസിക്ക് മൈസൂരിലെ മാനന്ദവാടി റോഡിൽ പട്ട് നെയ്ത്ത് ഫാക്ടറിയും ടി. നരസിപൂരിൽ ഫിലേച്ചർ യൂണിറ്റും ഉണ്ട്.

സാരി ക്രേപ്പ് സാരികൾ, സാരി ക്രേപ്പ് പ്രിന്റഡ് സാരികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്കാർഫുകൾ, ടൈകൾ എന്നിവ മൈസൂരിലുള്ള ഫാക്ടറിയിൽ നിർമ്മിക്കുന്നു.

ശുദ്ധമായ സിൽക്ക് ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള ഗോൾഡൻ സാരി ഉപയോഗിച്ച് നിർമ്മിക്കുന്ന സാരികൾക്കാണ് ആവശ്യക്കാരേറെ.

അടിയിൽ പ്രിന്റ് ചെയ്തിരിക്കുന്ന KSIC കോഡ് ഉപയോഗിച്ച് സാരികൾ തിരിച്ചറിയാനും എളുപ്പമാണ്.

സാരികൾക്ക് താരതമ്യേന ഭാരം കുറവാണ്, വിവിധ ഡിസൈനുകളിലും ലൈൻ ചെക്കുകളിലും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

16,000 മുതൽ പരമാവധി . 2 ലക്ഷരൂപ വരെയാണ് മൈസൂരു സിൽക്ക് സാരികളുടെ വിലവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us